"എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ഒളമതിൽ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി സംരക്ഷണം

പ്രകൃതി അമ്മയാണ്.അമ്മയെ നോവിക്കരുത്.പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോകം പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത് .നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു.കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കുന്നു. <
ജീവിക്കാനും,വളരാനും ഏറ്റവും പ്രധാനം ഒരു നല്ല അന്തരീക്ഷമാണ്.പരിസ്ഥിതി സംരക്ഷിക്കുന്നതിന് റോഡുകളിലോ,പൊതുസ്ഥലങ്ങളിലോ മാലിന്യം വലിച്ചെറിയാതിരിക്കാൻ നമുക്ക് മുൻകൈയെടുക്കാം. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വളരെ കുറച്ച് പൊതുഗതാഗതം ഉപയോഗിക്കാൻ തുടങ്ങണം.

മുഹമ്മദ് ഹാഷിർ.വി.കെ
4 B എ.എം.എൽ.പി.സ്കൂൾ,ഒളമതിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം