"സെന്റ്. ആൽബേർട്സ് എൽ. പി. സ്കൂൾ എറണാകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒരിടത്ത് ഒരു വിദ്യാലയമുണ്ടായിരുന്നു. അത് അതിൻറെ ശൈശവ ദിശയിലേക്ക് പിച്ച വയ്ക്കുകയായിരുന്നു . അന്ന് 1892 ഫെബ്രുവരി ഒന്നിന് കേവലം 31 വിദ്യാർത്ഥികളോട് കൂടി തുടക്കം കുറിച്ച ആ വിദ്യാലയം ഇന്ന് 125 വർഷം പിന്നിടുമ്പോൾ കൊച്ചിയുടെ ഹൃദയവും ഹൃദയമിടിപ്പുമായി അത് വളർന്നു കഴിഞ്ഞിരിക്കുന്നു .വരാപ്പുഴ ആർച്ച് ബിഷപ്പിനെ അഭീഷ്ടപ്രകാരം വികാരി ജനറലായിരുന്ന കാൻഡിഡസ് എന്ന ഇറ്റാലിയൻ കർമ്മലീത്താ മിഷനറി ആയിരുന്നു ഈ സരസ്വതി ക്ഷേത്രത്തിൻറെ പിതാവ്. തുമ്പ പറമ്പ് എന്നായിരുന്നു സ്കൂൾ സ്ഥാപിതമായ ആ സ്ഥലം അക്കാലത്ത് അറിയപ്പെട്ടിരുന്നത്. അതൊരു പ്രൈമറി സ്കൂൾ ആയിരുന്നു 1894 വരെ .ഫാദർ കാൻഡിഡസ് തന്നെയായിരുന്നു സ്കൂൾ മാനേജർ . 1896 ഓഗസ്റ്റ് നാലിന് സെൻറ് ആൽബർട്സ് ലോവർ സെക്കൻഡറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇവിടെ മുളച്ചുപൊങ്ങിയ പച്ചപ്പിന്റെ അടിയിൽ എവിടെയോ തന്റെ വിയർപ്പിനെ ചെറുകണികയെങ്കിലും ഉണ്ടാവണമെന്ന് നിസ്വാർത്ഥ ചിന്തയോടെ പ്രവർത്തിച്ച ഫാദർകാൻഡിഡ്, ഫാദർ ലോയി സി.ഡി, ഫാദർ ബോനിഫസ് , ഫാദർ എലിസീയോ തുടങ്ങിയ ആദ്യകാല മാനേജർമാരുടെയും  പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന ശ്രീ. പി.വി. ജോസഫിന്റെയും ആദ്യത്തെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന  സുബ്രഹ്മണ്യ അയ്യരുടേയും പ്രാർത്ഥനയുടെയും പ്രവർത്തനത്തെയും ആകെ തുകയായിരുന്നു ഈ വിദ്യാലയത്തിലെ താങ്ങും തണലും . കൊച്ചിയുടെ വിരിമാറിൽ തല ഉയർത്തി നിൽക്കുന്ന ഗോത്തിക് ശൈലിയിലുള്ള കെട്ടിടങ്ങൾ ശ്രീ രായപ്പന്റെ നേതൃത്വത്തിൽ 1897 ലാണ് ഉയർന്നുവന്നത്.പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയം 1896 മിഡിൽ സ്കൂൾ ആയും 1898 ജനുവരി 20 ന് ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1965 ജൂൺ മുതൽ ഒന്നാം ക്ലാസ്സിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചു .വരാപ്പുഴ അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്നതും വിദ്യാലയ സമുച്ചയങ്ങളുടെ സിരാകേന്ദ്രം കൂടി ആകയാൽ മാനേജ്മെൻറിന്റെ സവിശേഷ ശ്രദ്ധ ലക്ഷ്യമാക്കുന്നത് കൊണ്ടുതന്നെ വളരെ മെച്ചപ്പെട്ട കെട്ടിടങ്ങളും ഗ്രൗണ്ടും ശൗചാലയങ്ങളും ഞങ്ങൾക്കുണ്ട്.  നഗരത്തിൻറെ ഹൃദയഭാഗത്ത് വാണിജ്യപ്രാധാന്യമുള്ള പ്രദേശത്ത് അഞ്ചര ഏക്കർ 10 സെൻറ് 10 ലിങ്ക്സ് സ്ഥലത്ത്  നേഴ്സറി മുതൽ ഹയർസെക്കൻറി , ടി ടി ഐ വരെ  നൂറിലധികം കെട്ടിടങ്ങൾ പണികഴിപ്പിച്ച അതിൽ 13 മുറികൾ എൽ.പി.യ്ക്ക് നൽകി നിർദ്ധനരും,വിവിധ മതസ്ഥരുമായ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുന്ന രൂപതാധികാരികളുടെ നിസ്വാർത്ഥ സേവനം അഭിനന്ദനാർഹമാണ്
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2109303" എന്ന താളിൽനിന്ന് ശേഖരിച്ചത്