"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശൂദ്ധീകരണത്തിന്റെ നാളുകൾ !!!!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ശൂദ്ധീകരണത്തിന്റെ നാളുകൾ !!!!" സംരക്ഷിച്ചിര...) |
(വ്യത്യാസം ഇല്ല)
|
00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ശൂദ്ധീകരണത്തിന്റെ നാളുകൾ !!!!
ഇഞ്ചക്കാട് ബാലചന്ദ്ര൯ എഴുതിയ അതിമനോഹരമായ ഒരു ഗാനമുണ്ട്,-'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' പരിസ്ഥിതിസംരംക്ഷണമാണ് ഈ ഗാനത്തിൻെറ പ്രമേയം. കാടും നാടുമെല്ലാം വെട്ടി നിരത്തി കോൺക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗത്തിനുശേഷം വലിച്ചെറിയുന്നതിലൂടെ മലിനപ്പെട്ട ജലാശയങ്ങളും. ഇവയെല്ലാം നമുക്ക് എന്താണ് നൽകിയത് ?മണ്ണും മരങ്ങളും മുറിച്ച് ഈ ഭൂമിയിൽ എന്ത് നേടാനായി? ഒന്നും നേടാനായില്ല. ഭൂമിയിൽ ആവശ്യമായിരുന്നതെല്ലാം ഭൂമിയ്ക്ക് നഷ്ടമായി.പല പക്ഷിമൃഗാദികളും നാമാവശേഷമായി. ഇനി അധിക നാൾ ഭൂമിയ്ക്ക് ആയുസ്സില്ല എന്ന നിലയിലേക്ക് ഭൂമിയെ കൊണ്ടെത്തിച്ചു.എന്നാൽ ഇപ്പോഴോ????ഭൂമി മനുഷ്യനെ അടച്ചിട്ടിരി- ക്കുന്നു. .തൻെറ ഇഷ്ടത്തിനായി ഭൂമിയെ പല വിധത്തിൽ ബുദ്ധിമുട്ടിച്ചപ്പോൾ ഇന്ന് കൊറോണയെന്ന മഹാവ്യാധി പടർന്നു പിടിച്ച് മനുഷ്യൻ നാമാവശേഷമാകാതിരിക്കാൻ മനുഷ്യൻ സ്വയം കൂട്ടിലകപ്പെട്ടു. ഇപ്പോഴുളള ട്രോളുകളിലൂടെ കൂട്ടിലകപ്പെട്ട പക്ഷികളുടെയും മൃഗങ്ങളുടെയും അവസ്ഥ എത്ര സങ്കടകരമായിരിന്നുവെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.പക്ഷികളും മൃഗങ്ങളും സ്വതന്ത്രരായി.നമ്മളോ ??.. ഇപ്പോൾ വീട്ടിലിരിക്കുന്ന ഞാൻ...എന്റെ ദിനചക്രങ്ങൾ ഇപ്പോൾ പല്ല് തേപ്പും, കുളിയും,ഭക്ഷണം കഴിക്കലും ,ഉറങ്ങലും, ഫോണിൽ കളിയും,കുത്തിയിരിക്കലും മാത്രമായി.മുൻപ് എന്തൊക്കെയായിരുന്നു. ഭക്ഷണം ചിലത് ഇഷ്ടമായില്ലെങ്കിൽ കടയിൽ പോയി കുഴിമന്തിയും ചിക്കൻ ബിരിയാണിയും കഴിക്കും. എന്നാലിപ്പോൾ കഞ്ഞിയ്ക്ക് ഉളളി ചമ്മന്തിയെങ്കിലും കിട്ടിയാൽ മതി ഞാൻ കഴിച്ചോളാമെന്നായി. കൊറോണ പ്രകൃതി തന്നെ സൃഷ്ടിച്ച് വിട്ടതാണെന്നേ ഞാൻ പറയൂ....'ഒരുപാട് അഴുക്കു പിടിച്ച് കിടക്കുവാ ഒന്ന് ശുദ്ധമാകട്ടെ ഞാനും 'ഭൂമി ഇതാവും ഇപ്പോൾ മനുഷ്യനോട് പറയുന്നത്. വാഹനങ്ങൾ പുറത്തിറങ്ങാത്തതിനാൽ വായു ശുദ്ധമായി.പ്ലാസ്റ്റിക്ക് ഇല്ലാതെ വന്നപ്പോൾ മലിനമാക്കപ്പെട്ട ജലാശയങ്ങൾ ശുദ്ധമായി. അപകടമരണമില്ല, പീഡനമില്ല, തട്ടികൊണ്ടുപോകലില്ല,മോഷണമില്ല,കൊലപാതങ്ങളില്ല, മനുഷ്യൻ മനുഷ്യനുവേണ്ടി മാത്രം ചിന്തിച്ചു ചിന്തിച്ചു ഭൂമിയെ മറന്നു.ഇപ്പോൾ ഭൂമിയും ഭൂമിയ്ക്കുവേണ്ടി മാത്രം ചിന്തിക്കുന്നു. അതാണിപ്പോൾ ഇവിടെ നടക്കുന്നത്.ഭൂമിയുടെ കൂട്ടുകാരെല്ലാം ഭൂമിയുടെകൂടെ എത്തി നമ്മുടെ കൂട്ടുകാരെല്ലാം വീടുകളിലും .ഫോണിലൂടെ മാത്രമായി സൗഹൃദം.ഹാ!ഭൂമിയും ശുദ്ധമാകട്ടെ.ഭാവിയിലെ വരും തലമുറയ്ക്കും ഇവിടെ ജീവിക്കേണ്ടതല്ലേ. ഡൽഹിയെപ്പോലെ കൃത്രിമ ഒാക്സസിജൻ ഉപയോഗിക്കാൻ ഇടയാകാതിരിക്കട്ടെ. പബ്ജി കളിച്ചും, വാട്സാപ്പിലിരുന്നും.ഫേസ്ബുക്കിൽകയറിയും, ഇൻസ്റ്റഗ്രാമിൽ കയറിയും മതിയായി.നമ്മെ സ്വതന്ത്രരാക്കാനുളള സമയം ഇനി ഭൂമി തീരുമാനിക്കും ഇനിയോരു പ്രാർത്ഥനയേ ഉളളൂ കോറോണമൂലം ആരും ബുദ്ധിമുട്ടാൻഇടയാകല്ലെ ദൈവമേ!!!
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം