"രാധാവിലാസം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചരിത്രം: പള്ളിക്കുന്ന് രാധാവിലാസം യു. പി. സ്കൂൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 122: | വരി 122: | ||
|} | |} | ||
|} | |} | ||
{{ | {{Slippymap|lat= 11.893580|lon= 75.365052 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രാധാവിലാസം യു പി സ്കൂൾ | |
---|---|
വിലാസം | |
പള്ളിക്കുന്ന് പള്ളിക്കുന്ന് പി.ഒ. , 670004 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 0497 2747847 |
ഇമെയിൽ | school13670@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13670 (സമേതം) |
യുഡൈസ് കോഡ് | 32021300403 |
വിക്കിഡാറ്റ | Q64458813 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 135 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു കെ ദിവാകരൻ |
പി.ടി.എ. പ്രസിഡണ്ട് | ടി ജയപ്രകാശ് |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ പ്രദീപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പള്ളിക്കുന്ന് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പള്ളിക്കുന്ന് രാധാവിലാസം യു പി സ്കൂൾ
ഞങ്ങളുടെ വിദ്യാലയം
രാധാവിലാസം അപ്പർ പ്രൈമറി സ്‌കൂളിന്റെ സംക്ഷിപ്ത ചരിത്രം
വളരെ പരിമിതമായ കഴിവുകളോടും പക്ഷെ തികച്ചും മഹത്തായ ഉദ്ദേശത്തേടു കൂടി ആരംഭിച്ച ഞങ്ങളുടെ ഈ വിദ്യാലയത്തിന്റെ ക്രമാനുഗതമായ വളർച്ചയെയും ഉയർച്ചയെയും അതിന്റെ ശതാബ്ദകാലത്തെ പ്രവർത്തനങ്ങളെയും കുറിച്ചു ഈ മഹത്തായ സന്ദർഭത്തിൽ ബഹുജനസമക്ഷം ചുരുങ്ങിയ ഒരു വിശദീകരണം നൽകുന്നത് തികച്ചും ആവശ്യവും ഔചിതമായിരിക്കുമത്. റിട്ടയേഡ് സാൾട്ട് സർക്കിൾ ഇൻസ്‌പെക്ടർ. ശ്രീ കെ. വി. കണ്ണൻനായരുടെ ധർമ്മപത്‌നിയായ അന്തരിച്ച ശ്രീമതി. രാധമ്മയുടെ സ്മാരകമായി 1934 ജൂൺ 5-ാം തീയതിയാണ് രാധാവിലാസം എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്. അന്നത്തെ സ്‌കൂൾ ഇൻസ്‌പെക്ടറായിരുന്ന ശ്രീ. കെ.വി. കുഞ്ഞിരാമൻ ഈ സ്‌കൂൾ ഉദ്ഘാടനം ചെയ്തു.
പള്ളിക്കുന്ന് പ്രദേശത്തിലെ വിദ്യാഭ്യാസപ്രേമികളും പൊതുകാര്യപ്രസ്‌തരുമായ സവ്വശ്രീ കെ.വി. കണ്ണൻനായർ (salt circle inspector), എസ്സ്.കെ. തമ്പി, കെ. വി. കുഞ്ഞിരാമൻ (Inspector of School), കെ.രൈരുനായർ ബി.എ. എൽ (Head Master, Rajas High School ), പി. ഗോവിന്ദൻ എന്നിവരും 9-5-1934ന് അഡ്വക്കേറ്റ് ശ്രീ കെ.വി. ശങ്കരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് പള്ളിക്കുന്നിൽ ഒരു ഹയർ എലിമെന്ററി വിദ്യാലയം സ്ഥാപിക്കേണ്ടതിനെക്കുറിച്ച് ആദ്യമായി ആലോചിക്കുകയുണ്ടായത്. പ്രായാധിക്യത്താൽ പല കൃത്യാന്തരങ്ങളും ഉള്ളവരായകയാൽ മേൽ പറഞ്ഞവരാരും ഇങ്ങിനെയൊരു വിദ്യാലയം സ്ഥാപിച്ചു നടത്തുന്ന സൗകര്യവും സമയവുമുള്ളവരല്ലെന്നു പറയുകയും ഒടുവിൽ ചുമതല സ്‌നേഹപൂർവ്വം എന്നോടു ഏറ്റെടുക്കുവാൻ നിർബന്ധിക്കുകയും ചെയ്തു. എന്റെ കഴിവുകേടുകളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അവരീമഹത്തമായ ഉത്തരവാദിത്വം എന്നെ ഏല്പിച്ചത്. ഇത് നാടിന്റെ സാംസ്‌കാരികാവശ്യമാണെന്നും, പൊതുജനങ്ങളിൽ നിന്ന് ഉദാരമായ സഹായസഹകരണങ്ങൾ ഉണ്ടാവുമെന്നും വിശ്വസിക്കുന്നവരിൽ നിന്നും മുൻപറഞ്ഞ മാന്യന്മാരിൽ നിന്നും അകമഴിഞ്ഞ പ്രോത്സാഹനം കൈവരുമെന്നും ഉള്ള പ്രത്യാശയാൽ ഞാൻ ഈ വമ്പിച്ച കാര്യം ഏറ്റെടുക്കുവാൻ തയ്യാറായത്. എന്റെ പ്രതീക്ഷകളൊന്നും ദൈവ്യകാരുണ്യത്താൽ തെറ്റിയിട്ടില്ലെന്നു ഞാനിവിടെ സാഭിമാനം രേഖപ്പെടുത്തുന്നു.
വിദ്യാലയം നടത്തുവാനാവശ്യമായ കെട്ടിടത്തിന്റെ അഭാവം നികത്താനായി ഉദയംകുന്ന് റോഡരികിലുള്ള ഒരു പീടികയുടെ മുകളിലാണ് ഹയർ എലിമെന്ററി ക്ലാസ്സുകൾ മാത്രം ഉൾപ്പെടുന്ന രാധാവിലാസം സ്‌കൂൾ പതിനഞ്ചു വിദ്യാത്ഥികളോടുകൂടി ആരംഭിക്കപ്പെടുന്നത്. ഈ പരിതസ്ഥിതിയിൽ എന്റെ വന്ദ്യമാതുലനും റിട്ടയേർഡ് സാൾട്ട് സർക്കിൾ ഇൻസ്‌പെക്ടരുമായ ശ്രീ. കെ.വി. കണ്ണൻ നായർ സൗകര്യപൂർണ്ണമായ ഒരു കെട്ടിടം നിർമ്മിക്കുവാനായി പളളിക്കുന്നിലുള്ള തന്റെയൊരു ജന്മസ്ഥലം മരുമകനായ എനിക്ക് കുഴിക്കാണാവകാശമായി എൽപിച്ചു തരികയുണ്ടായി. തുടർന്നു 1935 ആഗസ്ത് 15ാംന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം റാവുബഹദൂർ കെ.നീലകണ്ഠൻ നായർ നിർവ്വഹിച്ചു. അതിനെതുടർന്നു കെട്ടിട നിർമ്മാണജോലികൾ ആരംഭിച്ചു മുന്നോട്ടു നീങ്ങി. നാലഞ്ചുമാസം കൊണ്ട് 200 വിദ്യാർത്ഥികൾക്ക് സൗകര്യപൂർവ്വം അദ്ധ്യയനം ചെയ്യുവാനുതകുമാറുള്ള ഒരു കെട്ടിടം എന്റെ സ്വന്തംചിലവിൽ പണിതുതീർക്കുവാൻ കഴിഞ്ഞു. പ്രസ്തുത കെട്ടിടത്തിന്റെ ഉൽഘാടന കർമ്മം നിർവ്വഹിച്ചതു 1936 ഫിബ്രവരി മാസം 18ാം നു അന്തരിച്ചുപോയ വന്ദ്യ ശ്രീ ചിറക്കൽ കോവിലകത്ത് രാമവർമ്മ വലിയ രാജാവർകളായിരുന്നുവെന്നു കൃതജ്ഞാദരങ്ങളോടെ ഇവിടെ അനുസ്മരിക്കട്ടെ.
തന്റെ ധർമ്മദാരങ്ങളുടെ സ്മാരകമായി നടത്തുവരുന്ന ഈ വിദ്യാക്ഷേത്രത്തോടു തനിക്കുള്ള കൂറ് പ്രകടിപ്പിച്ചു കൊണ്ടു പരേതനായ ശ്രീ. കെ.വി.കണ്ണൻ നായർ വിദ്യാർത്ഥികളുടെ അഭ്യസത്തിനും സഹായകരമാകുന്ന ഒരു ചെറിയ മന്ദിരം ഈ വിദ്യാലയത്തിനു തൊട്ടടുത്തായി പണിചെയ്യിച്ചു തരികയുണ്ടായി. അത് സ്‌കൂളിനുപയോഗിച്ചു വരുന്ന വിവരം കൃതജ്ഞതാപൂർവ്വം രേഖപ്പെടുത്തുന്നു. ശ്രീ. കെ.വി. കണ്ണൻനായരുടെ ചരമശേഷം അടുത്ത അവകാശിയായ ശ്രീ കൊവ്വൽ കമ്പ്യൻ വളപ്പിൽ ഗോവിന്ദൻ നായർ മേൽപറഞ്ഞ എടുപ്പിനു വാടക കിട്ടേതാണെന്നു കാണിച്ച് കണ്ണൂർ മുൻസീഫ് കോടതിയിൽ ഒരു കേസ്സ് എന്റെ പേരിൽ ഫയലാക്കുകയും സ്മാരകമെന്ന നിലയിൽ സ്‌കൂളാവശ്യാർത്ഥം പാരിതോഷികമായി ഏല്പിച്ചുകൊടുത്ത എടുപ്പിനു വാടകവാങ്ങുവാൻ ന്യായമില്ലെന്നു കോടതി വിധിക്കുകയും ചെയ്ത വിവരവുംകൂടി ഇവിടെ രേഖപ്പെടുത്തുന്നതു അനുചിതമാകുകയില്ലെന്നു വിശ്വസിക്കുന്നു.
ഇതെല്ലാമായെങ്കിലും നടത്തപ്പെടുന്ന വിദ്യാലയത്തിനു ഗവൺമെണ്ടിന്റെ അംഗീകാരം ലഭിക്കുവാൻ വളരെയേറെ പാടുപെടേണ്ടിവന്നു. ഇവിടെ ഹയ്യർക്ലാസ്സുകൾ തുടങ്ങിയാൽ ഒന്നര നാഴികമാത്രം ദൂരത്തു സ്ഥിതിചെയ്യുന്ന രാജാസ് ഹൈസ്‌കൂളിൽ വിദ്യാർത്ഥികൾ കുറഞ്ഞ പോകുമെന്ന ഭയാശങ്കകൊണ്ടു അന്നത്തെ രാജാസ് ഹൈസ്‌കൂൾ മാനേജർ രാധാവിലാസം സ്‌കൂളിന് അംഗീകാരം കൊടുക്കുന്നപക്ഷം അവരുടെ സ്‌കൂളിനെ സാരമായി ബാധിക്കുമെന്നു വിദ്യാഭ്യാസമണ്ഡലങ്ങളിലേക്കെഴുതി. ഔദ്യോഗികമായി യാഥാസ്ഥിതികത്വവും ചിറക്കൽ രാജാവിന്റെ സ്വാധീനതയും കാരണമായി എന്റെ പ്രയത്‌നം വിഫലമാകുമോ എന്നു കൂടി എനിക്കു സംശയവും നിരാശയും തോന്നായിരുന്നില്ല. എങ്കിലും ഞാൻ ഇതികർത്തവ്യമൂഢനായില്ല. നാട്ടിന്റെ മഹത്തായ ഒരു സാംസ്‌കാരിക വളർച്ചയ്ക്കാണ് ആരംഭം കുറിക്കപ്പെടുന്നതെന്ന ബോധം എനിക്ക് ഉത്തേജനവും ഉണർവും നൽകി. പൂർവ്വാധീകം ഉത്സാഹത്തോടുകൂടി സന്ദർഭാനുസരണം വേണ്ടത് പ്രവർത്തിച്ചതിന്റെ ഫലമായി നാട്ടിൽ സ്ഥാപിച്ച ഈ വിദ്യാലയത്തിന് 1936 ഡിസംബർ മാസത്തിൽ അംഗീകാരം ലഭിച്ചു.
കേവലം 6,7,8 എന്നീ തരങ്ങൾ മാത്രം നടത്തുന്നത് കൊണ്ട് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്ന തലത്തിൽ എത്തിക്കുവാൻ പ്രായോഗിക വൈഷമ്യങ്ങൾ അനുഭവപ്പെട്ടത് കൊണ്ടും വിദ്യാഭ്യാസ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നിർബന്ധം കൊണ്ടും കീഴ്ക്ലാസ്സുകൾ കൂടി ആരംഭിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ 1939 ൽ ലോവർ ക്ലാസ്സുകൾ തുടങ്ങി. ചുറ്റുപാടുള്ള വിദ്യാലയങ്ങളിലെ മാനേജർമാരിൽ പലരും ഞങ്ങളുടെ ഉദ്യമത്തെ അങ്ങേയറ്റം എതിർത്തു. എന്നാൽ ഇക്കാലത്തിനിടക്ക് രാധാവിലാസം സ്‌കൂളിന്റെ നടത്തത്തിപ്പിനെ സംബന്ധിച്ച് ഡിപ്പാർട്ട്‌മെന്റിൽ നല്ലൊരഭിപ്രായം സൃഷ്ടിക്കുവാൻ ഞങ്ങൾക്ക് കഴിഞ്ഞത് കൊണ്ട് ഗവൺമെന്റിൽ നിന്നും 1941ൽ കീഴ്ക്ലാസ്സുകൾക്കും അംഗീകാരം സിദ്ധിച്ചു. അങ്ങനെ ഏറ്റവും പ്രാപ്തന്മാരും ആത്മാർത്ഥതയുള്ളവരുമായ അദ്ധ്യാപിക അദ്ധ്യാപകന്മാർ ഉൾക്കൊള്ളുന്ന രാധാവിലാസം ഒരു പൂർണ്ണമായ ഹയർ എലിമെന്ററി സ്‌കൂളായി ഉയരുകയും വളരുകയും ചെയ്തു.
പഠനരംഗത്തിലെന്നപോലെ കായിക വിനോദരംഗങ്ങളിലും കലാസാംസ്‌കാരികമായ രംഗങ്ങളിലും കാലോചിതമായ വിധത്തിൽ പുരോഗമന പന്ഥാവിൽകൂടി ഊക്കും ഉശിരും ഉപയോഗിച്ചുകൊണ്ട് പ്രയാണം ചെയ്യുന്നു. സ്‌കൂൾ ആരംഭം മുതൽ മലബാറിലെ പലഭാഗങ്ങളിലും നടത്തിവന്നിരുന്ന പലവിധ മത്സര പരീക്ഷകളിൽ ഞങ്ങൾ പങ്കെടുക്കുകയും സ്തുത്യാർഹമായ വിജയങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഗവൺമെന്റിൽ നിന്നും സഹായം ലഭിക്കാതെ തന്നെ വിദ്യാർത്ഥികളെ സംഗീതം, നൃത്തം, കഥകളി മുതലായ കലകൾ അതിനനുയോജ്യമായ അദ്ധ്യാപകരെ നിഞ്ചയിച്ച് ആരംഭം മുതൽ പഠിപ്പിച്ചു വരുന്നുണ്ട്.
മനുഷ്യന്റെ ആഗ്രഹത്തിന് അവസാനമില്ലല്ലൊ. സൽപന്ഥാവിൽ കൂടി ഉത്തമ ലക്ഷ്യത്തെ പ്രാപിക്കാനാണ് ആ ആഗ്രഹമെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കേണ്ടതും സാധിപ്പിക്കേണ്ടതും ഏവരുടെയും ഒഴിച്ചുകൂടാത്ത കടമകൂടിയാണ്. ഇന്ന് 8ാം തരം വരെയുള്ള ഈ അപ്പർ പ്രൈമറി സ്‌കൂൾ 10ാംതരം വരെയുള്ള ഒരു സെക്കണ്ടറി സ്‌കൂളായി ഉയർന്നുകാണുവാൻ പ്രസ്തുത സ്‌കൂൾ മാനേജറായ എന്നെയും അദ്ധ്യാപക-അദ്ധ്യാപികമാരെപ്പോലെ പർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ പ്രേമികളായ പൊതുജനങ്ങളും ആശിക്കുകയാണ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ട്താനും. ആ നിലയിൽ ഇതിനെ ഒരു സെക്കണ്ടറി സ്‌കൂളാക്കി ഉയർത്തി നാട്ടുകാരുടെ ആഗ്രഹം സഫലീകരിച്ചുതരുവാൻ വിദ്യാഭ്യാസ ഡിപ്പാർട്ടിമെന്റിനോടും ബഹുമാനപ്പെട്ട മന്ത്രിമാരോടും, വിശിഷ്യ വിദ്യാഭ്യാസ മന്ത്രിയോടും അപേക്ഷിക്കുവാൻ ഈ അവസരം സാദരം വിനിയോഗിച്ചുകൊള്ളുന്നു.
രക്ഷിതാക്കന്മാരും ബഹുജനങ്ങളും രാധാവിലാസത്തിന്റെ പുരോയാനത്തിൽ പൂർവ്വോപരി ദത്തശ്രദ്ധരാകുമെങ്കിൽ എനിക്ക് അതിന്റെ ഭാവിയെക്കുറിച്ച് സന്ദേഹമേയില്ല. ഞാൻ അതിനായി വിനയപൂർവ്വം പ്രാർത്ഥിക്കുകയും ഈ വിദ്യാലയത്തിന്റെ ഭാവിപുരോഗതിക്ക് ഈ സംരംഭങ്ങൾ സവിനയം സ്‌നേഹാദരപൂർവ്വം പൊതുജനസമക്ഷം സമർപ്പിക്കുകയും ചെയ്തുകൊള്ളുന്നു.
നമസ്‌തെ
പള്ളിക്കുന്ന് വിധേയൻ
15.2.1959 കെ.വി.കണ്ണൻ നായർ
മാനേജർ ആന്റ് ഹെഡ്മാസ്റ്റർ
സമർപ്പണം: കെ.കെ.പത്മനാഭൻ (പൂർവ്വ വിദ്യാർത്ഥി)
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13670
- 1934ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ