"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 99: വരി 99:
|
|
|}
|}
'''തിരികെ ഹോം പേജിലേക്ക് '''
[[ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി]]

18:16, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
* ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.
* ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.
* ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.
* 8000 ത്തോളം ബുക്കുകൾ അടങ്ങിയ വിശാലമായ സ്ക്കൂൾ ലൈബ്രറി.
* പതിനായിരക്കണക്കിനു ഓൺലൈൻ റിസോഴ്സുകൾ ലഭ്യമാക്കുന്ന പ്രൊജക്ടർ സംവിധാനത്തോടു കൂടിയ ഇ-ലൈബ്രറി.
* ഹൈസ്ക്കൂൾ, യൂ പി വിദ്യാർത്ഥികൾക്കായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട സ്വതന്ത്ര സോഫ്ട്വെയറിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ ലാബുകൾ.
* വിദ്യാർത്ഥികളുടെ വ്യക്തിത്വവികസനത്തിനും സേവനതല്പരതയ്ക്കും വികാസം നൽകുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട്, ഗൈഡ്, റെഡ്‌ക്രോസ് വിഭാഗങ്ങൾ.
* കുട്ടികളുടെ സാങ്കേതിക കംപ്യുട്ടർ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് വിഭാഗം.
* മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ ബാൻഡ് ട്രൂപ്.
* കുട്ടികളുടെ ആത്മീയ പരിപോഷണത്തിനായി കെ.സി.എസ്.എൽ., അൽഫോൻസാ ഗാർഡൻ കൂട്ടായ്‌മകൾ.
* പാഠപുസ്തകവിതരണത്തിനായി 1976-ൽ ആരംഭിച്ച 11200 കുട്ടികൾ അംഗങ്ങളായ സ്ക്കൂൾ സഹകരണ സംഘം.
* വിദ്യാർത്ഥികൾക്കായി നൽകപ്പെടുന്ന കൗൺസിലിങ് സേവനം.
* പ്രകൃതിസംരക്ഷണത്തിനും പരിപാലനത്തിനുമായി ഗവൺമെന്റുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഹരിതക്ലബ്‌.
* വിദ്യാർഥികളിലെ പരസ്പരസഹകരണവും സേവനതല്പരതയും വളർത്തുന്നതിനായി മലയാള മനോരമയുമായി സഹകരിച്ചുള്ള നല്ലപാഠം പ്രവർത്തനങ്ങൾ.
* സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആർട്സ് ക്ലബ് വഴി നടത്തപ്പെടുന്ന സ്ക്കൂൾ കലോത്സവം, രചനാമത്സരങ്ങൾ, മറ്റു പ്രവർത്തനങ്ങൾ.
* കായികമികവുകൾ തെളിയിക്കാനുതകുന്ന സ്പോര്ട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ആനുവൽ സ്പോർട്സ് മീറ്റ്.
* ഇംഗ്ലീഷ് ഭാഷാ പരിപോഷണത്തിനായി 5 മുതലുള്ള ക്ലാസ്സുകളിലെ കുട്ടികൾക്കായി സ്‌പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ.
* മലയാളഭാഷാ പരിപോഷണത്തിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ.
* ശാസ്‌ത്ര-ഗണിത-കംപ്യുട്ടർ പരിജ്ഞാനത്തിനും വിവിധ മത്സരാധിഷ്ഠിത പ്രവർത്തനങ്ങൾക്കുമായി പ്രവർത്തിക്കുന്ന സയൻസ്, സോഷ്യൽ സയൻസ്, മാത്‍സ്, ഐ.ടി. ക്ലബുകൾ.
* സ്ക്കൂൾ ബസ് സർവീസ്
* ഭവനസന്ദർശനം
* ഈവനിംഗ് ക്ലാസുകൾ
* ഫുട്‌ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്
* സ്‌റ്റഡി ടൂർ
* മാലിന്യസംസ്‌കരണത്തിനും കൃത്യമായ അവബോധത്തിനുമായി ക്ലാസ് തലത്തിൽ നിന്ന് തുടങ്ങുന്ന മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ.
* ബയോഗ്യാസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്ക്കൂൾ കിച്ചൻ.
* വിദ്യാർത്ഥികളുടെ പരിപാലനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടം.
* പരിസ്ഥിതി സൗഹൃദ ഇക്കോ ക്ലാസുകൾ.
* അർപ്പണ മനോഭാവമുള്ള 39-ഓളം അദ്ധ്യാപകർ.
* സ്ക്കൂൾ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പ്രവർത്തിക്കുന്ന ശക്തമായ പി.ടി.എ., എം.പി.ടി.എ. കമ്മിറ്റികൾ.
* വിദ്യാർത്ഥികളുടെയും സ്കൂളിന്റെയും സുരക്ഷക്കായി പ്രവർത്തിക്കുന്ന സ്കൂൾ സുരക്ഷാ സമിതി.


തിരികെ ഹോം പേജിലേക്ക്

ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി