"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ കാലം


കൊറോണ നാട്ടിൽ പടരും കാലം,
മാനുഷ്യരെല്ലാരും വിട്ടിലായി...
കടയില്ല കമ്പോളമൊന്നുമില്ല,
ആവശ്യ സാധനം കിട്ടാതായി.
സ്കൂളില്ല , കോളേജുമൊന്നുമില്ല,
ട്യൂഷൻ സെന്ററുമെങ്ങുമില്ല.
വീട്ടിലെല്ലാരും ഒരുമിച്ചായി,
റോഡുകളെല്ലാം വിജനമായി.
ഡോക്ടർക്കും നഴ്സിനും ജോലിയായി,
റോഡിൽ പോലീസിനും ജോലിയായി.
വീട്ടിൽ കുട്ടികൾ കളിയിലായി,
പാചകം, കൃഷിയും ഉഷാറായി.
മുഖങ്ങളെല്ലാരും മൂടലായി,
കൈകൾ എല്ലാരും കഴുകലായി.
കൊറോണ നാട്ടിൽ പടരും കാലം,
മാനുഷ്യരെല്ലാരും വീട്ടിലായി...

മർവ നാസി
6J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത