"പടനിലം എച്ച് എസ് എസ് നൂറനാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/ഗണിത ക്ലബ്ബ് എന്ന താൾ പടനിലം എച്ച് എസ് എസ് നൂറനാട്/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

20:18, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശാസ്‌ത്രത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിത്തിലെ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയിൽ പരിഹരിക്കുക എന്നതും..കൂടാതെ വേദഗണിതത്തിലെ ആശയങ്ങൾ അവതരിപ്പിക്കുക വഴി കുട്ടികളിലെ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നു . ഗണിതത്തിന്റെ വളർച്ച അളവുകളിലൂടെയും, അവയുടെ പരസ്പരബന്ധങ്ങളിലൂടെയും ലോകത്തെ മനസിലാക്കുകയും , ആ അറിവുമായിലോകത്തിൽ ഇടപെട്ടുകൊണ്ട് മാറ്റങ്ങളുണ്ടാക്കുക എന്നതാണ് ഗണിതശാസ്ത്രത്തിന്റ പ്രാഥമികധർമം.അതുകൊണ്ട്തന്നെ തത്വത്തിന്റെയും , പ്രയോഗത്തിന്റയും പ്രതിപ്രവർത്തനത്തിലൂന്നിയാണ് ഗണിതബോധനവും പഠനവും .ഇന്ററാക്‌ടീവ് ബോർഡിന്റയും ,ജിയോജിബ്ര അപ്‌ലറ്റുകളുടെയും സഹായത്തോടെ ഗണിത പഠനം ആസ്വാദകരമാകുന്നു .

കുട്ടികളിലെ ഗണിതാഭിരുചി വളർത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് ഗണിത ശാസ്ത്രക്ലബ്ബ് . ഈ വർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് 2/08/2018 01.45 ന് നിർവഹിച്ചു.