"മുല്ലയ്ക്കൽ സി. എം.എസ്.എൽ.പി.സ്ക്കൂൾ / ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
== ദ്വിശതാബ്ദി ആഘോഷം == | == ദ്വിശതാബ്ദി ആഘോഷം == | ||
<gallery> | |||
</gallery> | |||
[[പ്രമാണം:35219 125.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:35219 123.jpeg|ഇടത്ത്|ലഘുചിത്രം|മാഗസിൻ]] | |||
[[പ്രമാണം:35219 122.jpeg|ലഘുചിത്രം]] | |||
[[പ്രമാണം:35219 124.jpeg|ലഘുചിത്രം]] | |||
2018 ന് സ്കൂളിന്റെ ദ്വി ശതാബ്ദി ആഘോഷം സി എസ് ഐ മധ്യ കേരള ഇടവക മുൻ ബിഷപ് റൈറ്റ്, റവ. തോമസ് കെ ഉമ്മൻ തിരുമേനി ഉദ്ഘാടനം ചെയ്യുകയുണ്ടായി.<gallery> | 2018 ന് സ്കൂളിന്റെ ദ്വി ശതാബ്ദി ആഘോഷം സി എസ് ഐ മധ്യ കേരള ഇടവക മുൻ ബിഷപ് റൈറ്റ്, റവ. തോമസ് കെ ഉമ്മൻ തിരുമേനി ഉദ്ഘാടനം ചെയ്യുകയുണ്ടായി.<gallery> | ||
</gallery>[[പ്രമാണം:35219-53jpeg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ദ്വി ശതാബ്ദി ആഘോഷം]] | </gallery>[[പ്രമാണം:35219-53jpeg.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|ദ്വി ശതാബ്ദി ആഘോഷം]] | ||
12:45, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാലയത്തിന്റെ ചരിത്രം
സി. എം. എസിന്റെ ആദ്യ മിഷ്യനറിയായി കേരളത്തിലെത്തിയ റവ. തോമസ് നോർട്ടൻ 1818 ആഗസ്റ്റ് 14 ന് ആലപ്പുഴ വലിയചന്തക്കടുത്തു സ്ഥാപിച്ച വിദ്യാലയമാണിത്.
1815 ജനുവരി 15ന് തോമസ് നോർട്ടൻ ഭാര്യ ആനിയും രണ്ട് വയസുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര ആക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനു വേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടെയുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്.
ആവിക്കപ്പലുകൾ ഇല്ലാതിരുന്ന ആക്കാലത്തു ആഫ്രിക്ക ചുറ്റിയാണ് നോർട്ടനും കുടുംബവും യാത്ര ചെയ്തത്. ചപ്പ്മാൻ എന്ന കപ്പലിലാണ് നോർട്ടനും കുടുംബവും യാത്ര ക്രമീകരിച്ചിരുന്നതെങ്കിലും യാത്രയിൽ തടസങ്ങൾ നേരിട്ടതുമൂലം കൃത്യ സമയത്തു പോർട്സ് മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പലിൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ് മരം തകർന്നതുമൂലം ചാപ്മാൻ നങ്കൂരമടിച്ചുണ്ടെന്നറിഞ്ഞു നോർട്ടനും കുടുംബവും കടലിൽ കൂടി പായ് വഞ്ചിയിൽ നാലു ദിവസം യാത്ര ചെയ്ത് പ്ലിമവത്തിൽ എത്തുകയും അവിടെ നിന്നും ചപ്മാനിൽ യാത്ര തുടരുകയും ചെയ്തു.യാത്രയിൽ പലവിധ തടസ്സങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിലെ ത്താൻ 16 മാസം യാത്ര ചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾക്കിടയിലാ ണ് അവർ മനസ്സിലാക്കിയത് സിലോണിലേക്ക് പോകുന്നതിനു പകരം തെക്കേ ഇന്ത്യയിലെ തിരുവിതാംകൂറിലേക്ക് തങ്ങളെ അയയ്ക്കുവാൻ പി എം എസ് ഉത്തരവായി എന്ന്. സൗമ്യനായ മിഷനറി സന്തോഷത്തോടെ തന്റെ നിയോഗം അംഗീകരിക്കുകയായിരുന്നു 1816 മെയ് മാസം എട്ടാം തീയതി റവ. തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി. ഏതാനും ദിവസം കൊച്ചിയിൽ താമസിച്ചതിനു ശേഷം കേണൽ മൺറോയുടെ നിർദ്ദേശപ്രകാരം തന്റെ പ്രവർത്തന കേന്ദ്രമായ ആലപ്പുഴയിൽ എത്തിച്ചേർന്നു
.റവ. നോർട്ടൻ ആലപ്പുഴയിൽ വന്ന ഉടൻ കുറ്റാലത്തായിരുന്ന കേണൽ മൺറോ കൊല്ലത്തെത്തി. മെത്രാപ്പോലീത്തായേയും നോർട്ടനെയും തമ്മിൽ പരിചയപ്പെടുത്തുന്നതിനു വേണ്ടി രണ്ടുപേരെയും കൊല്ലത്ത് വരുത്തി. സുറിയാനിക്കാരുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് മെത്രാപോലീത്ത നോർട്ടന് അനുവാദം നൽകിഇത് സുറിയാനി പട്ട ക്കാരുടെ ഇടയിൽ അസംതൃപ്തിയും സംശയവും ഉളവാക്കി. എന്നാൽ ഇത്തരം സംശയങ്ങൾ എല്ലാം ഇല്ലാതാക്കുവാൻ നോർട്ടന് തന്റെ പ്രവർത്തനങ്ങളിൽ കൂടെ സാധിച്ചു
കേണൽ മൺറോയുടെ ശ്രമം കൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു.അവിടെയാണ് നോർട്ടനും കുടുംബവും താമസമാക്കിയത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കുവാനും രണ്ടുവർഷംകൊണ്ട് എഴുതുവാനും പ്രസംഗിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു
1816 ഒക്ടോബർ 27 -ാം തീയ്യതി ഞായറാഴ്ച ആദ്യത്തെ ആരാധന ആലപ്പുഴയിൽ റോബർട്ട് വോൾകോട്ടിന്റെ ഭവനത്തിൽവച്ച് നോർട്ടൻ നടത്തി. തുടർന്ന് 1818 ജൂലൈ മാസം 18 -ാം തീയതി ദേവാലയം നിർമ്മാണം പൂർത്തിയാക്കി ഏഴരമണിക്ക് ഞായറാഴ്ച രാവിലെ ഇംഗ്ലീഷ് ആരാധന നടത്തി. ഇന്നും ആലപ്പുഴക്കാർ ഈ ദേവാലയത്തെ ഇംഗ്ലീഷ് പള്ളി എന്നാണ് വിളിക്കുന്നത്. വിവിധ ഭാഷകളിൽ ആരാധന നടത്തിയിരുന്നത് കാണുവാൻ മുഹമ്മദീയർ ഉൾപ്പെടെ ധാരാളം പേർ എത്തിയിരുന്നു.1816 ഒക്ടോബർ 27 -ാം തീയ്യതി ഞായറാഴ്ച ആദ്യത്തെ ആരാധന ആലപ്പുഴയിൽ റോബർട്ട് വോൾകോട്ടിന്റെ ഭവനത്തിൽവച്ച് നോർട്ടൻ നടത്തി. തുടർന്ന് 1818 ജൂലൈ മാസം 18 -ാം തീയതി ദേവാലയം നിർമ്മാണം പൂർത്തിയാക്കി ഏഴരമണിക്ക് ഞായറാഴ്ച രാവിലെ ഇംഗ്ലീഷ് ആരാധന നടത്തി. ഇന്നും ആലപ്പുഴക്കാർ ഈ ദേവാലയത്തെ ഇംഗ്ലീഷ് പള്ളി എന്നാണ് വിളിക്കുന്നത്. വിവിധ ഭാഷകളിൽ ആരാധന നടത്തിയിരുന്നത് കാണുവാൻ മുഹമ്മദീയർ ഉൾപ്പെടെ ധാരാളം പേർ എത്തിയിരുന്നു.
കേരളത്തിന്റെ അന്നത്തെ പിന്നോക്ക അവസ്ഥയ്ക്കു കാരണം സാമാന്യ വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നു മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. നാൽപ്പത്തിനാലു വിദ്യാർത്ഥികളുമായിട്ടാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്. ഇതിനോട് ചേർത്ത് അനാഥ കുട്ടികൾക്കു വേണ്ടി ഒരു ഹോസ്റ്റലും ആരംഭിച്ചു. 26 കുട്ടികൾ അവിടെ ഉണ്ടായിരുന്നു.
1818 ൽ ആലപ്പുഴ ഗ്രേറ്റ് ബസാറിൽ രണ്ടു കുട്ടികളുമായി നോർട്ടൻ മറ്റൊരു വിദ്യാലയം സ്ഥാപിച്ചു. ഈസ്ക്കൂളിലേക്ക് ധാരാളം കുട്ടികൾ വന്നു പഠിക്കുവാൻ ആഗ്രഹിച്ചെങ്കിലും ശക്തമായ എതിർപ്പുകൾ ഉണ്ടായതു മൂലം കുട്ടികളെ അയയ്ക്കുവാൻ മാതാപിതാക്കൾ മടിച്ചു. കുട്ടികളെ സ്നാനപ്പെടുത്തി ക്രിസ്ത്യാനികളാക്കി ശീമയ്ക്കു കയറ്റിയയ്ക്കുമെന്നുള്ള പ്രചരണം മിഷനറി മാർക്കെതിരെ നടന്നു.എന്നാൽ ഇതൊന്നും വകവയ്ക്കാതെ തോമസ് നോർട്ടൻ ആലപ്പുഴ ടൗണിലും പരിസരങ്ങളിലുമായി പതിനൊന്ന് സ്കൂളുകൾ ആരംഭിച്ചു. ഇവിടെ 301 ആൺകുട്ടികളും 57 പെൺകുട്ടികളും പഠിക്കുവാൻ എത്തി.
ഈ സ്കൂളുകളിൽ പഠിപ്പിക്കുവാൻ യോഗ്യരായ ക്രിസ്തീയ അധ്യാപകരില്ലാത്തതിനാൽ മിക്കവാറും എല്ലാവരും തന്നെ ഹിന്ദുക്കളായിരുന്നു. ഈ വിദ്യാലയമാണ് ഇപ്പോഴത്തെ മുല്ലയ്ക്കൽ സി എം എസ് എൽ പി സ്കൂൾ കേരളത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് തോമസ് നോർട്ടനാണ്. 1821 ൽ സ്കൂളിലെ കുട്ടികളുടെ എണ്ണം നാൽപ്പതായി ഉയർന്നു. എല്ലാ വിഭാഗത്തിലുംപെട്ട കുട്ടികൾ ഇവിടെ പഠിക്കുവാൻ എത്തിയിരുന്നു. മുതിർന്ന ആളുകളും അക്ഷരജ്ഞാനത്തിനായി ഇവിടെ എത്തിയിരുന്നു. കേരളത്തിലെ രണ്ടാമത്തെ വിദ്യാലയമാണിത്.
ദ്വിശതാബ്ദി ആഘോഷം
2018 ന് സ്കൂളിന്റെ ദ്വി ശതാബ്ദി ആഘോഷം സി എസ് ഐ മധ്യ കേരള ഇടവക മുൻ ബിഷപ് റൈറ്റ്, റവ. തോമസ് കെ ഉമ്മൻ തിരുമേനി ഉദ്ഘാടനം ചെയ്യുകയുണ്ടായി.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത , മുൻ ആരോഗ്യ മന്ത്രി കെ.പി.രാമചന്ദ്രൻനായർ ,P.J. ജോസഫ്(അർജ്ജുന അവാർഡ് ജേതാവ്),കൃഷ്ണൻ നമ്പൂതിരി . ശബരിമല മുൻ മേൽശാന്തി,അഡ്വ.കെ. നജീബ്. ഗവ.പ്ലീഡർ