"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/വിദ്യാരംഗം‌-17 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/വിദ്യാരംഗം‌-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു നേതൃത്വം വഹിക്കുന്നത് ആനി. ജി ടീച്ചർ ആണ്. സാഹിത്യ ചർച്ച, കഥാശില്പശാല, സാഹിത്യ സദസ്സുകൾ, വായനാദിനാഘോഷം, പുസ്തക പ്രദർശനം, പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തൽ, കവിയരങ്ങ്, ചുമർപത്രിക തുടങ്ങിയവയിൽ മികവു പുലർത്തുന്നു. കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്നു. വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ 19 വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു. മറ്റു ക്ലബ്ബംഗങ്ങളും അധ്യാപകരും സഹകരിച്ചു നടത്തിയ ദിനാചരണം ഒരാഴ്ച വായനവാരമായി ആഘോഷിച്ചു. 
   19-06-2019 വായനദിനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  ശ്രീകണ്ഠൻ നായർ നിർവ്വഹിച്ചു.തുടർന്ന് കുട്ടികൾ  വായനാദിന പ്രതിജ്ഞ, വായനാദിന സന്ദേശങ്ങൾ മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും കുട്ടികൾ നടത്തി. കൂടാതെ പുസ്തുതപരിചയം നടത്തി.വായനമത്സരം, ക്വീസ് മത്സരം എന്നിവ ഭാഷാടിസ്ഥാനത്തിൽ എല്ലാ ക്ലാസുകളിലും നടത്തി വീജയികളെ കണ്ടെത്തി. മത്സരവിജയികൾക്ക് സമ്മാനദാനം നൽകി ആനി ടീച്ചറിന്റെ കൃതജ്ഞതയോടെ യോഗം സമാപിച്ചു.