"എ.എൽ.പി.എസ് മാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
'''സ്കൂൾ കെട്ടിടം'''
'''സ്കൂൾ കെട്ടിടം'''


==മികവുകൾ ==
=='''മികവുകൾ''' ==
 
                                   
  >  ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് മുൻപിലുള്ള പുതിയ റോഡിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.  
  >  ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് മുൻപിലുള്ള പുതിയ റോഡിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.  
  >  ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി.
  >  ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി.
വരി 88: വരി 86:


==ദിനാചരണങ്ങൾ ==
==ദിനാചരണങ്ങൾ ==
         
 
                    ഓണാഘോഷം, കൃസ്തുമസ്, റംസാൻ, ഈദ്, പുതുവത്സരം, ശിശുദിനം, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, നബി ദിനം, വിജയദശമി, മുതലായ ദിനാചരണങ്ങൾ നടത്തുന്നു..
* പ്രവേശനോത്സവം
* ലോക പരിസ്ഥിതി ദിനം
* വായനാദിനം
* ബഷീർ ദിനം
* ചാന്ദ്രദിനം
* ഹിരോഷിമ ദിനം
* സ്വാതന്ത്ര്യ ദിനം
* കർഷക ദിനം
* ഓണാഘോഷം
* അധ്യാപക ദിനം
* ഓസോൺ ദിനം
* ഗാന്ധിജയന്തി
* കേരളപ്പിറവി
* ശിശുദിനം
* ക്രിസ്തുമസ്
* റിപ്ലബ്ലിക് ദിനം
* ലോകമാതൃഭാഷാദിനം


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 114: വരി 128:
മാവൂർ കട്ടാങ്ങൽ  റോഡിൽ കൈത്തൂട്ടിമുക്കിൽ നിന്നും ചിറ്റാരി പിലാക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
മാവൂർ കട്ടാങ്ങൽ  റോഡിൽ കൈത്തൂട്ടിമുക്കിൽ നിന്നും ചിറ്റാരി പിലാക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം
----
----
{{#multimaps:11.28375408768355, 75.95189472110764|zoom=15}}
{{Slippymap|lat=11.28375408768355|lon= 75.95189472110764|zoom=15|width=full|height=400|marker=yes}}
----
----

21:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എൽ.പി.എസ് മാവൂർ
47220-malps
വിലാസം
ARAYANCODE

VELLALASSERY പി.ഒ.
,
673601
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1963
വിവരങ്ങൾ
ഫോൺ0495 2883740
ഇമെയിൽmavooralpschool47220@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47220 (സമേതം)
യുഡൈസ് കോഡ്32041501421
വിക്കിഡാറ്റQ64551420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കുന്ദമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചാത്തമംഗലം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ107
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുഭാഷിണി ടി
പി.ടി.എ. പ്രസിഡണ്ട്സുൽഫീക്കർ വി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുമീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയൻകോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1963 ൽ സിഥാപിതമായി.

ചരിത്രം

ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ വേരുറച്ച ശേഷം അവരുടെ നയരുപികരണത്തിൽ വിദ്യാഭ്യാസത്തിനു സ്‌ഥാനം ലഭിച്ചു. അങ്ങനെയാണ് പൊതുവിദ്യാലയങ്ങൾ ഉണ്ടാകുന്നത്. അക്കാലത്ത് സ്‌ഥാപിക്കപ്പെട്ട പൊതു സ്കൂളിലൊന്നാണ് മാവൂർ എ എൽ പി സ്കൂൾ. കോഴിക്കോട് താലൂക്ക് മാവൂരംശം മാവൂർ ദേശത്തിലാണ് ഇത് സ്‌ഥാപിക്കപ്പെട്ടത്.ഈ സ്കൂളിന്റെ സ്‌ഥാപന മാനേജർ ആക്കാലത്ത് മാവൂരിലെ ജന്മിയായിരുന്നു എടലക്കുളത്ത് പറമ്പത്ത് ഇല്ലത്ത് ഗംഗധരൻ നമ്പൂതിരി ആയിരുന്നു. അദ്ദേഹം തന്റെ മാനേജ്മെന്റ് മറ്റൊരു ജന്മിയായിരുന്ന എരഞ്ഞിമണ്ണ രാമൻ തലാപ്പു നായർക് കൈമാറി.കുറച്ചു കാലങ്ങൾക്കു ശേഷം മാവൂരിലെ മറ്റൊരു ജന്മി കുടുംബംഗമായ ഇ. ശങ്കരൻനായർക്കു കൈമാറി. പിന്നെയും പലപ്പോഴായി മാനേജ്‍മെന്റിൽ മാറ്റങ്ങൾ നടന്നിട്ടുണ്ട്. മാനേജ്‍മെന്റ് അവരുടെ സൗകര്യങ്ങൾക്കനുസരിച്ച് സ്കൂളിന്റെ സ്‌ഥാനം പലപ്പോഴും മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിന്റെയൊന്നും വസ്തുനിഷ്ഠമായ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. നിലവിലുള്ള രേഖകൾ പ്രകാരം കോരൻ തത്തൂര് s/o പെരവൻ എന്ന ആളാണ് സ്കൂളിൽ ആദ്യമായി പ്രവേശനം നേടിയ പഠിതാവ്.1945ൽ മാനേജർ ആയിരുന്ന ഇ.എൻ. ചേ ണുനായരാണ് തന്റെ മാനേജ്‍മെന്റ് ശ്രീ ഇ. എൻ. വാസുദേവൻ നായർക്ക് കൈമാറ്റം ചെയ്തത്.1959ൽ ഈ സ്കൂളിന്റെ കെട്ടിടവും സ്‌ഥലവും ഗ്വാളിയോർ റയോൺസ് കമ്പനിക്കു വേണ്ടി എക്വയർ ചെയ്തു.1963 വരെ താൽകാലിക ഷെഡ്ഡുകളിലും മറ്റുമായി സ്കൂൾ പ്രവർത്തിച്ചു വരികയായിരുന്നു.ഈ ഘട്ടത്തിൽ കോഴിക്കോട് താലൂക്ക് പുളക്കോടംശം അരയൻകോട് ദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ അരയൻകോടിന്റെ പിന്നോകാവസ്ഥയും തദ്ദേശിയരുടെ വികാരങ്ങളും മനസിലാക്കിയ ചില സാമൂഹ്യ പ്രവർത്തകർ മാനേജർ ശ്രീ .ഇ. എൻ. വാസുദേവൻ നായരെ സമീപിക്കുകയും സ്‌ഥിരം കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതിരുന്ന പ്രസ്തുത സ്കൂൾ അരയൻകോടിലേക്ക് മാറ്റി സ്‌ഥാപിക്കുന്നതിനെ കുറിച്ച് ആലോചന നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് മാനേജർ ഡിപ്പാർട്മെന്റിലേക്ക് ഇതിനുള്ള അനുമതിക്കായി അപേക്ഷ നൽകി. തൽഫലമായി കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പബ്ലിക് ഇൻസ്‌ട്ര ക്ഷന്റെ 3-12-1962 ലെ ബി3 41677/62 ഉത്തരവ് പ്രകാരം അരയൻകോട് പ്രദേശത്ത് റിസ 8/1 നമ്പർ ഭൂമിയിൽ സ്കൂൾ മാറ്റി സ്ഥാപിക്കപ്പെടുകയും 1963- 64 അധ്യയനവർഷത്തിൽ പഠനം ആരംഭിക്കുകയും ചെയ്തു.അരയൻകോട് ദേശത്ത് റി.സ.8/1 ലും കണ്ണിപറമ്പ് ദേശത്ത് റി.സ.46 /.43എയിലും പെട്ട 25 സെന്റ് വിസ്തീർണ്ണമുണ്ട് സ്കൂൾ കോമ്പൗണ്ടിന്. 1963-ൽ സ്കൂൾ ആരംഭിച്ചത് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി മൊത്തം 147 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ടാണ്. ഔദ്യോഗികമായി സ്കൂൾ ആരംഭിക്കുന്നതിന് മുൻപേ ഈ കുട്ടികളെ ക്ലാസ്സുകളിൽ ഇരുത്തി പഠിപ്പിച്ച വിവിധ ക്ലാസുകളിലേക്ക് പ്രവേശനത്തിന് യോഗ്യരാക്കുകയായിരുന്നു. 20-5- 1963 മൊയ്തീൻ വളയം കോട്ടമ്മൽ എന്ന കുട്ടിക്ക് ആദ്യം പ്രവേശനം നൽകിയത്. ശ്രീമതി പി ദേവിയായിരുന്നു അന്നത്തെ പ്രധാന അധ്യാപിക. അവർ 9-12- 63 രാജിവെച്ച ഒഴിവിലാണ് മാനേജർ കൂടിയായിരുന്ന ഈ .എൻ .വാസുദേവൻ നായർ പ്രധാന അധ്യാപകനായി ചുമതലയേൽക്കുന്നത്. തദ്ദേശീയരുടെ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിലെ കൂട്ടായ്മകൾക്ക് ഈ സ്ഥാപനം ആണ് എന്നും ആതിഥ്യമരുളുന്നത്

ഭൗതിക സൗകര്യങ്ങൾ

                      ഒരു വിദ്യാലയത്തിന് വേണ്ട അത്യാവശ്യം സൗകര്യങ്ങൾ ഈ കൊച്ചു വിദ്യാലയത്തിലും ഒരുക്കാൻ സാധിച്ചിട്ടുണ്ട്.നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ഏറെ സ്വാധീനിച്ച വിദ്യാലയം എന്ന ബഹുമതിയോടെ തന്നെ നാട്ടുകാർ ഈ അക്ഷരഗോപുരത്തെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു.കുട്ടികൾക്ക് ഏറെ ആകർഷകമായ കെട്ടിടങ്ങളും വിദ്യാലയ പരിസരവും ഇവിടെ കാണാം .വൃത്തിയും അത്യാവശ്യം സൗകര്യമുള്ള ക്ലാസ്സ്മുറികളുമാണ് ഇവിടെയുള്ളത്.കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ ലൈബ്രറികൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ പഠന മികവിനായി സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.
വിദ്യാലയ സംവിധാനങ്ങളെ കുറിച്ചു കൂടുതൽ അടുത്തറിയുന്നതിനു താഴെയുളള ബട്ടണുകളിൽ ക്ലിക്ക് ചെയ്യുക.

സ്കൂൾ കെട്ടിടം

മികവുകൾ

>  ഈ വർഷം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സ്കൂളിന് മുൻപിലുള്ള പുതിയ റോഡിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു. 
>  ഉച്ച ഭക്ഷണം വിഭവ സമൃദ്ധമാക്കി.
> കായിക കലാ മത്സരങ്ങൾ കാര്യക്ഷമമാക്കി
> പിന്നോക്കക്കാർക്ക് ഗണിതം മലയാളം ഇംഗ്ലീ‍ഷ് അറബിക് പ്രത്യേക പരിശീലനം നൽകുന്നു
> വാഹന സൗകര്യം ഏർപ്പെടുത്തി.
> പത്രം, ബാല മാസികകൾ, CDകൾ മുതലായവ ലഭ്യമാക്കി.
> ബാല സഭ, ലൈബ്രറി വിതര​ണം, ഹരിത കേരളം, ദിനാചരണങ്ങൾ, മുതലായവ കാര്യക്ഷമമാക്കി...
> കൃഷി സ്ഥലങ്ങൾ, ജലാശയങ്ങൾ മൺ പാത്ര നിർമാണം എന്നീ ഫീൽഡ് ട്രിപ്പുകൾ നടത്തി.                                          > 2022 ലെ ശാസ്ത്ര, ഗണിതശാസ്ത്ര പ്രവർത്തി പരിചയ, കലാമേളകളിൽ മികവാർന്ന പ്രകടനങ്ങൾ

ദിനാചരണങ്ങൾ

  • പ്രവേശനോത്സവം
  • ലോക പരിസ്ഥിതി ദിനം
  • വായനാദിനം
  • ബഷീർ ദിനം
  • ചാന്ദ്രദിനം
  • ഹിരോഷിമ ദിനം
  • സ്വാതന്ത്ര്യ ദിനം
  • കർഷക ദിനം
  • ഓണാഘോഷം
  • അധ്യാപക ദിനം
  • ഓസോൺ ദിനം
  • ഗാന്ധിജയന്തി
  • കേരളപ്പിറവി
  • ശിശുദിനം
  • ക്രിസ്തുമസ്
  • റിപ്ലബ്ലിക് ദിനം
  • ലോകമാതൃഭാഷാദിനം

അദ്ധ്യാപകർ

സുഭാഷിണി(ഹെഡ് മിസ്ട്രസ്സ്)

ഷാഹിദ

മുഹ്സിന

അഭിനന്ദ്

മുഹമ്മദ് അഷ്‌റഫ്

ക്ലബ്ബുകൾ

ഗണിത ക്ലബ്ബുകൾ

ഹെൽത്ത് ക്ലബ്ബുകൾ

പരിസ്ഥിതി ക്ലബ്ബുകൾ

അറബി ക്ലബ്ബുകൾ


വഴികാട്ടി

മാവൂർ കട്ടാങ്ങൽ  റോഡിൽ കൈത്തൂട്ടിമുക്കിൽ നിന്നും ചിറ്റാരി പിലാക്കൽ റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം


Map

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മാവൂർ&oldid=2536446" എന്ന താളിൽനിന്ന് ശേഖരിച്ചത്