"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കോറോണയും ലോക്ക്ഡൗണും ബിട്ടുമോനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കോറോണയും ലോക്ക്ഡൗണും ബിട്ടുമോനും" സം...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
| സ്കൂൾ കോഡ്= 45034 | | സ്കൂൾ കോഡ്= 45034 | ||
| ഉപജില്ല= കുറവിലങ്ങാട് | | ഉപജില്ല= കുറവിലങ്ങാട് | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| തരം= കഥ | | തരം= കഥ | ||
| color= 4 | | color= 4 | ||
}} | }} | ||
{{Verification4|name=Alp.balachandran| തരം= കഥ}} |
00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
കോറോണയും ലോക്ക്ഡൗണും ബിട്ടുമോനും
പരീക്ഷയുടെ വേനൽ ചൂടിൽ തലയിൽകൂടി തീ പായുന്ന സമയം. പഠിച്ചിട്ടും, പഠിച്ചിട്ടും തീരാത്ത പാഠഭാഗങ്ങൾ, ക്ലാസ്സ് മുറിയിൽ ഇരുന്നപ്പോൾ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത കാര്യങ്ങൾ ആണ് പരീക്ഷക്ക് പുസ്തകം തുറന്നപ്പോൾ കണ്ടത്. ബിട്ടു മോൻ ആകെ വിഷമത്തിൽ ആണ്. എവിടുന്നു പഠിക്കാൻ തുടങ്ങണം, എങ്ങനെ തുടങ്ങണം എന്ന് അവനു അറിയില്ല. അങ്ങനെ ഇരികെ, ബിട്ടുവിന്റെ ചെവിയിൽ അയല്പക്കത്തെ വീട്ടിൽ നിന്ന് കുട്ടികളുടെ ആർപ്പു വിളികളും ആരവങ്ങളും മുഴങ്ങി. 'എന്താ എന്തുപറ്റി?' ബാൽക്കണിയിൽ നിന്ന് ബിട്ടു ചോദിച്ചു. അപ്പോൾ സാന്റോ എന്ന ബിട്ടുമോന്റെ കൂട്ടുകാരൻ പറഞ്ഞു 'നമ്മുക്ക് ഇനി പരീക്ഷ ഇല്ല,നമ്മുക്ക് ഓൾ പ്രൊമോഷൻ ആണ്! പരീക്ഷ നടത്താനോ സ്കൂൾ തുറക്കാനോ പാടില്ല എന്നാണ് ഓർഡർ വന്നിരിക്കുന്നത്.' ബിട്ടുമോൻ ഓടി അമ്മയുടെ അടുക്കൽ എത്തി വിവരം പറഞ്ഞു. അമ്മ തലക്കു കയ്യും വച്ചു ഓടി വന്ന് ടീവി വച്ചു. വാർത്ത കേട്ടപ്പോൾ എന്ത് ചെയ്യണം എന്നറിയാൻ മേലാതെ ബിട്ടുമോൻ സന്തോഷം കൊണ്ടു തുളിച്ചാടി. പിന്നീടുളള ദിവസങ്ങൾ വാർത്ത നോക്കിയപോഴാണ് കൊറോണ എത്ര മാത്രം അപകടം നിറഞ്ഞതാണ് എന്ന് ബിട്ടുവിനു മനസിലായത്. പിന്നാലെ ലോക്ക് ഡൗണും വന്നു. പുറത്തിറങ്ങിയാൽ കടുത്ത നടപടി. അങ്ങനെ ഇരിക്കെ ബിട്ടുവിന്റെ 13 ആം പിറന്നാൾ വന്നു. കൂട്ടുകാരും, ബന്ധുക്കളും ഒന്നും ഇല്ലാതെ അച്ഛനും, അമ്മയും, ചേച്ചിയും, അനിയനും മാത്രം ആയിട്ടു പിറന്നാൾ ആഘോഷിച്ചു. ലോക്ക് ഡൌൺ ആയതു കൊണ്ടു പുറത്തിറങ്ങി നടക്കാൻ പറ്റില്ല. ഫോണും, ടീവിയും, ടാബും ആയി ബിട്ടു ഓരോ ദിവസവും പിന്നിട്ടു. ഒരു തവണ കൂട്ടുകാരുടെ കൂടെ കളിക്കാൻ പാർക്കിൽ പോയപ്പോൾ പോലീസ് വന്നു അവരെ പറഞ്ഞു വിട്ടു. കോറോണയുടെ ആഘാതം ബിട്ടുവിനെയും അത് പോലെ ലോകത്തെയും ഭീതിയിൽ ആഴ്ത്തി. എണ്ണമറ്റ മരണ സംഖ്യയുടെ കണക്കുകൾ ബിട്ടുവും കുടുംബവും ടീവിയിൽ കൂടി കണ്ടു. ബിട്ടു സിറ്ഔട്ടിൽ ഇറങ്ങി നിന്നു. അവന്റെ മുഖത്തു പ്രതീക്ഷയുടെ സൂര്യൻ അസ്തമിച്ചില്ല. നല്ല നാളയുടെ ഉണർവിനായി പ്രതീക്ഷയോടെ ബിട്ടുവും ലോകവും ഉദയസൂര്യനെ നോക്കി നിന്നു.
സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറവിലങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ