ഗവ. എൽ. പി. എസ്. ശ്രീമൂലനഗരം/ചരിത്രം (മൂലരൂപം കാണുക)
15:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
= | = '''<u>ചരിത്രവഴിയിലൂടെ</u>''' = | ||
ശ്രീമൂലംതിരുന്നാൾ മഹാരാജാവിന്റെ ഓർമ്മകൾ നിലനിർത്തിക്കൊണ്ട് ശ്രീമൂലനഗരം എന്നറിയപ്പെടുന്ന ഈ കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന നാടിനും നാട്ടുകാർക്കും അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് ശ്രീമൂലനഗരം ഗവ. എൽ. പി. സ്കൂൾ. 125 വർഷം പഴക്കമുള്ള ഈ സരസ്വതിക്ഷേത്രം പിന്നിട്ട ചരിത്രവഴികൾ ഏറെയാണ്. | |||
1895 ലാണ് വെള്ളാരപ്പിള്ളി പ്രവൃത്തി പാഠശാല എന്നപേരിൽ ഈ വിദ്യാലയം കൈപ്രകുന്നിൽ സ്ഥാപിതമായത്. അന്ന് ഈ പ്രദേശമാകെ വെള്ളാരപ്പിള്ളി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മറ്റു വിദ്യാലയങ്ങളൊന്നും ഇന്നാട്ടിലില്ലാതിരുന്ന ആ കാലഘട്ടത്തിൽ ബഹു. പുതുശ്ശേരി മത്തായിയച്ഛനാണ് ഇങ്ങനൊരു വിദ്യാലയത്തിന് തുടക്കം കുറിച്ചത്. | |||
1957 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുക്കുകയും ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക് മാറ്റപ്പെടുകയും ശ്രീമൂലനഗരം ഗവ. എൽ. പി. എസ്. എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. കണ്വാശ്രമം എന്ന ഓമനപേരിൽ അറിയപ്പെട്ടിരുന്ന വിജനവും ഹരിതസുന്ദരവും ആയ ഒരു പറമ്പാണ് ഇതിനായി തെരഞ്ഞെടുക്കപ്പെട്ടത്. | |||
പിൽക്കാലത്തു കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പിന്നെയും കെട്ടിടങ്ങൾ അനിവാര്യമായിത്തീർന്നു. അങ്ങനെ 1985 ൽ ഒരു കെട്ടിടം പണിയുകയും അതുവരെയുണ്ടായിരുന്ന ഷിഫ്റ്റ് സമ്പ്രദായം മാറി 10-4 സമയം നിലവിൽ വരികയും ചെയ്തു. നിർമാണ പ്രവർത്തനത്തിനുള്ള അപാകത മൂലം പിന്നീട് അ കെട്ടിടം ഉപയോഗയോഗ്യമല്ലാതായി. | |||
ഗ്രമപഞ്ചായത്തിന്റേയും ബ്ലോക്ക്പഞ്ചായത്തിന്റേയും സഹായത്തോടെ പണികഴിപ്പിക്കപ്പെട്ട 6 ക്ലാസ്സ്മുറികളോട് കൂടിയ കെട്ടിടം 1997ൽ പ്രവർത്തനം ആരംഭിച്ചു. | |||
ബഹു. ആലുവ നിയോജകമണ്ഡലം എം. എൽ. എ. ശ്രീ. അൻവർസാദത് അവർകളുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് മറ്റൊരു കെട്ടിടവും മനോഹരമായ ഒരു സ്റ്റേജും നിർമ്മിക്കുകയും 2016ൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | |||
പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ പദ്ധതി പ്രകാരമുള്ള 1 കോടി രൂപ വിനിയോഗിച്ചു നിർമിച്ച രണ്ടുനില കെട്ടിടത്തിലെ ക്ലാസ്സ്മുറികൾ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദ്യാലയ പ്രവർത്തനങ്ങൾ കുറേക്കൂടി സുഗമമായി തീരും. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്കായി ആധുനിക രീതിയിലുള്ള ക്ലാസ്സ്റൂം ഉപകരണങ്ങളും നൂതന സാങ്കേതിക വിദ്യകളുമാണ് ഇവിടെ ഒരുക്കികൊണ്ടിരിക്കുന്നത്. | |||
പഴമയും പ്രൗഢിയും വിളിച്ചോതുന്ന ആ പഴയ കെട്ടിടം നമ്മിൽ നിന്നും അടർത്തി മാറ്റപ്പെടുകയാണെങ്കിലും, പകരം നൂതനവും സാങ്കേതികവുമായ പുതിയ കെട്ടിടവും തുടർന്നുള്ള പ്രവർത്തനങ്ങളും വരും തലമുറകളെ കൂടുതൽ കൂടുതൽ വിജയത്തിലേക്ക് നയിക്കും എന്ന ശുഭ പ്രതീക്ഷയോടെ......... |