"എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/തത്തമ്മപ്പെണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തത്തമ്മപ്പെണ്ണ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 46: വരി 46:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}
{{verification4|name=lalkpza| തരം=കവിത }}

09:33, 6 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ്മപ്പെണ്ണ്

തത്തമ്മ ചുണ്ടുള്ള പെണ്ണേ
നിൻ കവിളിണയിലെന്തേ
നാണത്തിൻ നുണക്കുഴിയോ
നല്ല ചേലേറും ചെമ്പക പൂവോ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )
കാണാൻ കൊതിച്ചു ദിനവും
നേരം പുലരും തൊട്ടന്നേ
പാടവരമ്പത്തു നിന്നേ
കായലോരത്തും കണ്ണും നട്ടന്നേ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ഇഷ്ട്ടം പറയാൻ കൊതിച്ചു
ഇഷ്ടക്കേടാവുമെന്ന് പേടിച്ചു
നേരം കൊഴിഞ്ഞതു നേര്
പിന്നെയിഷ്ടമറിഞ്ഞതും നേരാ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചന്ദനപ്പൊട്ടിട്ട പെണ്ണെ കണ്ണു
കണ്ടിരിക്കാനെന്ത് ചേലാ
നിന്നെ കാണാൻ നെഞ്ച് തുടിക്കും
ഒന്നു കണ്ടില്ലേൽ നെഞ്ചകം നീറും
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

ചാരത്തണയാഞ്ഞതെന്തേ
നെയ്ത സ്വപ്‌നങ്ങൾ പൂക്കാഞ്ഞതെന്തേ
ജന്മങ്ങളിനിയുമുണ്ടോ
എനിക്കായൊന്ന് ഈ ഭുമീൽ പിറക്കാൻ
(തത്തമ്മ ചുണ്ടുള്ള പെണ്ണേ )

 

Fadiya shifa p.p
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത