"അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ഭൂമിയ്ക്കൊരു ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ("അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/ഭൂമിയ്ക്കൊരു ലോക്ക്ഡൗൺ" സംരക്ഷിച്ചിരിക്കുന്നു: scho...) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=pcsupriya|തരം=ലഖനം}} |
00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഭൂമിയ്ക്കൊരു ലോക്ക്ഡൗൺ
ലോകമെമ്പാടുമുള്ള ജനത മഹാമാരിയെ ഭയന്ന് സ്വന്തം വീട്ടിലെ ചുമരുകൾക്കുള്ളിൽ ശ്വാസം മുട്ടുമ്പോൾ ഭൂമി സ്വസ്ഥമായി ശ്വസിക്കുന്നു!! നദികൾ നിർമ്മലമായൊഴുകുന്നു,പച്ചപ്പട്ടുടുത്ത് അതീവ സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നു,പശ്ചാത്തല സംഗീതമൊരുക്കി കിളികൾ കളകളാരവം പൊഴിക്കുന്നു,തെളിഞ്ഞ ആകാശത്ത് വർണ്ണങ്ങൾ വാരിവിതറുന്നു. ഇതൊരു തിരിച്ചറിവാണ്.....താളം തെറ്റിയ പ്രകൃതിയെ നേർവഴിയ്ക്കു നടത്താൻ ഒരു പരിധി വരെ കൊറോണയ്ക്കു കഴിഞ്ഞു.മനുഷ്യൻ വിവേകത്തോടെ മനസ്സിലാക്കേണ്ട ഒരു പാഠമാണ് ഈ വൈറസ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തിലെ ലോക്ക്ഡൗൺ മൂലം അന്തരീക്ഷ മലിനീകരണം,ആഗോളതാപനം എന്നിവയിലുണ്ടായ മാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്നു. ഫാക്ടറികൾ അടച്ചു പൂട്ടിയതു വഴി കാർബൺ മലിനീകരണം ഗണ്യമായി കുറഞ്ഞു. വ്യവസായ ശാലകൾ അടച്ചിടുകയും, നിരത്തുകളിൽ നിന്ന് വാഹനങ്ങളെ പിൻവലിക്കുകയും ചെയ്തപ്പോൾ മലിനീകരണത്തോത്പിന്നെയും കുറഞ്ഞു.നമ്മുടെ മണ്ണും, ജലവും,വായുവും നിർമ്മലമാകാൻ പോകുന്നുവെന്നത് ഈ കാലത്തിന്റെ ഒരു നല്ല വശമായി കാണേണ്ടതുണ്ട്. കോർപ്പറേറ്റ് ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ വീട്ടിലിരുന്നു ജോലി ചെയ്യുന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ളാസ്സുകൾ പ്രാവർത്തികമാക്കുന്നു.വിദ്യാത്ഥികൾ വീട്ടിലിരുന്നു പഠിക്കുന്നു.അദ്ധ്യാപകരുടെ പ്രവർത്തന രീതീ തന്നെ മാറുന്നു.ആഘോഷങ്ങളും,ആരാധനയുമൊക്കെ വീട്ടിനുള്ളിലൊതുങ്ങുന്നു.സ്വന്തം അടുക്കളയിലെ ഭക്ഷണത്തിന്റെ രുചി തിരിച്ചറിയുന്നു.മദ്യ സമ്പർക്കമില്ലാതെ ഇതാ മനുഷ്യ മസ്തിഷ്കം ഏറെക്കുറെ ക്ളീനായി കിടക്കുന്നു.മദ്യ രഹിതമായി കുടുംബത്തോടൊപ്പം ആഹ്ളാദ നിമിഷങ്ങൾ പങ്കുവയ്ക്കുന്നു. ഈ കാലത്തെ നാം അതിജീവീച്ചാൽ വലിയ കെട്ടിടങ്ങൾ, ഫ്ളാറ്റ് സമുച്ചയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മദ്യ ഷോപ്പുകൾ ഇവ എണ്ണത്തിൽ കൂടുതലുണ്ടാവില്ല. സ്വന്തം നാട്ടിലേക്ക് എത്തുവാൻ വെമ്പൽ കൊള്ളുന്ന പ്രവാസികൾ ഗ്രാമത്തിന്റെ സമൃദ്ധി തിരിച്ചറിഞ്ഞു.ഭാരതം അതിന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നതെന്ന സത്യവും നാം തിരിച്ചറിഞ്ഞു.കാർഷിക വിഭവങ്ങളാൽ സമ്പന്നമായ നമ്മുടെ ഗ്രാമങ്ങൾ ഈ ലോക്ക് ഡൗൺ കാലവും അതിജീവിക്കുമെന്നുറപ്പാണ്. എല്ലാ രംഗത്തും മാറ്റങ്ങൾ പ്രകടമാകുന്ന നാളുകളായിരിക്കും മുന്നിൽ.പ്രതീക്ഷയോടെ നമുക്കു കാത്തിരിക്കാം. “ശരീരമല്ല ,മനസ്സാണു് പ്രവൃത്തിക്ക് ആധാരം” എന്നു ജീവിതം കൊണ്ടു തെളിയിച്ച മഹാനായ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിൻസിനെ നമുക്കു മാതൃകയാക്കാം.ശരീരം കൊണ്ടു വീടിനകത്തിതന്നെയിരിക്കുക,മനസ്സു കൊണ്ട് പ്രവർത്തന നിരതരാകുക ഇതായിരിക്കട്ടെ ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിത ശൈലി.
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലഖനം