"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/ഒന്നാമൻ-കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒന്നാമൻ

ഒന്നാം ക്ലാസ്സിൽ പഠിക്കും ഉണ്ണിയോ-
ടമ്മിണി ടീച്ചർ ചോദിച്ചു ?
എന്തിലുമേതിലുമൊന്നാമനാകുവാ
നെന്തൊക്കെയുണ്ണി നാം ചെയ്തിടേണം?
ഉത്തരമാണോയിതെന്നറിയില്ലെനി-
ക്കമ്മയെന്നോടു നിത്യം പറയും.
എന്റെ മോൻ, നല്ലമോൻ, ഉണ്ണിയെൻ പൊന്നുണ്ണി
എന്നുമെനിക്കിവനൊന്നാമൻ.
കുട്ടിഗ്രഹിക്കാത്ത ചോദ്യങ്ങൾവേണ്ടനാം
കുട്ടിയായ് നിന്നുചോദിച്ചിടേണം.
കുട്ടിത്തമെന്നാൽ കുസൃതിയോടൊത്തുള്ളു
 കണ്ടെത്തലാണെന്നറിഞ്ഞിടേണം.

Devika Anil
9 C സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത