"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചിത്രം)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
[[പ്രമാണം:34006 ghsskalavoor venalpacha 4.JPG|നടുവിൽ|ലഘുചിത്രം|326x326ബിന്ദു|മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി.എ.ജ‍ുമൈലത്തിന്റെ അധ്യക്ഷ പ്രസംഗം]]
[[പ്രമാണം:34006 ghsskalavoor venalpacha 4.JPG|നടുവിൽ|ലഘുചിത്രം|326x326ബിന്ദു|മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി.എ.ജ‍ുമൈലത്തിന്റെ അധ്യക്ഷ പ്രസംഗം]]
[[പ്രമാണം:34006 ghsskalavoor venalpacha 6.JPG|ഇടത്ത്‌|ലഘുചിത്രം|യ‍ുവകർഷകൻ ശ്രീ സ‍ുജിത്ത് തന്റെ ഇസ്രായേൽ സന്ദർശനത്തിലെ കാർഷികാന‍ുഭവങ്ങൾ പങ്ക‍ുവെക്ക‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 6.JPG|ഇടത്ത്‌|ലഘുചിത്രം|യ‍ുവകർഷകൻ ശ്രീ സ‍ുജിത്ത് തന്റെ ഇസ്രായേൽ സന്ദർശനത്തിലെ കാർഷികാന‍ുഭവങ്ങൾ പങ്ക‍ുവെക്ക‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 9.JPG|ലഘുചിത്രം|305x305ബിന്ദു|മ‍ുൻ കൃഷിഓഫീസർ ശ്രീ. റ്റി.എസ്.വിശ്വൻ സംസാരിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 8.JPG|നടുവിൽ|ലഘുചിത്രം|338x338ബിന്ദു|അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മക‍ുമാർ സംസാരിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 11.JPG|ഇടത്ത്‌|ലഘുചിത്രം|ശ്രീ.ഹരിക‍ുമാർ വാലേത്ത് ക‍ുട്ടികളോട് സംവദിക്ക‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 13.JPG|ലഘുചിത്രം|323x323ബിന്ദു|പി.ടി.എ. പ്രസിഡണ്ട് ശ്രീ.വി.വി.മോഹനദാസ് ആശംസാപ്രസംഗം നടത്ത‍ുന്ന‍ു]]
[[പ്രമാണം:34006 ghsskalavoor venalpacha 14.JPG|നടുവിൽ|ലഘുചിത്രം|വേനൽപ്പച്ച പദ്ധതിയ‍ുടെ പ്രധാന സംഘാടകരായ കലവ‍ൂർ പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ. എ.വി.സ‍ുനിൽ ക‍ുട്ടികളോട് സംസാരിക്ക‍ുന്ന‍ു]]




വരി 82: വരി 89:




( വൈസ് പ്രസിഡണ്ട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് )


'''വീടുകളിൽ കൃഷി ആരംഭം''' ( 2023ഏപ്രിൽ 2 മുതൽ)
'''വീടുകളിൽ കൃഷി ആരംഭം''' ( 2023ഏപ്രിൽ 2 മുതൽ)

00:31, 27 ജൂൺ 2023-നു നിലവിലുള്ള രൂപം

വേനൽപ്പച്ച 2023(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)

അധ്യയന വർഷത്തിന് അവസാനം ക‍ുറിച്ച് വേനലവധിക്കാലം വന്നെത്തിയിരിക്കുന്നു. ഏപ്രിൽ,മെയ് മാസങ്ങളിലായി 61 ദിവസങ്ങൾ അവധിയായി കടന്നുവരുന്നു. ഈ കാലമത്രയ‍ും കുട്ടികൾ സൈബറിടങ്ങളിൽ മാത്രം സമയം ചെലവഴിക്കാതെ മണ്ണിലേയ്ക്കും പ്രക‍ൃതിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രോജ്ക്ടാണ് വേനൽപ്പച്ച 2023. ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ

മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക

ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റ‍ുക

അറിവിന‍ും ആനന്ദത്തിന‍ുമുള്ള ഉപാധിയായി കൃഷിയെ പ്രയോജനപ്പെടുത്തുക

മൊബൈലിൽ നിന്ന് മണ്ണിലേയ്ക്ക് ഒരു പരിവർത്തനം സാധ്യമാക്കുക.

ഗവേഷണാത്മക ത‍ുടർപ്രവർത്തനത്തിന് സാധ്യതയൊരുക്കുക

കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയ‍ുക.

ഭക്ഷ്യദൂരം കുറയ്ക്കുക.

ശുദ്ധമായ കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുക

സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക.

കൃഷി, ഭക്ഷ്യോല്പാദനം

കോവിഡാനന്തരകാലത്ത് ആഹാരവസ്തുക്കൾ പ്രധാനപ്പെട്ട വിൽപ്പനച്ചരക്കാകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അതിനാൽ തന്നെ നമ്മുടെ ആഹാര വസ്തുക്കളും ആഹാരശീലങ്ങളും നിയന്ത്രിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. നമുക്കുള്ള ആഹാരം നമ്മുടെ വീട്ടുവളപ്പിൽ തന്നെ ഉല്പാദിപ്പിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.

ഭക്ഷ്യദൂരം കുറയ്ക്കുക.

ഉല്പാദന കേന്ദ്രത്തിൽ നിന്നും കഴിക്കുന്നവന്റെ പക്കലെത്തേണ്ടുന്ന ദൂരത്തെ ഭക്ഷ്യദൂരം എന്ന് വിളിക്കാം. ഭക്ഷ്യദൂരം വർധിക്കുന്തോറും കാർഷിക- ഭക്ഷ്യോല്പന്നങ്ങളുടെ തനിമ നിലനിർത്താൻ ഉല്പാദന വിപണന കേന്ദ്രങ്ങൾ പല മാർഗ്ഗങ്ങളും സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെടും. കഴിക്കുന്നവന്റെ ആരോഗ്യം ആയുസ്സ് എന്നിവയെ ഇവ ബാധിക്കുന്നു. ഒരു സംസ്ഥനത്തുനിന്നും മറ്റൊരു സംസ്ഥാനത്തേയ്ക്ക് കാർഷിക ഭക്ഷ്യോല്പന്നങ്ങളുമായി ഒരു വാഹനം വന്നുപോകുമ്പോഴുണ്ടാകുന്ന ഇന്ധന നഷ്ടം, പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ പരിഹരിക്കപ്പെടാൻ വീട്ടുവളപ്പിൽ കൃഷിചെയ്തേ മതിയാകു.

കൃഷിത്തോട്ട സന്ദർശനം

കർഷകരെ കൃഷിത്തോട്ടത്തിൽ സന്ദർശിച്ച് കൃഷി പഠിക്കുവാൻ ആവസരമൊരുക്കുന്നു.

വിത്ത്, തൈശേഖരണം

കൃഷിത്തോട്ടം, നഴ്സറികൾ എന്നിവയിൽ നിന്ന് വിത്ത്, തൈ എന്നിവ ശേഖരിക്കുന്നു.

വീടുകളിൽ കൃഷി

രക്ഷകർത്താക്കള‍ുടെ സഹായത്തോടെ കുട്ടികൾ വീട്ടിൽ കൃഷിചെയ്യുന്നു.

കാർഷിക ഡയറി

കാർഷിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖപ്പെടുത്തലുകൾക്ക് കാ‍ർഷിക ഡയറി തയ്യാറാക്കുന്നു.

കാർഷിക റിപ്പോർട്ട്.

കൃഷിയുടെ വിളവെടുപ്പിന‍ുശേഷം തങ്ങളുടെ കാർഷികാന‍ുഭവങ്ങൾ ഉൾപ്പെടുത്തി ഓരോ കുട്ടിയും കാർഷിക റിപ്പോർട്ട് തയ്യാറാക്കുവാൻ ആവശ്യപ്പെടുന്നു.

സംഘാടകർ

പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ, കലവ‍ൂർ

റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്ത്

പ്രവർത്തനത്തിന്റെ നാൾവഴികൾ

മൂലധനം തേടി ( 2023 മാർച്ച് അവസാന വാരം)

പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ, കലവൂർ

റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി നോർത്ത്

( വിത്ത്, പച്ചക്കറിത്തൈ, ജൈവ കീടനാശിനി, കാർഷിക ഡയറി )

പദ്ധതി ഉദ്ഘാടനം ( 2023 ഏപ്രിൽ 1 )

ഉദ്ഘാടനം. - അഡ്വ. ആർ.റിയാസ് ( ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ)

അധ്യക്ഷ - ശ്രീമതി. പി.എ. ജുമൈത്ത്

 
ഉദ്ഘാടന ചടങ്ങിലേയ്ക്ക് എത്തിയ വിദ്യാർത്ഥികൾ
 
അഡ്വ.R.റിയാസ്.(ഡിവിഷൻ മെമ്പർ, ആലപ്പ‍ുഴ ജില്ലാ പഞ്ചായത്ത് ) വേനൽപ്പച്ച ഉദ്ഘാടനം ചെയ്യ‍ുന്ന‍ു
 
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി.എ.ജ‍ുമൈലത്തിന്റെ അധ്യക്ഷ പ്രസംഗം
 
യ‍ുവകർഷകൻ ശ്രീ സ‍ുജിത്ത് തന്റെ ഇസ്രായേൽ സന്ദർശനത്തിലെ കാർഷികാന‍ുഭവങ്ങൾ പങ്ക‍ുവെക്ക‍ുന്ന‍ു
 
മ‍ുൻ കൃഷിഓഫീസർ ശ്രീ. റ്റി.എസ്.വിശ്വൻ സംസാരിക്ക‍ുന്ന‍ു
 
അന്താരാഷ്ട്ര കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി.പത്മക‍ുമാർ സംസാരിക്ക‍ുന്ന‍ു
 
ശ്രീ.ഹരിക‍ുമാർ വാലേത്ത് ക‍ുട്ടികളോട് സംവദിക്ക‍ുന്ന‍ു
 
പി.ടി.എ. പ്രസിഡണ്ട് ശ്രീ.വി.വി.മോഹനദാസ് ആശംസാപ്രസംഗം നടത്ത‍ുന്ന‍ു
 
വേനൽപ്പച്ച പദ്ധതിയ‍ുടെ പ്രധാന സംഘാടകരായ കലവ‍ൂർ പി.സി.വർഗ്ഗീസ് ഫൗണ്ടേഷൻ സെക്രട്ടറി ശ്രീ. എ.വി.സ‍ുനിൽ ക‍ുട്ടികളോട് സംസാരിക്ക‍ുന്ന‍ു






വീടുകളിൽ കൃഷി ആരംഭം ( 2023ഏപ്രിൽ 2 മുതൽ)

വാട്സ് ആപ് ഗ്രൂപ്പ് ആരംഭം ( 2023ഏപ്രിൽ 2 )

ഓൾ ഇന്ത്യാ റേഡിയോ ( ആകാശവാണി )വയലും വീടും പരിപാടി പ്രക്ഷേപണം

( 2023 മെയ് 5 വൈകുന്നേരം 6.50 )

കൃഷിയിട സന്ദർശനം (2023 മെയ് 30 )

ദൂരദർശൻ ഷൂട്ടിംഗ് (2023 മെയ് 30)

കാർഷികോല്പന്നങ്ങൾ സ്ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക്