"ജി.എച്ച്.എസ്.എസ്. കരിമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
ആദ്യകാലത്ത് കല്ലടിക്കോട് മുതൽ  ചൂരിയോട് വരെ നീണ്ട് കിടന്ന ഈ പഞ്ചായത്തില് പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ മാത്രമാണുണ്ടയിരുന്നത്. കോങ്ങാട് , തച്ചമ്പാറ, മുണ്ടൂറര്, കടമ്പഴിപ്പുറം എന്നിവിടങളിലെ വിദ്യാലയങ്ങളായിരുന്നു ഇന്നാട്ടുകാരുടെ ആശ്രയം. കരിമ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ഈ പഞ്ചായത്തിൽ  ഉപരിപഠനസൗകര്യം ഉണ്ടാവുക എന്നത്.  ഈ സന്ദർഭത്തിലാണ്‌ ശ്രീ. പതിയിൽ വാസുദേവൻ നായർ , ശ്രീ. ടി. സി. കുട്ടൻ നായർ, ശ്രീ. വീരാൻ കുട്ടി സാഹിബ‌`, ശ്രീ. പി.ടി.തോമസ‌`, ഐരാണി ജനാര്ദ്ധനൻ നായർ ശ്രീ. വേലായുധൻ കുട്ടി, ശ്രീ ശ്രീധരപ്പണിക്കർ, എന്നീ നിസ്വാർഥമതികളുടെ നേതൃത്വത്തിൽ  നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് ഹൈസ്കൂളിനു വേണ്ടിയുള്ള ശ്രമം ആരംഭിക്കുന്നത്. അവരുടെ അശ്രാന്തപരിശ്രമഫലമായി ഹൈസ്കൂൾ അനുവദിക്കപ്പെട്ടു. വലിയൊരു ബാധ്യതയായിരുന്നു സ്കൂൾ നിര്മ്മാണത്തിനായി കമ്മിറ്റി ഏറ്റെടുത്തത്. മൂന്നേക്കർ സ്ഥലവും ആറു ക്ലാസ്സ് മുറികളുമുള്ളകെട്ടിടം ചുരുങിയ കാലത്തിനുള്ളില് തയ്യാറാക്കുക എന്ന ശ്രമകരമായ വെല്ലുവിളി ഏറ്റെടുത്ത കമ്മിറ്റിയുടെ നിശ്ചയദാരഢ്യത്തോടെയുള്ള പ്രവർത്തനവും നാട്ടുകാരുടെ സഹകരണവും ലക്ഷ്യം നേടിയെടുക്കുന്നതിന്‌  സഹായകമായി 1974 സെപ്തംബർ  മാസം 9-)ം തീയതി എട്ടാം ക്ലാസ്സ് മാത്രമായി ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചു. പനയമ്പാടത്തുള്ള ചാണ്ടപ്പിള്ള എന്നയാളുടെ കെട്ടിടത്തിൽ  വാടകയ്ക്കായിരുന്നു ആദ്യം പ്രവർത്തിച്ചിരുന്നത്. 1976-ൽ ഇതൊരു മുഴുവൻ  ഹൈസ്കൂളായി മാറുകയും ശ്രീമതി. എം. സുഭദ്ര ഹെഡ്മിസ്ട്രസ്സ് ആയി ചഉമതലയേല്ക്കുകയും ചെയ്തു. അച്ചടക്കത്തിലും കാര്യക്ഷമതയിലും പഠനനിലവഅരത്തിലും ഉന്നതമായ ഒരു പാരമ്പര്യത്തിന്റെ തുടക്കം കുറിക്കാന് സുഭദ്രടീച്ചറുടെ നേതൃത്വത്തിന്‌ കഴിഞ്ഞു. അധ്യാപകരുടെയും നാട്ടുകാരുടെയും പി.ടി.എ. യുടേയും ഇടപെടലുകൾ മൂലം  2004-2005 വർഷത്തിൽ ഇതൊരു ഹയർ  സെക്കന്ററി വിദ്യാലയമായി മാറി{{HSSchoolFrame/Pages}}
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1552919" എന്ന താളിൽനിന്ന് ശേഖരിച്ചത്