"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/ഓർമ്മകളിലൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<font face="meera" >തിരുമൂലപുരം ബാലികാമഠം സ്‍കൂൾ ശതാബ്ദി വർഷത്തിലാണ് അതിൽ ആദ്യ 50 വർഷം സ്‍കൂളിന്റെ സാരഥ്യം വഹിച്ചത് മിസ് ബ്രൂക്സ്മിത്ത് എന്ന ആംഗലേയ വനിതയാണ്. - ഹെഡ് മിസ്ട്രസ്സ് എന്ന നിലയിലും. തുടർന്ന് മാനേജർ എന്ന നിലയിലും. ബ്രൂക്സ്മിത്തിനെ മാറ്റി നിർത്തി ബാലികാമഠത്തിന് ഒരു ചരിത്രവുമില്ല. ശ്രീ. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പെൺ പള്ളിക്കുടം സ്ഥാപിക്കുന്നതിന് തന്റെ കുടുംബസ്വത്തിന്റെ ഭാഗമായിരുന്ന 81/2 ഏക്കർ വരുന്ന ഒരു ചെറുകുന്ന് ദാനമായി നൽകി. അതിൽ അനിതരസാധാരണമായ രൂപകൽപനയിൽ ഒരു കെട്ടിടവും നിർമിച്ചു. കെട്ടിടത്തിന്റെ ഉൽഘാടനവും നടത്തി. പക്ഷെ ക്ലാസ്സുകൾ നടന്നു കാണാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ അതിന് ഒരു ആംഗലേയവനിത നേതൃത്വം നൽകണമെന്ന വറുഗീസ് മാപ്പിളയുടെ ആഗ്രഹം അദ്ദേഹത്തിന്റെ മകൻ ശ്രി. കെ.വി ഈപ്പൻ നിറവേറ്റി. പെരുനാട് ബഥനി ആശ്രമത്തിന്റെ സ്ഥാപകപിതാക്കൾ സന്യാസ പ്രസ്ഥാനത്തെപ്പറ്റി പരിശിലനം നേടിയത് കൽക്കട്ടാ OXFORD MISSION ൽ നിന്നായിരുന്നു എന്നത് അദ്ദേഹത്തിന് സഹായകമായി. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നും റിട്ടയർഡ് ഹോഡ്‍മിസ്ട്രസ്സ് മിസ്. ഹോംസും, OXFORD UNIVERSITY യിൽ നിന്നും English Literature ൽ ബിരുദമെടുത്ത യുവതിയായ മിസ് ബ്രൂക്സ്മിത്തും തിരുവല്ലായിൽ എത്തി. രണ്ടു മദാമ്മമാരെയും ഇവിടുത്തേ രീതികളുമായി പരിചയപ്പെടുത്തുന്നതിനുംം മറ്റും ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകൽ ശ്രീമതി അച്ചാമ്മ ജോൺ സന്നദ്ധയായി - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായുടെ സഹധർമ്മിണി - ശ്രീമതി അച്ചാമ്മ ജോൺ സ്‍കൂളിൽ താമതിക്കാനും സന്നദ്ധയായി. ആ മഹതിയോട് ബാലികാമഠം ഏറെ കടപ്പെട്ടിരിക്കുന്നു. മലയാള മനോരമ കുടുമ്പത്തിന്റെ എല്ലാ വിധ സഹായവും സ്ഥാപനകാലം മുതൽ സ്‍കൂളിനും മദാമ്മമാർക്കും ലഭിച്ചു. റാന്നി പെരുനാട് ബഥനി ആസ്രമത്തിലെ വൈദികരം സന്യാസിനികളും അന്നും ഈന്നും ബാലികാമഠം കുട്ടികൾക്ക് മാർഗ്ഗ ദർശികളായി പ്രവർത്തിക്കുന്നു. ആശ്രമസുപ്പീരിയർ സ്‍കൂൾ ഭരണ സമിതിയിലെ Ex – office അംഗമാണ്. | |||
ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ അതിന് ഒരു ആംഗലേയവനിത നേതൃത്വം നൽകണമെന്ന വറുഗീസ് മാപ്പിളയുടെ ആഗ്രഹം അദ്ദേഹത്തിന്റെ മകൻ ശ്രി. കെ.വി ഈപ്പൻ നിറവേറ്റി. പെരുനാട് ബഥനി ആശ്രമത്തിന്റെ സ്ഥാപകപിതാക്കൾ സന്യാസ പ്രസ്ഥാനത്തെപ്പറ്റി പരിശിലനം നേടിയത് കൽക്കട്ടാ OXFORD MISSION ൽ നിന്നായിരുന്നു എന്നത് അദ്ദേഹത്തിന് സഹായകമായി. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നും റിട്ടയർഡ് ഹോഡ്‍മിസ്ട്രസ്സ് മിസ്. ഹോംസും, OXFORD UNIVERSITY യിൽ നിന്നും English Literature ൽ ബിരുദമെടുത്ത യുവതിയായ മിസ് ബ്രൂക്സ്മിത്തും തിരുവല്ലായിൽ എത്തി. രണ്ടു മദാമ്മമാരെയും ഇവിടുത്തേ രീതികളുമായി പരിചയപ്പെടുത്തുന്നതിനുംം മറ്റും ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകൽ ശ്രീമതി അച്ചാമ്മ ജോൺ സന്നദ്ധയായി - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായുടെ സഹധർമ്മിണി - ശ്രീമതി അച്ചാമ്മ ജോൺ സ്‍കൂളിൽ താമതിക്കാനും സന്നദ്ധയായി. ആ മഹതിയോട് ബാലികാമഠം ഏറെ കടപ്പെട്ടിരിക്കുന്നു. മലയാള മനോരമ കുടുമ്പത്തിന്റെ എല്ലാ വിധ സഹായവും സ്ഥാപനകാലം മുതൽ സ്‍കൂളിനും മദാമ്മമാർക്കും ലഭിച്ചു. റാന്നി പെരുനാട് ബഥനി ആസ്രമത്തിലെ വൈദികരം സന്യാസിനികളും അന്നും ഈന്നും ബാലികാമഠം കുട്ടികൾക്ക് മാർഗ്ഗ ദർശികളായി പ്രവർത്തിക്കുന്നു. ആശ്രമസുപ്പീരിയർ സ്‍കൂൾ ഭരണ സമിതിയിലെ Ex – office അംഗമാണ്. | |||
നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു. ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു. അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു. എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ല ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോഭത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്ടിയ സംഭവങ്ങൾ അതു തെളിയിക്കുന്നു. | നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു. ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു. അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു. എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ല ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോഭത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്ടിയ സംഭവങ്ങൾ അതു തെളിയിക്കുന്നു. | ||
പുതിപ്പള്ളിയിൽ ഒരു വിവാഹത്തിൽ സംബന്ധിച്ച് തിരികെ വരുന്നതിന് കോട്ടയം ട്രാൻസ്‍പോർട്ട് സ്റ്റാന്റിൽ മദാമ്മയും അധ്യാപികമാരും ഒരു ബസ്സിൽ കയറാൻ നിൽക്കുകയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ ഫുഡ്ബോർഡിനടുത്ത് നിൽക്കുകയാണ്. കയറുകയുമില്ല, മാറുകയുമില്ല , മദാമ്മയ്ക്ക് രോഗം മനസ്സിലായി. അവർ മുഷ്ടിചുരുട്ടി അയാളുടെ പുറത്ത് ഒറ്റ ഇടി!. തിരിഞ്ഞു നോക്കിയ അയാൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന മദാമ്മയെ ആണ് കാണുന്നത്!. പിന്നീട് ബസ്സിൽ കയരുമ്പോഴൊക്കെ അയാൾ ഈ സംഭവം ഓർത്തിണ്ടുവണം.. | പുതിപ്പള്ളിയിൽ ഒരു വിവാഹത്തിൽ സംബന്ധിച്ച് തിരികെ വരുന്നതിന് കോട്ടയം ട്രാൻസ്‍പോർട്ട് സ്റ്റാന്റിൽ മദാമ്മയും അധ്യാപികമാരും ഒരു ബസ്സിൽ കയറാൻ നിൽക്കുകയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ ഫുഡ്ബോർഡിനടുത്ത് നിൽക്കുകയാണ്. കയറുകയുമില്ല, മാറുകയുമില്ല , മദാമ്മയ്ക്ക് രോഗം മനസ്സിലായി. അവർ മുഷ്ടിചുരുട്ടി അയാളുടെ പുറത്ത് ഒറ്റ ഇടി!. തിരിഞ്ഞു നോക്കിയ അയാൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന മദാമ്മയെ ആണ് കാണുന്നത്!. പിന്നീട് ബസ്സിൽ കയരുമ്പോഴൊക്കെ അയാൾ ഈ സംഭവം ഓർത്തിണ്ടുവണം.. |
12:03, 1 ജനുവരി 2021-നു നിലവിലുള്ള രൂപം
തിരുമൂലപുരം ബാലികാമഠം സ്‍കൂൾ ശതാബ്ദി വർഷത്തിലാണ് അതിൽ ആദ്യ 50 വർഷം സ്‍കൂളിന്റെ സാരഥ്യം വഹിച്ചത് മിസ് ബ്രൂക്സ്മിത്ത് എന്ന ആംഗലേയ വനിതയാണ്. - ഹെഡ് മിസ്ട്രസ്സ് എന്ന നിലയിലും. തുടർന്ന് മാനേജർ എന്ന നിലയിലും. ബ്രൂക്സ്മിത്തിനെ മാറ്റി നിർത്തി ബാലികാമഠത്തിന് ഒരു ചരിത്രവുമില്ല. ശ്രീ. കണ്ടത്തിൽ വറുഗീസ് മാപ്പിള ഒരു പെൺ പള്ളിക്കുടം സ്ഥാപിക്കുന്നതിന് തന്റെ കുടുംബസ്വത്തിന്റെ ഭാഗമായിരുന്ന 81/2 ഏക്കർ വരുന്ന ഒരു ചെറുകുന്ന് ദാനമായി നൽകി. അതിൽ അനിതരസാധാരണമായ രൂപകൽപനയിൽ ഒരു കെട്ടിടവും നിർമിച്ചു. കെട്ടിടത്തിന്റെ ഉൽഘാടനവും നടത്തി. പക്ഷെ ക്ലാസ്സുകൾ നടന്നു കാണാൻ അദ്ദേഹത്തിനു ഭാഗ്യമുണ്ടായില്ല. ക്ലാസ്സുകൾ ആരംഭിക്കുമ്പോൾ അതിന് ഒരു ആംഗലേയവനിത നേതൃത്വം നൽകണമെന്ന വറുഗീസ് മാപ്പിളയുടെ ആഗ്രഹം അദ്ദേഹത്തിന്റെ മകൻ ശ്രി. കെ.വി ഈപ്പൻ നിറവേറ്റി. പെരുനാട് ബഥനി ആശ്രമത്തിന്റെ സ്ഥാപകപിതാക്കൾ സന്യാസ പ്രസ്ഥാനത്തെപ്പറ്റി പരിശിലനം നേടിയത് കൽക്കട്ടാ OXFORD MISSION ൽ നിന്നായിരുന്നു എന്നത് അദ്ദേഹത്തിന് സഹായകമായി. അങ്ങനെ ഇംഗ്ലണ്ടിൽ നിന്നും റിട്ടയർഡ് ഹോഡ്‍മിസ്ട്രസ്സ് മിസ്. ഹോംസും, OXFORD UNIVERSITY യിൽ നിന്നും English Literature ൽ ബിരുദമെടുത്ത യുവതിയായ മിസ് ബ്രൂക്സ്മിത്തും തിരുവല്ലായിൽ എത്തി. രണ്ടു മദാമ്മമാരെയും ഇവിടുത്തേ രീതികളുമായി പരിചയപ്പെടുത്തുന്നതിനുംം മറ്റും ഇലഞ്ഞിക്കൽ ജോൺ വക്കീലിന്റെ മകൽ ശ്രീമതി അച്ചാമ്മ ജോൺ സന്നദ്ധയായി - സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനമന്ത്രിയായിരുന്ന ഡോ. ജോൺ മത്തായുടെ സഹധർമ്മിണി - ശ്രീമതി അച്ചാമ്മ ജോൺ സ്‍കൂളിൽ താമതിക്കാനും സന്നദ്ധയായി. ആ മഹതിയോട് ബാലികാമഠം ഏറെ കടപ്പെട്ടിരിക്കുന്നു. മലയാള മനോരമ കുടുമ്പത്തിന്റെ എല്ലാ വിധ സഹായവും സ്ഥാപനകാലം മുതൽ സ്‍കൂളിനും മദാമ്മമാർക്കും ലഭിച്ചു. റാന്നി പെരുനാട് ബഥനി ആസ്രമത്തിലെ വൈദികരം സന്യാസിനികളും അന്നും ഈന്നും ബാലികാമഠം കുട്ടികൾക്ക് മാർഗ്ഗ ദർശികളായി പ്രവർത്തിക്കുന്നു. ആശ്രമസുപ്പീരിയർ സ്‍കൂൾ ഭരണ സമിതിയിലെ Ex – office അംഗമാണ്. നാലു വർഷത്തിന് ശേഷം മിസ് ഹോംസ് തിരികെ പോയി. മിസ്. ബ്രൂക്സ്മിത്ത് നേതൃത്വം ഏറ്റെടുത്തു. ആദ്യകാലത്ത് ഇത് പൂർണ്ണമായും ഒരു റെസിഡൻഷ്യൽ സ്‍കൂളായിരുന്നു. അദ്ധ്യാപികമാരും സ്‍കൂളിൽ തന്നെ താമസിച്ചിരുന്നു. എല്ലവരും അവിവാഹിതർ - ഒരു കൂട്ടുകുടുംബം - നല്ല തന്റേടമുള്ല ഒരു നേതാവിനോടൊത്ത് പ്രവർത്തിക്കുന്ന അനുയായികൾക്ക് സുരക്ഷിത ബോഭത്തോടെ തങ്ങളുടെ ചുമലതകൾ നിറവേറ്റുവാൻ സാധിക്കും. അവർ പലപ്പോഴായി രേഖപ്പെടുത്ടിയ സംഭവങ്ങൾ അതു തെളിയിക്കുന്നു. പുതിപ്പള്ളിയിൽ ഒരു വിവാഹത്തിൽ സംബന്ധിച്ച് തിരികെ വരുന്നതിന് കോട്ടയം ട്രാൻസ്‍പോർട്ട് സ്റ്റാന്റിൽ മദാമ്മയും അധ്യാപികമാരും ഒരു ബസ്സിൽ കയറാൻ നിൽക്കുകയാണ്. പക്ഷെ ഒരു ചെറുപ്പക്കാരൻ ഫുഡ്ബോർഡിനടുത്ത് നിൽക്കുകയാണ്. കയറുകയുമില്ല, മാറുകയുമില്ല , മദാമ്മയ്ക്ക് രോഗം മനസ്സിലായി. അവർ മുഷ്ടിചുരുട്ടി അയാളുടെ പുറത്ത് ഒറ്റ ഇടി!. തിരിഞ്ഞു നോക്കിയ അയാൾ കോപം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന മദാമ്മയെ ആണ് കാണുന്നത്!. പിന്നീട് ബസ്സിൽ കയരുമ്പോഴൊക്കെ അയാൾ ഈ സംഭവം ഓർത്തിണ്ടുവണം.. മറ്റൊരു സംഭവം : അസമയത്ത് മദാമ്മയുടെ മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടു. മദാമ്മ കതക് തുറന്നപ്പോൾ കണ്ടത് ഒരു ചെറുപ്പക്കാരൻ നല്ല ഇംഗ്ലീഷിൽ അവരോട് വിവാഹാഭ്യർത്ഥന നടത്തുന്നതാണ്. ടീച്ചർമാരുടെ വിലക്കിനെ വകവെയ്ക്കാതെ മദാമ്മ അയാളുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് താഴെയുള്ല ഗേറ്റിന് പുറത്ത് റോഡിലേക്ക് തള്ളിവിടുകയാണുണ്ടായത്. ഇങ്ങനെ വളരെ ധൈര്യശാലിയായ വനിതയായിരുന്നു മദാമ്മ. അനീതി കണ്ടാൽ അപ്പോൾ തന്നെ അവർ പ്രതികരിച്ചിരുന്നു. ക്രമേണ സ്‍കൂളിൽ എല്ലവരും അവരെ "മമ്മി" എന്നു വിളിക്കുവാൻ തുടങ്ങി. അക്കാലത്തെ സ്‍കൂൾ വാർഷികവും, യുവജനോൽസവങ്ങളും ഒക്കെ മദാമ്മയുടെ കലാപാടവവും സംഘടന മികവും നേതൃത്വഗുണവും തെളിയിക്കുന്നവയായിരുന്നു. ഒരു വർഷം “speech day” എങ്കിൽ അടുത്ത വർഷം "sale day” നടത്തി വന്നു. രണ്ടിലും കലാപരിപാടികൾക്കും അവസരം നൽകിയിരുന്നു. “speech day” യിൽ പ്രഗൽഭരായ പ്രഭാഷകരെ കേൾക്കുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു. “Sale day”-ൽ മദാമ്മ തന്നെ തയ്ച്ചുണ്ടാക്കിയ തുണികളായിരുന്നു വില്പനയ്ക്കു വച്ചിരുന്നത്. നല്ല നിറവും ഭംഗിയുമുല്ല ക്കോസ് സ്റ്റിച്ച് ഡിസൈനുകൾ തുന്നിച്ചേർത്ത് ബെഡ് ഷീറ്റ്, ടേബിൾ ക്ലോത്ത്, കുഷ്യൻ കവർ എന്നിവ. സെയിലിൽ ചെറിയ തുകലാഭവും ലഭിച്ചിരുന്നു. മിക്കവാറും എല്ലാ തുണികലും വിര്രു പോകുും, ശേഷിച്ചവ അദ്യാപികമാർ വിലയ്ക്ക് വാങ്ങും. മദാമ്മ തയ്യാറാക്കുന്ന ചെറുനാടകങ്ങൾ കുട്ടികൾ സ്റ്റേജിൽ അവതരിപ്പിച്ചിരുന്നു. (ഇംഗ്ലീഷും, മലയാളവും). രാജാവ്, മന്ത്രി, രാജകുമാരി, സേനാധിപൻ, മറ്റു കളിക്കാർ - എല്ലാവർക്കുമുള്ള വേഷവിധാനങ്ങൾ നിർമ്മിച്ച് സ്ഥിരമായി സൂക്ഷച്ചുവച്ചിരുന്നു. കൈയ്യിൽ ചപ്ലാംകട്ടയുമായി "നാരായണ നാരായണ" എന്ന് ചൊല്ലി കയറി വരുന്ന നാരദനും, യാഗാശ്വത്തെ തടയുന്ന ലവനും കുശനും കാർഡ് ബോർഡിൽ വെട്ടിയെടുത്ത് നിറം കൊടുത്ത കുതിരയും....... എല്ലാ എന്റെ ഓർമ്മയിൽ തെളിഞ്ഞുവരുന്നു. സ്റ്റേജിൽ ഇതിനൊക്കെ മദാമ്മയ്ക്ക് സഹായിയായി പുതുപ്പള്ളി സ്വദേശി എം. വി. വർഗീസ് സാർ ഉണ്ടായിരുന്നു. ഇതി സാധൂകരിക്കുന്ന ഒരു ഉദ്ധരണി 1931 ജൂലൈ ലക്കം "OLD GIRLS LEAFLET” ൽ നിന്നും എടുത്തു ചേർക്കുന്നു. “Again Mr. M.V Varghese talent for manipulating cardboard, embellished the soldiers with helmets,swords, shields and spears. The sultajn had a head dress, faithfully copied from historic pictures.” അന്ന് വിദ്യാലയങ്ങളിൽ അന്യമായിരുന്ന മര്രൊരു കലാരൂപമായിരുന്നു മദാമ്മ തുടങ്ങി വച്ച "നിഴൽ നാടകം" മദാമ്മ കർട്ടനു പിന്നിൽ ഒരു ടോർച്ചുമായി നിന്ന് രംഗത്തിനു കൃത്യമായി വേണ്ട വെളിച്ചം നൽകിയിരുന്നു. പല വർഷങ്ങളിലും മത്സരങ്ങളിൽ ഈ ഇനത്തിന് ബാലികാമഠം സമ്മാനങ്ങൾ നേടിയിരുന്നു. സിണ്ടർലായും, ഉറങ്ങുന്ന സുന്ദരിയുമൊക്കെ നിഴലുകളായി വന്നത് ഓർക്കുന്നു. ബാലികാമഠം സ്‍കൂൾ കലാകായിക രംഗങ്ങളിലും പ്രശോഭിച്ച കാലയളവായിരുന്നു അത്. അന്നത്തെ തിരുവിതാംകൂറിലെ ഇംഗ്ലീഷ് സിലബസ്സും പാഠപുസ്തകങ്ങളും തയ്യാറാക്കുന്ന കമ്മറ്റിയിൽ അവർ വിലപ്പെട്ട സേവനം കാഴ്ച്ച വെച്ചിരുന്നു. ബാലികാമഠം കുട്ടികൾക്ക് വിശ്വസാഹിത്യവുമായി ബന്ധപ്പെടുവാൻ മദാമ്മയുടെ ക്ലാസ്സുകൾ അവസരം നൽകിയിരുന്നു. ഇംഗ്ലണ്ടിലെ രാജ്‍ഞിയുടെ സ്ഥാനാരോഹണ ചടഹ്ങുകളും മറ്റും റേഡിയോയിലുടെ കേൾക്കുന്നതിനും അത് വിശദീഗകരിക്കുന്നതിനും മറ്റും അന്നത്തെ കുട്ടികൾക്ക് ലഭിച്ച അസുലഭ അവസരങ്ങളായിരുന്നു. എം.ജി.എം സ്‍കൂളിന്റെ ഭരണസമിതിയിൽ അവർ അംഗമായിരുന്നു. എം.ജിഎം ഹെഡ് മാസ്റ്ററായിരുന്ന E. VEDASTRI സാറിനെ ബാലികാമഠത്തിൽ ക്ഷണിച്ചു വരുത്തി രസതന്ത്ര ക്ലാസ്സുകൾ എടുപ്പിച്ചിരുന്നു. ബാലികാമഠം സ്കൂൾ പണി പൂർത്തിയായ അവസരത്തിൽ നടത്തപ്പെട്ട ഉൽഘാടന ചടങ്ങിലെ വിശിഷ്ടാതിഥിയായിരുന്ന കേരള വർമ്മ വലിയ കോയി തമ്പുരാനെ പാലിയേക്കര കൊട്ടാരത്തിൽ നിന്നും ആനയിച്ച ഘോഷയാത്രയിൽ എം.ജി.എം സ്‍കൂളിലെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തിരുന്നു. വിലിയ കേയി തമ്പുരാൻ സഞ്ചരിച്ചിരുന്ന പല്ലക്കിനെ എം.ജി.എം സ്കൗട്ടുകളാണ് അനുധാവനം ചെയ്തിരുന്നത്. ബാലികാമഠം സ്‍കൂൾ പ്രഥമ ഹെഡ്മിസ്ട്രസ്സ് മിസ്സ. ഹോംസ് 4 വർഷത്തെ സേവനത്തിന് ശേഷം തിരികെ പോകുന്ന സന്ദർഭത്തിൽ എം.ജിഎം ഗ്രൗണ്ടിൽ വച്ച് തിരുവല്ല പൗരാവലിയുടെ ആഭിമുഖ്യത്തിൽ നൽകപ്പെട്ട യാത്രയയപ്പു സമ്മേളനം അക്കാലത്തെ ഒരു അവിസ്മരണീയ സംഭവമായിരുന്നു. എന്റെ പിതാവ് പരേതനായ വി. ജി വർഗീസ് ബാലികാമഠം സ്‍കൂൾ ഒാഫീസിന്റെ ചുമതല വഹിച്ചിരുന്നു. അദ്ദേഹം "റയിട്ടർ സാർ" എന്ന് വിളിക്കപ്പെട്ടിരുന്നു. ഞായറാഴ്ച്ച ഒഴികെ മിക്കവാറും എല്ലാ ദിവസവും അദ്ദേഹം സ്‍കൂളിൽ പോകുമായിരുന്നു. അതിനു സാധിക്കാത്ത അവസരത്തിൽ മദാമ്മ വീട്ടിൽ വന്ന് റയിട്ടർ സാറുമായി സംസാരിച്ചു തീരുമാനങ്ങൾ എടുത്തിരുന്നു. അവർ തിരികെ പോകുമ്പോൾ ഞാൻ അവരെ ഗയിറ്റുവരെ അനുധാവനം ചെയ്യുക പതിവായിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ അവരെ കൊണ്ടുവന്ന റിക്ഷാക്കാരനോട് ഒരു കാര്യം അറിയിക്കുന്നതിന് എന്നെ ചുമതലപ്പെടുത്തി .തോലശ്ശേരി കയറ്റത്തിൽ ചെല്ലുമ്പോൾ റിക്ഷാനിറുത്തി അവരെ ഇറക്കിയിട്ട് അവരെ കൂടാതെ കയറ്റം കയറണം - തുടർന്ന് അവർ റിക്ഷയിൽ കയറികൊള്ളാം. അയാൾ പറഞ്ഞു എന്റെ വണ്ടിയിൽ യാത്ര ചെയ്യുന്ന അവരെ ഞാൻ വഴിയിൽ ഇറക്കുകയില്ല ഞാൻ നിഷ്‍പ്രയാസം അവരെയും കൊണ്ട് പൊയ്‍ക്കൊള്ളാം. സാധാരണക്കാരനായ ആ മനുഷ്യനും മദാമ്മയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. 1964 മെയ് മാസത്തിൽ നടന്ന എന്റെ വിവാഹത്തിൽ സംബന്ധിക്കുന്നതിന് അവർക്ക് സാധിച്ചില്ല. അവർ ഇംഗ്ലണ്ടിൽ ആയിരുന്നു. പോകുന്നതിന് മുൻപുതന്നെ എനിക്കുള്ള വിവീഹ സമ്മാനം എന്റെ പിതാവിനെ ഏൽപ്പിച്ചിരുന്നു. - നല്ല പച്ച ക്രോസ് സ്റ്റിച്ചിൽ ഭംഗിയുള്ള ഡിസൈൻ തയ്ച്ച രണ്ട് ബെഡ് ഷീറ്റുകൾ 56 വർഷങ്ങൾക്കു ശേഷവും പുതുമ മാറാതെ അവ ഞങ്ങൾ സൂക്ഷിക്കുന്നു. അതോടൊപ്പം വിവാഹ ശുശ്രൂഷയ്ക്ക് വാഴ്ത്തുവാനുള്ള കുരിശുമാലയും അവർ എന്റെ പിതാവിനെ ഏൽപ്പിച്ചിരുന്നു. 1972 ൽ എന്റെ പിതാവ് മരിക്കുമ്പോൾ മദാമ്മ പെരുനാട് ബഥനി മഠത്തിൽ താമസിക്കുകയായിരുന്നു. അവിടെ നിന്നും ഏതാനും സന്യാസിനിമാരോടൊപ്പം അവർ വന്നപ്പോഴേക്കും ഞങ്ങൾ പാലിയേക്കരപ്പള്ളിയിൽ ശുശ്രൂഷ ആരംഭിക്കുകയായിരുന്നു. പെരുനാട്ടിലെ പൂന്തോട്ടത്തിൽ നിന്നും ശേഖരിച്ച പൂക്കൾക്കൊണ്ട് അവർ തന്നെ നിർമിച്ച wreath സമർപിച്ചു. തോലശ്ശേരി സി.എസ്.ഐ പള്ളിയിൽ ആണ് ബ്രൂക്സ്മിത്ത് ആരാധനയ്ക്ക് പോയിരുന്നത്. അവിടെ തന്നെയുള്ള sewing guild ലേക്കും അവർ നടന്നുപോയിരുന്നു. പള്ളിയിലെ ഗായക സംഘത്തോട് ചേർന്ന് ഇംഗ്ലീഷ ഗാനങ്ങൾ മദാമ്മയും ഭംഗിയായി ആലപിച്ചിരുന്നു. അത് അവർക്കെല്ലാം ഒരു പ്രചോദനം ആയിരുന്നു. അവിടെ വഴിയരികിൽ റോഡ് പുറമ്പോക്കിൽ ഒരു വൃദ്ധ തനിയെ താമസിച്ചിരുന്നു. ആ കുടിൽ മേഞ്ഞിരുന്ന ഓലയിളക്കി അടുപ്പിൽ കത്തിക്കുക പതിവായിരുന്നു. അവിടെ asbestos sheet കൊണ്ടുമേയുകയും അവർക്ക് വിറക് മുടക്കം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണവും മദാമ്മ ചെയ്തുകൊടുത്തു. തിരുമൂലപുരം, തോലശ്ശേരി ഭാഗത്തുള്ള പാവപ്പെട്ട പെൺകുട്ടികൾക്ക് ഒരു ഉപജീവനമാർഗ്ഗം എന്ന നിലയിലാണ് അവർ sewing guild സ്ഥാപിച്ചത്. പിൽകാലത്ത് പലർക്കും അത് ഉപകാരപ്പെട്ടു. വെല്ലൂരിലെ നഴ്സ്സിങ്ങ് കോളേജുമായി ബന്ധപ്പെട്ട് അർഹരായ ചില പെൺകുട്ടികളെ അവിടെ പഠിക്കാൻ അയക്കുകയും തുടർന്ന് ജോലിവാങ്ങി കൊടുക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസരംഗത്ത് അവർ പ്രശോഭിച്ചു. അന്നത്തെ തിരുവിതാംകൂറിലെ ഇംഗ്ലീഷ് സിലബസ്സ് കമ്മറ്റിയിൽ അംഗമായിരുന്നിട്ടുണ്ട്. ഒരു നല്ല അദ്ധ്യാപികയായിരുന്നു മദാമ്മ. ബാലികാമഠം സ്‍കൂളിൽ scripture ക്ലാസ്സുകൾക്ക് മദാമ്മ നേതൃത്വം നൽകി ഇംഗ്ലീഷ് സാഹിത്യവുമായി അടുക്കാൻ കുട്ടികൾക്ക് മദാമ്മ അവസരം നൽകി. ഇംഗ്ലീഷ് ഭാഷ ആയാസരഹിതമായി കൈകാര്യം ചെയ്യുന്നതിന് അന്നത്തെ ബാലികാമഠം കുട്ടികൾക്ക് സാധിക്കുമായിരുന്നു. മദാമ്മ സർവ്വവും ബാലികാമഠത്തിന് സമർപ്പിക്കുകയായിരുന്നു. സ്‍കൂൾ സർവീസ്സിൽ നിന്നും വിരമിച്ചപ്പോൾ ലഭിച്ച provident fund തുക കൊണ്ടാണ് ചാപ്പലിന് സമീപമുള്ള കെട്ടിടം നിർമ്മിച്ചത്. ഇന്നത് കുട്ടികൾക്ക് ഒന്നിച്ചു കൂടാനുള്ള ഒരിടമായി ഉപയോഗപ്പെടുത്തുന്നു. മദാമ്മ വന്ന കാലം മുതൽ താമസിച്ചിരുന്ന മുറിയിൽ നിന്നും മാറുന്നത് അവരുടെ പണം കൊണ്ട് നിർമിച്ച ചെറിയ കെട്ടിടത്തിലേക്ക്. അവർ അതിനെ കോട്ടേജ് എന്ന് വിളിച്ചു.- ചങ്ങനാശ്ശേരി Assissi Publishers ന് വേണ്ടി തയ്യാറാക്കിയ desk work ന് ലഭിച്ച പ്രതിഫലം കൊണ്ടാണ് ഇത് നിർമിച്ചത്. എന്നോടെപ്പോഴും സ്നേഹ വാത്സല്യത്തോടെ പെരുമാറിയിരുന്ന മദാമ്മ എന്നോടു കോപിച്ച ഒരു സന്ദർഭം ഇതുമായി ബന്ധപ്പെട്ടുണ്ടായി. കോട്ടേജ് സന്ദർശിച്ച എന്നെ അവരുടെ മുറിയിലേക്ക് ആനയിച്ചു. “ too small a room for you “ എന്ന comment അവരെ ചൊടിപ്പിച്ചു. “This is enough for me. I want to put just a cot, a table, a chair and a shelf.” ഈ കെട്ടിടത്തോട് ചേർക്കലുകൾ നടത്തിയാണ് ഇപ്പോഴത്തെ എച്ച്.എസ്സ്.എസ്സ്, പ്രിൻസിപ്പാൾ ന്റെ റൂമും ഓഫീസും പ്രവർത്തിക്കുന്നത്. രോഗാവസ്ഥയിലായ മദാമ്മയെ തിരുവല്ലായിലെ ഡോക്ടർ മാരുടെ നിർദ്ദേശപ്രകാരം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപിച്ചു. അവിടെ ഡോക്ടർ കെ.സി മാമ്മൻ ചികിത്സയിക്കു നേതൃത്വം നൽകി. പക്ഷെ രോഗം മൂർഛിച്ചു അവർ 1974 ആഗസ്റ്റ് മാസം 5-ാം തീയതി പരലോകം പ്രാപിച്ചു. തിരുവല്ലായിൽ എത്തിച്ച മൃതദേഹം തോലശ്ശേരി സി.എം.എസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മഞ്ചലിൽ ബാലികാമഠത്തിലേക്ക് ശ്രീ. കെ.സി വർഗീസ് മാപ്പിളയുടെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാരായിരുന്നു കൊണ്ടുവന്നത്. ചാപ്പലിൽ പൊതുദർശനത്തിനു വച്ച മൃതദേഹം ദർസിക്കാനും ആദരാഞ്ജലികൾ അർപ്പിപ്പാനും അദ്ധ്യാപകരും, പൂർവ്വ വിദ്യാർത്ഥികളും പൗരമുഖ്യന്മാരും ഉൾപ്പടെ ഉരു വലിയ സംഘം ആളുകൾ എത്തിയിരുന്നു. തിരുമേനിമാരുടേയും വൈദികരുടേയും ബഥനി മഠത്തിലെ സന്യാസിനിമാരുടേയും നേതൃത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ചാപ്പലിനു വടക്കുവശത്ത് തയ്യാറാക്കിയിരുന്ന കുടീരത്തിലേക്ക് മൃതശരീരം വഹിച്ചുകൊണ്ടുവരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. അവിടത്തെ പ്രാർത്ഥിനകൾക്ക് ശേഷം മൃതശരീരം കുഴിയിലേക്ക് ഇറക്കിവെയ്ക്കുന്നതിന് ശ്രീ. ബിജോയ് ഈപ്പൻ (grand son of Kandathil Varghese Mappilai) കുഴിയിലേക്ക് ഇറങ്ങി. പാദത്തിനടുത്ത് നിന്നിരുന്ന ഞാനും ഉടൻ തന്നെ കുഴിയിലേക്ക് ഇറങ്ങി. ഞങ്ങൾ ഇരുവരും ചേർന്ന് പേടകം ഇറക്കി വെച്ചു. അത്രയെങ്കിലും ചെയ്യാനുള്ള അവസരമോ ഭാഗ്യമോ എനിക്കു ലഭിച്ചു. അന്നു ഞാൻ ബാലികാമഠത്തിൽ ഒരു പദവിയും വഹിക്കുന്നില്ലായിരുന്നു. ആഗസ്റ്റ് 5 ന് ശേഷം വരുന്ന ശനിയാഴ്ച്ച, എല്ലാ വർഷവും “old students day” ആയി ആചരിക്കുന്നു. നീണ്ട 54 വർഷങ്ങൾ! വിദൂരമായ ദേശത്തു നിന്നും വന്ന് നമ്മിൽ ഒരാളായി നമ്മുടെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ സംഭാവനകൾ നൽകിയ ആ മഹതിയുടെ ഓർമ്മകൾക്കു മുൻപിൽ ശിരസ്സുനമിച്ചുകൊണ്ട് ഞാനും എന്റെ ഓർമ്മകുറിപ്പ് അവസാനിപ്പിക്കട്ടെ ശതാബ്ദി ആഘോഷിക്കുന്ന വിദ്യാലയത്തിന് സർവ്വ മംഗളങ്ങളും പ്രാർത്ഥനയും ഹൃദയപൂർവ്വം അർപ്പിച്ചുകൊള്ളുന്നു.