"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം       <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

20:03, 5 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം      
                    പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് തന്നെ കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെകുറിച്ച് ചിന്തിക്കാനും ഓർമിക്കാനുമുള്ള അവസരമാണ് പ്രളയവും കോവിഡ് -19പോലുള്ള മഹാമാരികൾ.പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യം നമ്മുടെ ജല സ്രോതസ്സുകൾ സംരക്ഷിക്കലാണ്. ജല സ്രോതസ്സുകൾ മലിനമാക്കുന്നതാണ് ഇന്നത്തെ പല രോഗങ്ങൾക്കും പ്രധാനകാരണം. പരിസരം മലിനീകരണം മൂലം പെരുകുന്ന കൊതുക്, ഈച്ച മുതലായവ മൂലം പകർച്ച വ്യാധികൾ കൂടുന്നു. പല രോഗങ്ങളും പടരുന്നു.അവയിൽ ചിലതാണ് ഡെങ്കു പനി, എലി പനി,  വയറിളക്കം, വിരകൾ, കുമിൾ തുടങ്ങിയ രോഗങ്ങൾ.ഇതിന് ഒരു മുൻകരുതൽ എന്നതിന് നമ്മുടെ വീടും പരിസരവും നന്നായി ശുചീകരിക്കുക എന്നതാണ്. വ്യക്തി ശുചിത്വം അത്യന്താപേക്ഷിതമാണ്. നഖം വെട്ടിവൃത്തി ആക്കുകയും നാം ഭക്ഷണം കഴിക്കുന്നതിനു മുൻപും പിന്നെയും കൈകൾ നന്നായി സോപ്പിട്ടു കഴുകുക വീടുകളിലും പരിസരങ്ങളിലും അനാവശ്യമായി വെള്ളം കെട്ടി തങ്ങി നിൽക്കുന്നത് ഒഴിവാക്കുക, പൊതു സമ്പർക്കത്തിന് ശേഷം നിർബന്ധമായും  സോപ്പും വെള്ളവും  ഉപയോഗിച്ച് കൈകളുടെ മുകളിലും വിരലുകൾക്കിടയിലും ഇരുപത് സെക്കൻഡ് എങ്കിലും സമയം എടുത്തു നന്നായി ഉരച്ചു കഴുകുന്നത് മൂലം രോഗങ്ങൾ വരാതിരിക്കാനും പടരാതിരിക്കാനും സാധിക്കും.   മലമൂത്ര വിസർജനം സാനിട്ടറി കക്കൂസുകളിൽ മാത്രം. മല വിസർജനത്തിന് ശേഷം കൈകൾ സോപ്പിട്ട് കഴുകേണ്ടത് അത്യാവശ്യമാണ്. മറ്റു ചില രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി ഫാസ്റ്റ് ഫുഡും, കൃത്രിമ (Synthetic ) ആഹാരവും ഒഴിവാക്കണം. ഉപ്പ്, പഞ്ചസാര, എണ്ണ, കൊഴുപ്പ് എന്നിവ കുറയ്ക്കുക.രോഗ പ്രതിരോധം വർധിപ്പിക്കാൻ പഴങ്ങളും, പച്ചക്കറികളും, മുളപ്പിച്ച പയറുവർഗങ്ങളും, പരിപ്പുവർഗങ്ങളും, ഇളനീരും അടങ്ങിയ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക. കടൽ മത്സ്യവും, മുട്ടയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറയ്ക്കുക.ദിവസവും 2 ലിറ്റർ (10 ഗ്ലാസ്) വെള്ളം കുടിക്കണം.വ്യായാമവും വിശ്രമവും ആവശ്യം. വേഗത്തിൽ നടക്കുന്നതാണ് നല്ല വ്യായാമം.പുറം കളികളും സൈക്കിൾ യാത്രയും നല്ലത്.വൃത്തിയുള്ള വസ്ത്രം ധരിക്കുക. കഴിയുന്നതും വസ്ത്രങ്ങൾ കിടക്കകൾ എന്നിവ കഴുകി സൂര്യപ്രകാശത്തിൽ ഉണക്കുക. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യപ്രകാശം. അടിവസ്ത്രങ്ങൾ ദിവസവും കഴുകി ഉണക്കി ഉപയോഗിക്കുക. ഇറുക്കം കുറഞ്ഞ അടിവസ്ത്രം മാത്രം ഉപയോഗിക്കുക.ഓരോ മഹാമാരിയും ഒരു മുന്നറിയിപ്പുകൾ ആണ് .നമ്മുടെ അശ്രദ്ധ കൊണ്ട്, അത്യാർത്തികൾ കൊണ്ട് സംഭവിക്കുന്നു എന്നുള്ളതാണ്.  നമ്മുടെ നാടിനെ സംരക്ഷിക്കാൻ, ഈ ലോകത്തിന് തന്നെ മാതൃകയാക്കാൻ  നാടിന്റെ തനതായ കാടും മേടും അരുവികളും, കായലും കുളങ്ങളും മുറ്റവും പരിസരവും മറ്റും ദൈവത്തിന്റെ സ്വന്തം നാട്ടിലെ  പൈതൃകങ്ങൾ സംരക്ഷിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ള ഒരു യുവ തലമുറയായി വളരുന്നതിന് ആർജ്ജവത്തോടെ നമുക്ക് പരസ്പരം കൈ കോർക്കാം...
ആസ്മി ഷഹനാസ് എസ്.
6 H സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം