"എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/പ്രകൃതി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതിതൻ സൗന്ദര്യ മാധുരി കൊണ്ട് നാം
അണിയുന്നു പൂക്കൾ തൻ വസന്ത കാലം
എങ്ങും നിറയ്ക്കുന്ന പ്രകൃതിതൻ ബിംബയാം സൗന്ദര്യം
കൊതിയോടെ കാക്കുന്നു നാം മനുഷ്യർ
തുള്ളിയായി തുള്ളിയായി പെയ്യുന്ന ചെറുമഴ
പ്രകൃതിതൻ മാധുരി വിളിച്ചു കാട്ടും
പുഴയുടെ കളകളാരവം കേട്ട് ഞാൻ
ധന്യനായ്ച്ചേരുന്നു പ്രകൃതിയോട്
അലകളായി ഞൊറിയുന്ന സന്ധ്യതൻ സൗന്ദര്യം
പറയാതെ പറയുന്ന പ്രകൃതിയമ്മ
പ്രകൃതിതൻ വാത്സല്യ തൂലികയിൽ നാം
അലിവോടെ ചേരുന്നു മക്കളായി
വയലുകൾ തോറും പാറുന്ന തുമ്പികൾ
കനിവിന്റെ വാതിൽ തുറന്നു വെക്കും
മക്കളാം നമ്മളെ തൻ മടിത്തട്ടിലായി
ചേർത്തു നിർത്തുന്നു എൻ പ്രകൃതി
പ്രകൃതിൻ സൗന്ദര്യ മാധുരി കൊണ്ട് നാം
അണിയുന്നു പൂക്കൾ തൻ വസന്തകാലം.

 

അനില. ആർ
10 B എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത