"ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/തടയാം പകർച്ചവ്യാധികളെ, പ്രതിരോധിക്കാം കരുത്തോടെ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഏ വി ഹെെസ്ക്കൂൾ | ||
| സ്കൂൾ കോഡ്= 19044 | | സ്കൂൾ കോഡ്= 19044 | ||
| ഉപജില്ല= പൊന്നാനി | | ഉപജില്ല= പൊന്നാനി |
22:55, 5 മേയ് 2020-നു നിലവിലുള്ള രൂപം
തടയാം പകർച്ചവ്യാധികളെ, പ്രതിരോധിക്കാം കരുത്തോടെ ...
ആരോഗ്യം പോലെ തന്നെ ശുചിത്വവും ഓരോ വ്യക്തികളിൽ പ്രധാനമാണ്. ആരോഗ്യം ശുചിത്വവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നു. ആരോഗ്യത്തിൽ നമ്മൾ മുന്നിലാണെങ്കിലും ശുചിത്വത്തിന് നാം പുറകിലാണ് എന്ന് മലിനമായ ചുറ്റുപാട് നമുക്ക് കാണിച്ചു തരുന്നു. ആ വർത്തിച്ചു വരുന്ന പകർച്ചവ്യാധികൾക്ക് കാരണം ശുചിത്വമില്ലായ്മയുമാണ്. നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്നെങ്കിലും പരിസ്ഥിതി മലിനമായി തന്നെ വെയ്ക്കുന്നു. അതു കാരണം പല മാരക രോഗങ്ങളും ജനങ്ങൾക്കിടയിൽ പിടിപെടുന്നു. ശുചിത്വം പാലിച്ചാൽ നമുക്ക് ഒരു വിധം പകർച്ചാവ്യാധികളെ ഇല്ലാതാക്കാം ഇന്നു ലോകം മുഴുവനും കൊറോണ വൈറസിന്റെ ഭീതിയിലാണ് കൊറോണയെ തുരത്താൻ വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും പാലിക്കണം. എന്നാൽ ഈ പകർച്ചവ്യാധിയെ നമുക്ക് തടുക്കാം
ഇന്ന് ഈ നാളുകളിൽ ലോകം മുഴുവൻ നേരിടുന്ന പ്രശ്നമാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിസ് 19. സാധാരണ ജലദോഷപ നി മുതൽ മെർഡ്, ന്യൂമോണിയ എന്നിവ വരെ യുണ്ടാക്കുന്ന ഒരു കൂട്ടം വൈറസിനേയാണ് കൊറോണ വൈറസ് എന്ന് അറിയപ്പെടുന്നത്. ഇവ ആർ.എൻ.എ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്നു. ഗോളാകൃതിയിൽക്കൂ ർത്ത അഗ്രങ്ങളുള്ള ഇവയുടെ ആ രൂപഘടനയാണ് കൊറോണ വൈറസിന് ആ പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലും ഇവരോഗമുണ്ടാക്കാറുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്കുo ഈ രോഗം പടർന്നു പിടിച്ചേയ്ക്കാം. കൊറോണ വൈറസിന് കൃത്യമായ ഒരു മരുന്നില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പ്രതിരോധ ശേഷി വളരെ അത്യാവശ്യമാണ്. ആരോഗ്യ പരമായി ദുർബലരെയാണ് വൈറസ് പെട്ടന്ന് കീഴടക്കുക . കൊറോണ വൈസിനെ തടയാൻ തുടർച്ചയായി കൈ സോപ്പുപയോഗിച്ച് കഴുകുക. ചുമയ്ക്കുമ്പോൾ തൂവാലയോ ടിഷ്യൂ ഉപയോഗിച്ച് മൂക്കും വായും മൂടുക. തിരക്കുള്ള പരിപാടികൾ ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കാനും ശ്രദ്ധിക്കുക. ദിനംപ്രതി മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥയും പരിസ്ഥിതിയും മൂലം വിവിധ തരത്തിലുള്ള രോഗങ്ങളാണ് ആളുകളിൽ പടർന്നു പിടിക്കുന്നത്. അതുകൊണ്ട് രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാൻ നല്ല വിറ്റാമിനുകളുള്ള ഭക്ഷണങ്ങൾ കഴിക്കുകയും ഹാനികരമായ ഭക്ഷ്യ സാധനങ്ങൾ ഒഴിവാക്കുകയും വേണം. രോഗം വരാതിരിക്കാൻ പരിസ്ഥിതി ശുചിത്വം ഏറെക്കുറേ സഹായിക്കും. അതുകൊണ്ടു തന്നെ എപ്പോഴും വീടും പരിസരവും പൊതു സ്ഥലങ്ങളം വൃത്തിയാക്കി വെയ്ക്കുക. പ്രകൃതി സൗഹൃദപരമായ വസ്തുക്കൾ ഉപയോഗിച്ച് ശുചിത്വം പാലിച്ച് നിന്നാൽ നമുക്ക് പല തരത്തിലുള്ള മാരകമായ രോഗങ്ങൾ ചെറുക്കാം.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പൊന്നാനി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം