"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണപറഞ്ഞകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

23:34, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണ പറഞ്ഞകഥ

ഏതൊരു നശിച്ച സമയത്താണോ ഇങ്ങോട്ടു വരാൻതോന്നിയത്.െന്തൊരു ചെക്കിങ്ങും ടെസ്റ്റിങ്ങുമണീ എയർപോർട്ടിൽ.ഇവിടെവച്ച് തന്നെ പടിക്കപ്പെട്ടാൽ തീർന്നു.എ! അതിനുള്ള സാധ്യത കുറവാണ്.ഇവനൻറ ദേഹത്ത് കയറിക്കൂടിട്ട് അധികനാളായില്ല.ഈ മഷ്കുണൻ എയർപോർട്ടിൽനിന്നും ഇറങ്ങുന്നതുവരെയെങ്കിലും ആർക്കും പിടികൊടുക്കാതിരുന്നാൽ ഞാൻ രക്ഷപെട്ടു.എന്തായാലും ഇത്രയും നേരം ഇവൻ്റ സ്വഭാവം വച്ച് വിധി എനിക്ക് അനുകൂലമാകാനേ വഴിയുള്ളൂ.ഇത്രയും യാത്രക്കാരുണ്ടായിട്ടും ആരെയും എളുപ്പത്തിൽ പുറത്തേയ്ക്ക് വിടുന്നില്ലല്ലോ?ഇവൻ്മാരുടെ ക്ഷമ അപാരം.ഭാഗ്യം ക്യൂവിൽ പിറകിലുള്ള രണ്ട്മൂന്ന് പേർ ബഹളം വെയ്കാൻ തുടങ്ങിയിട്ടുണ്ട്. കമോൺ ടോ ഇവിടുന്ന് പ്രശ്നം ഉണ്ടാക്കി രക്ഷപെടാൻ സഹായിക്ക് മക്കളെ. മഷ്കുണാ മോനേ അടുത്തത് നിൻര ഊഴമാണ്.എന്നെ ഒറ്റി കൊടുക്കല്ലേടാ.കാര്യങ്ങൾ നൈസായി കൈകാര്യം ചെയ്തേക്കണേ. ഭാഗ്യം ഞാൻ രക്ഷപെട്ടു.ഞാൻ കേറിയത് കറക്ട് ദേഹത്ത് തന്നെ.എയർപോർട്ടിൽ വച്ച് തന്നെ കള്ളം പറയാൻ തുടങ്ങി . മിടുക്കൻ. ഓ അങ്ങനെ അവിടുന്ന് ഞാൻ രക്ഷപെട്ടു.ഇനിയാണ് ഞാൻ ആർമാദിക്കാൻ പോണത്. എടാ മഷ്കുണാ ഇനി നമുക്ക് ട്രയിനിലോ ബസ്സിലോ പോകാമെടാ.. പ്ളീസ്. എന്നാൽ എൻ്റ ജോലി എളുപ്പമാകും. ഒന്ന് കേൾക്കടാ ചെക്കാ. എവിടെ ? ഇവൻ വല്യ പുള്ളിയല്ലേ? സ്വർണ്ണത്തിൻറ കൻപിയല്ലേ കഴുത്തിൽ. ഒാ എന്നെയും ഈ മഷ്കുണനെയും കൊണ്ട് പോകാൻ ഇന്നോവ മോടിഫിക്കേഷൻ വരുത്തി വൃത്തികേടാക്കിയ വണ്ടിയാണല്ലോ? അങ്ങനെ പിന്നെയും എനിക്ക് സന്തോഷം .എൻ്റ ജോലി എളുപ്പമായല്ലോ.അങ്ങനെ ഞാനും ഈ മഷ്കുണനും കൂടി വണ്ടിയിൽ യാത്രയായി. ഞങ്ങൾ വീട്ടിൽ എത്തി. അപ്പോൾ ഒരു കൂട്ടം ജനങ്ങൾ.പിന്നെയും എൻ്റ ജോലി എളുപ്പമായി.പിറ്റേന്ന് ഞാനും എൻ്റ പിള്ളാരും കൂടിഅവൻ്റ തൊണ്ടയിൽ പണി തുടങ്ങി.അവൻ അതൊരു കാര്യമാക്കിയില്ല.ആ കുറ്റം ഐസ്ക്രീമിൻറ തലയിൽ കെട്ടിവയ്കാൻ തുടങ്ങി.എന്നെ ആരും സംശയിച്ചില്ല. തൊണ്ടയിൽസാരമായ പ്രശ്നം ഉണ്ടായിട്ടും അവൻ കറക്കം നിർത്തിയില്ല. അങ്ങനെ ഏതോ ഒരുഅലവലാതിഎന്നെ ഒറ്റി.അങ്ങനെ ആരോഗ്യവകുപ്പ് പിടികൂടി. എന്നിട്ടും മഷ്കുണന് അഹങ്കാരത്തിന് ഒരു കുറവുമില്ല.അങ്ങനെ ഞാൻ ഐസലേഷൻവാർഡിലായി. അപ്പോൾ എൻറ പണി വിചാരിച്ചപോലെ നടന്നില്ല. മഷ്കുണനുമായി ബന്ധമുള്ളവരെ തേടി ഇറങ്ങി ആരോഗ്യവകുപ്പും കലക്ടറും കൂടി ആദ്യം എന്നെ തോല്പിച്ചു.മിനിറ്റിനുമനിറ്റിന് സാനിറ്റൈസറുംസോപ്പും ഉപയോഗിച്ച് കൈകൾ കഴുകി ഡോക്ടറും നേഴ്സും ജനങ്ങളും എന്നെ തോല്പിച്ചു. ലോക്ഡൗൺ നല്കി സർക്കാരും തോല്പിച്ചു.തോല്വികൾ ഏറ്റ് വാങ്ങി കൊറോണയുടെ ജീവിതം ഉണ്ടോ എന്നു പോലും സംശയിച്ചു. മടങ്ങിപ്പോകാം മക്കളെ മടങ്ങിപ്പോകാം ..ഇതാണ് കൊറോണ പറ‍ഞ്ഞ കഥ. നിങ്ങളും ഈ മഷ്കുണനെപ്പോലെ ആകാതെ ശ്രമിക്കുക.

മുഹമ്മദ് അൽഫാസ്
9 G ഗവ.മോഡൽ എച്ച് എസ്സ് എസ്സ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ