"എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/കാത്തിരിപ്പ്" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Las...) |
||
(വ്യത്യാസം ഇല്ല)
|
02:09, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കാത്തിരിപ്പ്
പ്രളയം ചെറുതായി വീടിനെ തലോടി പോയ സമയം ചെറിയ നഷ്ടങ്ങളൊക്കെ ഞങ്ങളെയും ബാധിച്ചു. എന്തായാലും കടൽ കടക്കുകയല്ലേ എല്ലാ ശരിയാകും...അങ്ങനെ പല ചിന്തകളുമായി കിടക്കുമ്പോഴാണ് ഉമ്മാന്റെ വിളി.. സമീറെ നാളെ വെളുപ്പിനല്ലേ വിമാനം ! ഇജ്ജോന്ന് അപ്പുറത്തെ ജാനകിയമ്മടെ അടുത്തൊന്ന് പോയി വാ.. ആഹ് പോവാം.. ഉമ്മ എപ്പോഴും പറയും നല്ല കാലം വരുമ്പോൾ ഉപകാരം ചെയ്തവരെ മറക്കരുതെന്ന്. അന്ന് വന്നതാ ഈ മരുഭൂമിയിൽ വർഷം 3 ആവാനായ്. മകനും 2 കഴിഞ്ഞു.. അവന്റെ കളി ചിരി കാണുമ്പോ മനസിന് വല്ലാത്ത വേദനയാണ്.. ഒന്ന് കാണാനോ ഒപ്പമിരുന്ന് കൊഞ്ചിക്കാനോ കഴിഞ്ഞിട്ടില്ല. ഇവിടെ എല്ലാ സങ്കടങ്ങളും രവിയേട്ടനോട് പറയും. നീ ഒന്ന് നാട്ടിൽ പോയി വാ സമീറെ എന്ന രവിയേട്ടന്റെ സ്ഥിരം മറുപടി. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ഓരോരോ ബാധ്യതകൾ തീർക്കണ്ടേ ! ഏറെ കുറേ ഒക്കെ തീർത്തു ലീവൊക്കെ റെഡി ആക്കി കൊണ്ട് പോകാൻ സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് ആ വാർത്ത ഞെട്ടലോടെ കേട്ടത്.. ചൈനയിൽ മാത്രം കേട്ട വൈറസ് ലോകത്താകമാനം വന്നത്രെ. എല്ലാ വിമാന സർവീസും നിർത്തി വെച്ചൂന്ന്. ഇനിയും എത്രനാൾ കാത്തിരിക്കണം നാടണയാൻ..? ഉള്ളിലെ നീറ്റൽ അമർത്തി കാത്തിരിക്കുന്നു ആ ദിനത്തിനായ്..... ശുഭം...
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ