"ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 120: വരി 120:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*ചവറ ബസ്സ്സ്റ്റാൻഡിൽനിന്നും പഴയ നാഷണൽ ഹൈവേയിലൂടെ(മുസ്ലീം പള്ളിയുടെ മുന്നിലൂടെ) തെക്കോട്ട് ഒരു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്താം
| style="background: #ccf; text-align: center; font-size:99%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
|-
{{Slippymap|lat=8.97132|lon=76.53499|zoom=18|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->ചവറ ബസ്സ്സ്റ്റാൻഡിൽനിന്നും പഴയ നാഷണൽ ഹൈവേയിലൂടെ(മുസ്ലീം പള്ളിയുടെ മുന്നിലൂടെ) തെക്കോട്ട്  ഒരു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്താം
<!--visbot  verified-chils->-->

19:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിൽ ചവറ ബസ് സ്റ്റാൻഡിൽ നിന്നും 1 കിലോമീറ്റർ തെക്കു മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.മുക്കുത്തോട്.

ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ
വിലാസം
ചവറ

ചവറ
,
ചവറ ബ്രിഡ്ജ് പി.ഒ. പി.ഒ.
,
691583
,
കൊല്ലം ജില്ല
സ്ഥാപിതം1 - 6 - 1948
വിവരങ്ങൾ
ഫോൺ0476 2684122
ഇമെയിൽgupsmukkuthode@gmail.com
കോഡുകൾ
സ്കൂൾ കോഡ്41340 (സമേതം)
യുഡൈസ് കോഡ്32130400102
വിക്കിഡാറ്റQ105814432
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ചവറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ441
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി റീന തോമസ്റ്റ്
പി.ടി.എ. പ്രസിഡണ്ട്ഹരീഷ്
എം.പി.ടി.എ. പ്രസിഡണ്ട്അനിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ ഒന്നായ ചവറ കേരളചരിത്രത്തിൽ ഇടം നേടിയ പഞ്ചായത്താണ്. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡി(പാലക്കടവ്)ൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് ഗവ.അപ്പർ പ്രൈമറി സ്കൂൾ മുക്കുത്തോട് .

കൊല്ലവർഷം 1102 (എ ‍‍ഡി 1927)ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായ ശ്രീ.ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അനുഗ്രഹാശസ്സുകളോടെ ഈ സ്കൂൾ ആരംഭിച്ചു കൊല്ലവർഷം 1123 ൽ (1948) അദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മ ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറി. അതുവരെ പടുവയൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഗവ,എൽപി എസ്സ് മുക്കുത്തോട് പുനർനാമകരണം ചെയ്തു. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം 1963 ൽ അപ്ഗ്രേഡ് ചെയ്ത് ഗവ.യു.പി സ്കൂൾ മുക്കുത്തോട് എന്നായി.

ഭൗതികസൗകര്യങ്ങൾ

പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളിലായി 542 കുട്ടികൾ പഠിക്കുന്നുണ്ട്. 6 കെട്ടിടങ്ങളിലായി 24 ക്ലാസ് റൂമുകൾ ഉണ്ട് ; അതിൽ അഞ്ചെണ്ണം അന്താരാഷ്ട്ര നിലവാരത്തിലും പ്രീപ്രൈമറി ക്ലാസ്സുകൾ ശീതീകരിച്ചവയുമാണ്. എല്ലാ ക്ലാസുകളിലും കുട്ടികൾക്ക് ലൈബ്രറി സംവിധാനം ക്രമീകരിച്ചിട്ടുണ്ട് . ക്ലാസ് റൂമുകൾ എല്ലാം ടൈൽ പാകിയതാണ്.ദൂരെയുള്ള കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി ശ്രീ എൻ കെ പ്രേമചന്ദ്രൻ എംപി യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഉണ്ട്.

സ്കൂളിൽ പാചകത്തിനും കുടിവെള്ളത്തിനുമായി ജലനിധി പദ്ധതിയിൽ നിന്നുള്ള വെള്ളമാണുപയോഗിക്കുന്നത് .സ്കൂളിന് കിണർ സൗകര്യവുമുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ് ശാസ്ത്ര പരീക്ഷണങ്ങൾ, നിരീക്ഷണങ്ങൾ, ശാസ്ത്ര ലേഖനങ്ങളുടെ അവതരണവും ചർച്ചയും. ലോക് ഡൗൺ കാലത്ത് 'വീട് ഒരു വിദ്യാലയം 'എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ രക്ഷാകർത്താക്കളുടെ സഹായത്തോടെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി നിഗമനങ്ങൾ വീഡിയോ രൂപത്തിൽ അയച്ചു തന്നു. വീടുകളിലും ക്ലാസ്സ് മുറികളിലും ശാസ്ത്രമൂലകൾ ഒരുക്കി. ഇൻസ്പയർ അവാർഡിനായി കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രരംഗം മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടുകയുണ്ടായി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. സാഹിത്യക്യാമ്പുകൾ നടത്തി. ബാലസാഹിത്യകാരൻ ശൂരനാട് രവി, നാടൻ പാട്ടു കലാകാരനും ചിത്രകാരനുമായപി. എസ് ബാനർജി തുടങ്ങിയവർ സാഹിത്യ ക്യാമ്പുകളിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി സബ് ജില്ലാതലത്തിൽ നടത്തിയ മത്സരങ്ങളിൽ അഭിമന്യു.ബി (ഏഴാം ക്ലാസ്സ്) കഥാരചനയിലും ഹരിനന്ദ എ പ്രസാദ് ചിത്ര രചനയിലും ഒന്നാം സമ്മാനാർഹരായി, കെ എസ്.ടി എ വിദ്യാർത്ഥികൾക്കായി നടത്തിയ കഥരചനമത്സരത്തിൽ അഭിമന്യു.ബി സമ്മാനാർഹനായി.
  • ഗണിത ക്ലബ്ബ്.
  • ഹിന്ദി ക്ലബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സ്ഥാപകൻ പടുവയിൽ ശ്രീനാരായണ പിള്ള

ശ്രീ.ആണ്ടിപ്പിള്ള , ശ്രീ .ഉള്ളേടത്തു കൊച്ചുകുഞ്ഞുപിള്ള , ശ്രീ.രാഘവൻപിള്ള , പ്രധാന അദ്ധ്യാപകൻ ശ്രീ.കൊച്ചുകുഞ്ഞുപിള്ള, ശ്രീമതി.ഗൗരിയമ്മ, ശ്രീമതി.ജാനുഅമ്മ, ശ്രീ.പാച്ചുപണിക്കർ ,ശ്രീ .ചെല്ലപ്പൻപിള്ള ,ശ്രീ .കുരീപ്പുഴ രാധാകൃഷ്ണൻ ,ശ്രീ.ആൻ്റണി ഫെർണാണ്ടസ്, ശ്രീ. കുറ്റിവട്ടം കോയാക്കുട്ടി, ശ്രീ .ശ്രീനിവാസൻ, ശ്രീമതി .രമണി, ശ്രീമതി. ഇന്ദിര, ശ്രീമതി. രാജമ്മ. ശ്രീ. നാണു, ശ്രീമതി.ദേവകിഅമ്മ, ശ്രീമതി.ഭാർഗ്ഗവിഅമ്മ, ശ്രീമതി.ഭവാനി, ശ്രീമതി.രമണികുട്ടി, ശ്രീമതി.തങ്കമണി, ശ്രീ.പരമേശ്വരൻ, ശ്രീ.ഹരിഹരകുറുപ്പ്, ശ്രീമതി.ഗംഗ, ശ്രീമതി.തങ്കമണി, ശ്രീ.തോമസ്, ശ്രീ.സക്കീർ ബാബു, ശ്രീമതി.മായാദേവി, ശ്രീ.കെ.ഷംസുദ്ദീൻ, ശ്രീമതി.ശ്യാമള, ശ്രീമതി.രേണുക

നേട്ടങ്ങൾ

ചവറയുടെ സാംസ്കാരിക വളർച്ചയ്ക്ക് ജി യു പി എസ് മുക്കുത്തോട് നൽകിയ സംഭാവനകൾ നിസ്തുലമാണ്. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൊല്ലം ജില്ലയിലെ തന്നെ മികച്ച സ്കൂളുകളിൽ ഒന്നാണ് ജി യു പി എസ് മുക്കുത്തോട്.

2017 ൽ കോഴിക്കോടു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സാമൂഹ്യശാസ്ത്ര ക്വിസിൽ മൂന്നാം സ്ഥാനവും അതേ ശാസ്ത്രമേളയിൽ പ്രസംഗത്തിനു നാലാം സ്ഥാനവും കരസ്ഥമാക്കിയത് ഈ സ്കൂളിന്റെ ചരിത്ര നേട്ടങ്ങളിൽ എടുത്തു പറയാവുന്നവയാണ്. ചവറ സബ്ജില്ലാതല കലോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് വർഷങ്ങളായി നിലനിർത്തുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സി എൻ ശ്രീകണ്ഠൻ നായർ ( പ്രശസ്ത സാഹിത്യകാരൻ )

ചവറ കെ എസ് പിള്ള (കവി)

ചവറ വിജയൻ (സാഹിത്യകാരൻ,പത്രപ്രവർത്തകൻ,അധ്യാപകൻ)

കനി ബാവ (നടൻ)

കെ ഇ.ചെപ്പള്ളി (സാഹിത്യകാരൻ)

ശ്രീരാജ് ( ലോക പ്രശസ്തചിത്രകാരൻ)

ഡോക്ടർ അബ്ദുൾ ഖാദർ ( പ്രശസ്ത ത്വക് രോഗ വിദഗ്ധൻ)

ശ്രീമതി തങ്കലത (ദേശീയ അധ്യാപക അവാർഡ് ജേതാവ്)

അനിൽകുമാർ (ഓശിയോഗ്രാഫി ശാസ്ത്രജ്ഞൻ)

വഴികാട്ടി

  • ചവറ ബസ്സ്സ്റ്റാൻഡിൽനിന്നും പഴയ നാഷണൽ ഹൈവേയിലൂടെ(മുസ്ലീം പള്ളിയുടെ മുന്നിലൂടെ) തെക്കോട്ട് ഒരു കിലോമീറ്റർ ചെന്നാൽ സ്കൂളിലെത്താം
Map