"ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്.അട്ടെങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ജി.എച്ച്. എസ്. അട്ടേങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്. എസ്. അട്ടേങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം എന്ന താൾ ജി.എച്ച്.എസ്.എസ്. അട്ടേങ്ങാനം/അക്ഷരവൃക്ഷം/ അതിജീവനം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
12:13, 12 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
അതിജീവനം
അതിജീവനം എന്നത് ഇന്ന് നമ്മൾ കേരളീയർക്ക് വെറുമൊരു വാക്കല്ല, അനുഭവപാഠമാണ്. രോഗപ്രതിരോധശേഷിയുടെയും ശുചിത്വത്തിന്റെയും പ്രാധാന്യം നാം മനസ്സിലാക്കിക്കഴിഞ്ഞു. കോവിഡ് 19 എന്ന മഹാമാരി വന്നപ്പോൾ നമ്മളോരോരുത്തരും പല കാര്യങ്ങളും ഉൾക്കൊണ്ടു. ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ അത്യാവശ്യ ഘടകമാണ്. വൃത്തിയില്ലാതെ , ശുചിത്വം ഇല്ലാതെ നടന്നാൽ ഓരോ അസുഖങ്ങൾ വരുന്നത് നമ്മൾ അറിയില്ല. അതിൻറെ പ്രശ്നം നാം പുറകെ അറിയും. കൊറോണ എന്ന മൂന്ന ക്ഷരത്തിനു മുന്നിൽ കാലുകൾ വിറച്ചു പോകാതെ മനം പതറാതെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. കൊറോണ വന്നതുമൂലം ജീവിതം എന്തെന്ന് നമ്മൾ പഠിച്ചു കാണും . എല്ലാം മറന്ന് ജീവിതം ആസ്വദിക്കാൻ മദിച്ചു നടന്നവരും ജീവിതം ആഘോഷമാക്കുന്ന ഫ്രീക്കൻമാരും മറ്റും തരിച്ചു നിന്ന നിമിഷങ്ങളാണ് കടന്നുപോയത്. മാസ്ക് ഇട്ട്, കൈകൾ വൃത്തിയാക്കി , നാമോരോരുത്തരും നമ്മുടെ അതിജീവനത്തിനു വേണ്ടി പൊരുതുകയാണ് . വെറുതെ അലഞ്ഞുതിരിഞ്ഞ് രോഗം വരുത്തുന്നതിനെക്കാൾ നല്ലതാണല്ലോ ഉള്ളിലേക്കു തന്നെ തിരിഞ്ഞു നോക്കുന്നത്. നമുക്കുവേണ്ടി നാം തന്നെ മുൻകരുതൽ എടുക്കുക നമ്മുടെ ആരോഗ്യവും ജീവനും നിലനിർത്താൻ സ്വയം മറന്നു പ്രയത്നിക്കുന്ന ആരോഗ്യപ്രവർത്തകർക്കു മുന്നിൽ നമുക്കു തല കുനിക്കാം. ഇത് നമുക്ക് തിരിച്ചറിവിനു വേണ്ടി പ്രകൃതി ഒരുക്കിയ സന്ദർഭമായിരിക്കാം. ഒരു ദുരന്തത്തിനു മുന്നിലെങ്കിലും കാര്യങ്ങൾ ഉൾക്കൊള്ളുന്നില്ലെങ്കിൽ പിന്നീടൊരിക്കലും നാം പാഠം പഠിക്കില്ല. നമുക്കു പ്രകൃതിയിലേക്കു മടങ്ങാം. ആർഭാടങ്ങൾ വെടിയാം. പരിസരം വൃത്തിയായി സൂക്ഷിക്കാം. കൊറോണാനന്തര ലോകം പുതിയൊരു വെളിച്ചത്തിലാകട്ടെ.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 12/ 04/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 12/ 04/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം