"അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പ്രകൃതിയിലേക്ക് മടങ്ങുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയിലേക്ക് മടങ്ങുക <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയിലേക്ക് മടങ്ങുക

വായു, ജലം, ആഹാരം, മണ്ണ് എന്നിവയെല്ലാം നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. നമുക്ക് ആവശ്യമുള്ളതൊക്കെയും പ്രകൃതി നമുക്ക് ഒരുക്കിയിട്ടുണ്ട്. അതിനാലാണ് പ്രകൃതിയെ നാം അമ്മയായി കണക്കാക്കുന്നത്. തന്റെ മക്കൾക്കായി അമ്മ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്നു. എന്നാൽ ഇന്ന് മനുഷ്യൻ അതായത് ആ അമ്മയുടെ മക്കൾ തന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി പ്രകൃതിയെ നശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വായുമലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, വനനശീകരണം തുടങ്ങിയവയിലൂടെയെല്ലാം പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുന്നു. ഇതിനു ഉത്തരവാദി മനുഷ്യരാണ്.

ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. അന്ന് പ്രകൃതിയെപ്പറ്റി മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നടത്താറുണ്ട്. എന്നാൽ ആ ദിവസം കഴിയുമ്പോൾ മനുഷ്യൻ പരിസ്ഥിതിയെ മറക്കാറാണ് പതിവ്. എന്നാൽ ഓരോ ദിവസവും പ്രകൃതിയെ ഓർക്കുകയും പ്രകൃതിക്ക് വേണ്ടി നന്മ ചെയ്യാൻ പരിശ്രമിക്കുകയും വേണം. വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും ടീച്ചർമാർക്കും പ്രകൃതിയെപ്പറ്റി ബോധവൽക്കരണംനടത്തണം. തൈ നടാൻ എല്ലാവരും മുന്നോട്ട് വരണം. നടാൻ മാത്രമല്ല അവ തുടർന്നു പരിപാലിക്കാനും മുൻകൈ എടുക്കണം. അങ്ങനെ നമ്മുടെ നാട് മരങ്ങളാൽ സമ്പന്നം ആകട്ടെ.അങ്ങനെ നമ്മുടെ പരിസ്ഥിതിയിൽ പച്ചപ്പ് വിടരട്ടെ.

അമീർഷ കെ. എച്ച്
4B അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ