"മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Shefeek100 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" സംരക്ഷിച്ചിരിക്കുന്നു: schoo...) |
(വ്യത്യാസം ഇല്ല)
|
23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം
ഓർമ്മപ്പെടുത്തൽ
പരീക്ഷയ്ക്ക് ഇനി കുറച്ചു ദിവസം കൂടിയേ ഉള്ളു, "നീ കൊച്ചു ടീവി കണ്ടോടു ഇരിന്നോടീ" എന്ന് പറഞ്ഞു എന്റെ കയ്യിലെ റിമോട്ട് തട്ടിയെടുത്തു, എന്നോട് അപ്പുറത്ത മുറിയിൽ പോകാൻ പറഞ്ഞു. അമ്മ സീരിയൽ കാണാൻ തുടങ്ങി.കുറച്ചു കഴിഞ്ഞു അച്ഛൻ വന്നു ...മോളുടെ പരീക്ഷയെല്ലാം മാറ്റി ഇനി 2 ക്ലാസ്സിലേക്ക് പോയാൽ മതി എന്ന് അമ്മയോട് പറഞ്ഞു . അപ്പോൾ പരീക്ഷ ഇല്ലേ അച്ഛാ സന്തോഷത്തോടെ ഞാൻ ചോദിച്ചു ..... "ഇല്ല മോളെ" ! മനസ്സ് നിറയെ സന്തോഷമായി നാളെ മുതൽ കളിയ്ക്കാൻ പോകാം : ഹായ് അടി പൊളി ..രാവിലേ ജോലിക്ക് പോവാൻ ഇറങ്ങിയ അച്ഛൻ അമ്മയോട് പറഞ്ഞു "അച്ഛൻ പറഞ്ഞു അടുത്ത വീട്ടിലെ കുട്ടികളോട് കളിക്കാൻ പോകണ്ട " അച്ഛന്റ്റെ മുഖത്തോട്ട് നിരാശയോട് ഞാൻ നോക്കി. ഇത് എന്ത് പറ്റി ! വിഷമത്തോടെ അകത്തേക്കു കയറി .. സമയം കുറെ കഴിഞ്ഞു ; അകത്തു അമ്മയും അമ്മുമ്മയ് മാമി ഓക്കേ ഭയങ്കര ചർച്ച : ഒന്ന് കേട്ടു നോക്കിയാലോ! പോയി നോക്കി, സംസാര വിഷയം 'കൊറോണ' എന്താ ഈ കൊറോണ ! ഒരു കാര്യം മനസിലായി ആ വില്ലൻ കാരണം ഇനി കളിക്കാൻ അച്ഛൻ വിടില്ല....അവസാനം ടീവി വച്ചു നോക്കി ഓ എന്റെ ദൈവമേ ഇതിലും കോറോണയോ !!! എന്താ ഇത്??? ഇത് ഇത്രയും ആളുകളുടെ ജീവൻ എടുത്തോ??? ആരോട് ചോദിച്ചു അറിയാനാ മാമൻ വരട്ടെ !!! രാത്രി ആയി , മാമൻ വന്നു അത്താഴം എല്ലാം കഴിച്ചു പാത്രവുമായി സിറ്റ് ഔട്ടിൽ ഇരിന്നു ഞാൻ പയ്യെ അടുത്ത് ചെന്നു , എന്താ മോളെ ? മാമൻ ചോദിച്ചു . എന്താ മാമ ഈ കൊറോണ ?കൊറോണ ഒരു അപകടകാരി ആയ വൈറസ് രോഗം ആണ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരും .കുറച്ചു നാൾ മുന്നേ വേറെ ഒരു രോഗം അന്ന് മുതൽ വവ്വാലുകളെ എനിക്ക് പേടിയായി ഇപ്പോൾ വേറൊന്നും ...ഇതെന്താ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ ഓരോ വൈറസുകൾ ഇങ്ങോട്ടു വരുന്നത് ?? പത്രവും നോക്കി മാമൻ പറയാൻ തുടങ്ങി : സ്വന്തമായതെല്ലാം മറ്റുള്ളവർക്ക് വാരിക്കോരി നൽകുന്ന നമ്മുടെ പ്രകൃതി ...ആ പ്രകൃതിയെ നാം ഇഞ്ചിഞ്ചായി കൊല്ലുകയാണ്. ഭൂമിയിൽ ജീവിക്കുന്ന നാം തന്നെ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു. പണ്ട് കാലം മുതലേ പ്രകൃതിയെ ദൈവത്തിനെ പോലെ ആരാധിച്ചിരുന്ന ഒരു സംസ്കാരം നമുക്ക് ഉണ്ടായിരുന്നു .ആ പ്രകൃതിയെ നമ്മൾ ഒരുപാട് ദ്രോഹിക്കുമ്പോൾ അതിന്റെ കണ്ണീരാണ് പ്രളയവും കൊടുംകാറ്റ് അവസാനം കോറോണയും ആയി വരുന്നത് .ഈ വലിയ പ്രപഞ്ചത്തിൽ ജീവൻ എന്ന പ്രതിഭാസം ഉള്ള ഈ കൊച്ചു ഭൂമിയിൽ നമുക്ക് വേണ്ടി തണലും, തണുപ്പും, കാറ്റും, മഞ്ഞും മഴയും വെള്ളവും വെളിച്ചവും ജീവ വായുവും നൽകുന്ന ഈ ഭൂമിക്ക് സന്തോഷം തിരിച്ചു കൊടുക്കാൻ ഇനി നിങ്ങൾ കുട്ടികൾക്ക് മാത്രമേ കഴിയത്തൊള്ളൂ "ഭൂമിയിലുള്ള ഒന്നിനെയും നശിപ്പിക്കാതെ എല്ലാ വിഭവങ്ങളെയും സംരഷിക്കണം..." ഹാ! നീ കുട്ടി അല്ലെ വലിയ ക്ലാസിലേക്ക് എത്തുമ്പോൾ അതൊക്കെ മനസിലാകും ഇത്രയും പറഞ്ഞു മാമൻ ഉറങ്ങാനായി പോയി ! മാമന്റെ വാക്കുകൾ കേട്ട ശേഷം ഞാനും കേശുവിനൊപ്പം ഉറങ്ങാൻ കിടന്നു .. രാവിലെ എഴുന്നേറ്റു ...വീടിനു പുറത്തേക്ക് ഇറങ്ങി ഇന്നലെ അച്ഛൻ നട്ട ചെടികൾക്കു ഓരോന്നിനും വെള്ളം നല്കി .. "ഇനിയും മരിക്കാത്ത ഭൂമി നിന്നാസന്ന മൃതിയിൽ നിനക്കാത്മശാന്തി ഇത് നിന്റെ എന്റെയും ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം.." സ്കൂളിലെ വാർഷികത്തിന് ടീച്ചർ പാടിയ ഈ പാട്ടിന്റെ ആഴവും പരപ്പും ഇപ്പോൾ എനിക്ക് മനസിലാകുന്നു ...അത് ഓർമ്മപ്പെടുത്താൻ ഈ കൊറോണ വേണ്ടി വന്നു ........
സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ