"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഇ-വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21008 (സംവാദം | സംഭാവനകൾ)
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
കാറ്റുപോലെ

കാറ്റുപോലെ

എന്റെ മനസ്സിൽ

എന്റെ മനസ്സിൽ

ഒഴുന്ന പുഴയാണമ്മ.
ഒഴുകുന്ന പുഴയാണമ്മ.

==പാവക്കുട്ടി==
സീനത്ത്. എ    10.ബി 2016-17

കാർണിവല്ലുകളുടെ ശബ്ദം

മനസ്സിൽ മുഴങ്ങിക്കൊണ്ടിരിക്കുമ്പോഴും

കുറുകിയ പ്ലാസ്റ്റിക്കിനെ

ചൂടാക്കി ലയിപ്പിച്ച

കണ്ണുകൾ

തലമുറകളുടെ ബാല്യത്തെ

ഓർമ്മിപ്പിക്കുന്നു.

ഒരു വീഡിയോ സ്ക്രീൻപോലെ

എന്റെ ബാല്യത്തെ

കൂട്ടികെട്ടിയ രൂപം.

അവിടവിടെയായ് ചിതറികിടക്കുമെന്നോർമകളെ

കോർത്തിണക്കുന്നു.

==വെയിലിനെ കാണാത്ത പകലുകൾ==

ഐശ്വര്യ.  എം.  ബി

പകലുകൾ വെയിലേറ്റ്

വെളളയായ്ത്തീരുന്നു

പുഴകൾ കരയുന്നത്

മഴയാകുമ്പോൾ

അതൂറ്റിയെടുത്തു ദാഹമകറ്റുന്നു.

കാറ്റ് തിരയുമ്പോൾ......

വയലുകൾ വിള്ളലുകളിലൊളിക്കുന്നു.

പഴമയെന്തെന്ന് കുഞ്ഞുപക്ഷികൾ

ചരിതം പഠിക്കുന്നു.

ഭൂമിയെന്തെന്നു നാം

പുസ്തകം രചിക്കുന്നു

ഒടുവിൽ ചക്രവാളങ്ങൾക്കുമപ്പുറം

എല്ലാം വെറും മിഥ്യയായ്  എരിഞ്ഞടങ്ങുന്നു.

==ഭൂമി==

ഷാമില.  ബി  8 എ

കാലത്തിൻ കൈകുമ്പിളിൽ

ഒരുവീട്ടുവാടകക്കാരനെപ്പോലെ

ദുഖങ്ങൾ ഉള്ളിലൊതുക്കി ഈ ഭൂമി... .

കാലമാകുന്ന വടവൃക്ഷത്തിൻ വേരുകൾ

പിഴുതുമാറ്റാൻ വെമ്പുമീ മർത്യന്

കഴിയുമോ ഈ ഭൂമി തൻ മാറിലാഴ്ന്നിറങ്ങും

വേരുകൾ ഛേദിക്കാൻ.

<!--visbot  verified-chils->