"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==Say No To Drugs Campaign==
==ലഹരി വിരുദ്ധ ക്യാമ്പയിൻ 2022 ==
ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനിൽ കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂളും പങ്കാളിയായി. ഇന്ന് കേരളത്തിലെ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരി വസ്തുക്കളുടെ ഉപയോഗമാണ്. കൗതുകത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം ഒരു തലമുറയുടെ ഓജസ്സിനെ മുഴുവൻ നശിപ്പിക്കുന്ന മാരകവിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ തുടങ്ങിയാലേ യുവ തലമുറയെ ഈ വിനാശത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളു. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്.

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉൽഘാടനം 24/9/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു.
ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉൽഘാടനം 24/9/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു.
വരി 12: വരി 12:
<br><center><gallery>
<br><center><gallery>
പ്രമാണം:SNTD22-KLM-41068-1.jpg
പ്രമാണം:SNTD22-KLM-41068-1.jpg
പ്രമാണം:SNTD22-KLM-41068-2.jpg
</gallery></br><center>
</gallery></br><center>

07:47, 5 ഡിസംബർ 2022-നു നിലവിലുള്ള രൂപം

ലഹരി വിരുദ്ധ ക്യാമ്പയിൻ 2022

ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിനിൽ കൊല്ലം പട്ടത്താനം വിമലഹൃദയ സ്കൂളും പങ്കാളിയായി. ഇന്ന് കേരളത്തിലെ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരി വസ്തുക്കളുടെ ഉപയോഗമാണ്. കൗതുകത്തിനായി തുടങ്ങുന്ന ലഹരി ഉപയോഗം ഒരു തലമുറയുടെ ഓജസ്സിനെ മുഴുവൻ നശിപ്പിക്കുന്ന മാരകവിപത്തായി മാറിക്കൊണ്ടിരിക്കുന്നു. ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ തന്നെ തുടങ്ങിയാലേ യുവ തലമുറയെ ഈ വിനാശത്തിൽ നിന്നും രക്ഷിച്ചെടുക്കാൻ സാധിക്കുകയുള്ളു. ഈ ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുള്ളത്. ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ജില്ലാ തല ഉൽഘാടനം 24/9/2022 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടത്തപ്പെട്ടു. എക്സ്സൈസ് വകുപ്പ് അദ്ധ്യാപകർക്കായി ലഹരി വസ്തുക്കൾ, അവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ,ലഹരി ഉപയോഗത്തിനെതിരെ നിലവിലുള്ള നിയമങ്ങൾ എന്നിവയെ കുറിച്ച് ക്ലാസ്സ്‌ നടത്തി. ലഹരി വിരുദ്ധ ക്യാമ്പയിന്നോടാനുബന്ധിച്ചു ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം (6/10/2022)കുട്ടികൾക്കായി പ്രദർശിപ്പിച്ചു. "എ ഡേ ഫോർ ദി ഗേൾ ചൈൽഡ് " എന്ന പേരിൽ 11/10/2022ന് റോട്ടറി ഡിസ്ട്രിക്ട്, അമൃതം പ്രോജെക്ടിന്റെ ആഭിമുഖ്യത്തിൽ വിമുക്തിയുടെ ബോധവൽക്കരണ ക്ലാസ്സ്‌ കുട്ടികൾക്കായി നടത്തി.ഡെപ്യൂട്ടി എക്സ്സൈസ് കമ്മീഷണർ ശ്രീ. ബി. സുരേഷ് ക്ലാസ്സ്‌ നയിച്ചു. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികൾക്കായി 12/10/2022,13/10/2022/തിയതികളിൽ മാസ്സ് കൗൺസിലിങ് സംഘ ടിപ്പിച്ചു. അഞ്ചാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികളെ അണിനിരത്തി ലഹരിവിരുദ്ധ വിളംബര ജാഥ (31/10/2022)സംഘടിപ്പിച്ചു. ലഹരിക്കെതിരെയുള്ള ആശയങ്ങൾ കുട്ടികളിലേക്കെത്തിക്കുന്നതിനായി 5 മുതൽ 10 വരെയുള്ള കുട്ടികൾക്ക് പ്ലക്കാർഡ് നിർമ്മാണ പ്രവർത്തനം നൽകി ...കുട്ടികളിൽ നിന്ന് നല്ല രീതിയിൽ ഉള്ള പ്രതികരണം ലഭിച്ചു. സ്കൂൾ JRC യൂണിറ്റ് കലക്ടറേറ്റിന് ചുറ്റുമായി സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കുകയും ലഹരി വിരുദ്ധ ഫ്ലാഷ് മോബ്, ലഹരിവിരുദ്ധ ഗാനം നൃത്താവിഷ്ക്കാരം എന്നിവ നടത്തി നവംബർ ഒന്നാം തിയതി പ്ലക്കാർഡ് എന്തിയ കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലുകയും റാലിയിൽ പങ്കെടുക്കുകയും ചെയ്തു.സ്കൂളിലെ NSS, SPC, NCC ,Little KITEs യൂണിറ്റുകൾ, ഹയർ സെക്കന്ററി, ഹൈസ്കൂൾ വിദ്യാർഥിനികൾ,PTA പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ അങ്കണത്തിൽ കുട്ടികൾ കുട്ടിച്ചങ്ങലയ്ക്കായി കൈകോർത്തു.