09:08, 24 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
2018-2019 ലെ സ്കൂൾ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
ജൂൺ ഒന്നാം തിയതി നവാഗതർക്ക് ഊഷ്മളമായ സ്വീകരണം നൽകി . പൂക്കൾ നൽകിയും, മധുരപലഹാരങ്ങൾ നൽകിയും കുട്ടികളെ സ്വീകരിച്ചു. പിറ്റിഎ പ്രസിഡന്റ് , പ്രധാനഅദ്ധ്യാപിക, എന്നിവർ സന്ദേശം നൽകി
പരിസ്ഥിതി ദിനം
ജൂൺ അഞ്ചാംതിയതി പരിസ്ഥിതി ദിനം ആചരിച്ചു. .
ഈ ദിനത്തിൽ കുട്ടികൾക്കായി ക്യുസ് മത്സരം നടത്തി
കുട്ടികൾക്ക് ഫലവൃക്ഷതൈകൾ വിതരണം ചെയ്തു
സ്കൂൾ പിറ്റിഎ
പിറ്റിഎ പൊതുയോഗം
സ്കൂൾ മാനേജർ യോഗം ഉദ്ഘാടനം ചെയ്തു
സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു.
ശ്രി.ജയ്മോൻ പി പുത്തൻപുരയെ പിറ്റിഎ പ്രസിഡന്റായി തിരഞ്ഞെടുത്തു.
14/072018 ന് മനേജറിന്റെ അധ്യക്ഷതയിൽ പി.റ്റി.എ പോതുയോഗം നടത്തപ്പെട്ടു. 250 രക്ഷിതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു. സെന്റ് അഗസ്റ്റീനോസ് കോളേജ് അസി.പ്രോഫസർ ശ്രീ.ഡാന്റീസ് കൂനാനിക്കൽ രക്ഷിതാക്കൾക്ക് ക്ലാസ്സ് എടുത്തു. രക്ഷിതാക്കളെ അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തി ,പി.റ്റി.എ പ്രസിഡന്റായി ശ്രീ.ജെയ് മോൻ പി ജെയിംസിനെ തിരഞ്ഞെടുത്തു. പി.റ്റി.എ യോഗപ്രതിനിധികളായി ജിമ്മി അബ്രാഹം വടക്കേമുറിയിൽ, ജിജി പാറേക്കുളം, ബെന്നി വാളാടിമാക്കൽ, മാത്യുക്കുട്ടി കപ്പിലുമാക്കൽ, ജെസ്റ്റിൻ ആനക്കല്ലുങ്കൽ, സിജി റോയി ഉതിരക്കുളം,വിമല അബ്രാഹം പാറക്കുളങ്ങര എന്നിവരെ തിരങ്ങെടുത്തു. H.M സി. ലിസി.ജോസ് Hi-Tech Class room നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ യോഗത്തെ അറിയിച്ചു. അതിനുവേണ്ട ഫണ്ട് കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്തു.
ആഗസ്റ്റ് രണ്ടാംതിയതി സ്കൂൾ മനേജരുടെ അദ്ധ്യക്ഷതയിൽ പിറ്റിഎ എക്സിക്യൂട്ടീവ് കൂടി
കുട്ടികളുടെ പഠനനിലവാരം ചർച്ചചെയ്തു
സ്കൂൾ ബസ്സിന്റെ നടത്തിപ്പിനെകുറിച്ച് ചർച്ച ചെയ്തു.
പിറ്റിഎ ഫണ്ട് , സ്കൂൾ വികസനഫണ്ട് ഇവയുടെ സമാഹരണത്തെകുറിച്ച് തീരുമാനമെടുത്തു.
ഓണാഘോഷം നടത്തുന്നതിനെ കുറിച്ച് തീരുമാനം എടുത്തു. ഓണക്കളി നടത്താനും, ഓണസദ്യ, ,പായസം ഇവ നൽകാൻ തീരുമാനിച്ചു
ക്ലബ്ബുകളുടെ ഉദ്ഘാടനം
ക്ലബ്ബുകളുടെ ഉദ്ഘാടന റിപ്പോർട്ട്'
കാഞ്ഞിരമറ്റത്തെ സ്നേഹം നിറഞ്ഞ നാട്ടുകാരുടെയും കുട്ടികളുടെയും മനംകവർന്ന കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ കുട്ടികളുടെ വളർച്ചമുന്നിൽകണ്ടുകൊണ്ട് പ്രവർത്തിക്കുന്ന ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ 13 ന് HM സി.ലിസി ജോസ്സിന്റെ മഹനീയസാന്നിദ്ധ്യത്തിൽ നടന്നു.*സ്കൂൾ അസംബ്ലിയിലെ സുന്ദരനിമിഷത്തിലാണ്
ഗണിതശാസ്ത്ര ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി ശ്രീമതി. ലിജോ.പി.മാത്യുവിനേയും, ശ്രീമതി.റെസി ജോസിനേയും ലീഡേഴ്സായി അഖിൽ ജിത്ത്, ജുവൽ മരിയ ബെന്നി എന്നിവരെയും തിരഞ്ഞെടുത്തു.
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.ഡെന്നീസ് ജോയി, ശ്രിമതി.ബീനാമോൾ മാത്യു എന്നിവരേയും. ലീഡേഴ്സായി ഹന്നാ റോസ് തങ്കച്ചനേയും,അലൻ.റ്റി എന്നിവരേയും തിരഞ്ഞെടുത്തു.
സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബിന്റെ ആനിമേറ്റേഴ്സായി സി.എത്സമ്മ ജോസഫ്, സി.ഷൈജ ആന്റണി എന്നിവരേയും
ലീഡേഴ്സായി ബിബിയ, അബിൻ ജോസ് എന്നിവരേയും തിരഞ്ഞെടുത്തു.
കെ.സി.എസ്സ് എൽ. ആനിമേറ്റേഴ്സായി സി ഷൈജ ആന്റെണി,ശ്രീമതി.ലിജോ.പി.മാത്യൂ എന്നിവരേയും ലീഡേഴ്സായി
ഗണിതശാസ്ത്ര ക്ലബ്ബ്
കുട്ടികളിലെ യുക്തിചിന്തയെ വികസിപ്പിക്കുന്നതിനും ഗണിതത്തോട് ആഭിമുഖ്യം വളർത്തുന്നതിനുമായി ഗണിതക്ലബ്ബ് പ്രവർത്തിക്കുന്നു.ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിലെ കുട്ടികൾ സബ്- ജില്ലാ, ജില്ലാ, സംസ്ഥാന മേളകളിൽ ഉന്നതവിജയും നേടി Grace Mark ന് അർഹരായി. ഗണിതക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതത്തിൽ പ്രത്യേക പരിശീലനവും നൽകിവരുന്നു. ഗണിതശാസ്ത്ര മേളയിൽ പങ്കെടുക്കാനുള്ള കുട്ടികൾക്ക് വിവിധ മത്സരഇനങ്ങളിൽ പരിശീലനം നൽകിവരുന്നു.====സയൻസ് ക്ലബ്====
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ സ്കൂൾതല ശാസ്ത്രപ്രദർശനം കൂടുതൽ ശ്രദ്ധയമായി. ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്,
കുട്ടികളുടെ വൈജ്ഞാനികവും കലാപരവുമായ കഴിവുകൾ വികസ്സിപ്പിക്കുന്നതിനായി സോഷ്യൽസയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നു.
2017- 2018 ൽ SSLC ക്ക് Full A+ നേടിയവർ
കോട്ടയം ജില്ലയിൽ 100% വിജയം നേടിയ സ്കൂളിനുള്ള അവാർഡ് പ്രധാനഅദ്ധ്യാപിക സി.ലിസിജോസ് ഏറ്റുവാങ്ങി.
ഉന്നതവിജയികളായ കുട്ടികളെ പിറ്റിഎ അനുമോദിച്ചു, കുട്ടികൾക്ക് കാഷ് അവാർഡും മറ്റു സമ്മാനങ്ങളും നൽകി.
കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന്റെ അങ്കണത്തിൽ കുട്ടികളുടെയും അദ്ധ്യപകരുടെയും പരിശ്രമഫലമായി മനോഹരമായ ഒരു പച്ചക്കറിത്തോട്ടം ഒരുങ്ങിക്കഴിഞ്ഞു.
വെണ്ട, കുറ്റിപ്പയർ, വള്ളിപ്പയർ, വഴുതന, ചീനി, തക്കാളി ,ചീര എന്നീ പച്ചക്കറി തൈകൾ നട്ടുവളർത്തുന്നു. ജൈവവളം, ചാണകം, ഇവമാത്രം ഉപയോഗിക്കുന്നു.