"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/ഒരു സ്വപ്നം പോൽ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു സ്വപ്നം പോൽ.... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 12: | വരി 12: | ||
| സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി എച്ച് എസ്സ് എസ്സ് കക്കാട്ട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 12024 | | സ്കൂൾ കോഡ്= 12024 | ||
| ഉപജില്ല= | | ഉപജില്ല= ഹോസ്ദുർഗ്ഗ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കാസർഗോഡ് | | ജില്ല= കാസർഗോഡ് | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Subhashthrissur| തരം=കഥ}} |
17:12, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഒരു സ്വപ്നം പോൽ....
വേനൽ ചൂട് അസഹ്യമായപ്പോഴാണ് ഒന്ന് പൂറത്തേക്കിറങ്ങാൻ തീരുമാനിച്ചത്. കവുങ്ങിൻ തോപ്പിലൂടെ നടക്കുമ്പോൾ ഇത്തിരി ആശ്വാസം തോന്നി. ജാതി മരത്തിന് താഴെ ഒരു പാട് ജാതിക്കാ വീണ് കിടക്കുന്നു. പുളിരസമുള്ള ജാതിക്കാ പഴത്തിന്റെ രുചിയെകുറിച്ച് ചിന്തിക്കുമ്പോൾ തന്നെ വായിൽ കപ്പലോടും. ചക്കരമാങ്ങകൾ പൊഴിച്ച് മാവ് ചില്ലകളാട്ടി വിളിച്ചു. പത്ത് നൂറ് ചക്കകളെ തൂക്കിയിട്ട് ഞാനൊരു കേമൻ തന്നെ എന്ന മട്ടിൽ നീണ്ട് നിവർന്ന് നില്ക്കുകയായിരുന്നു പ്ലാവ് മുത്തശ്ശൻ. എന്തോ, ആ വെള്ള ചെമ്പകവും മഞ്ഞമന്ദാരവും പരസ്പരം എന്തോ കുശുകുശുക്കുകയാണ്. ഇവിടെയിരുന്നോളൂ എന്ന് പറഞ്ഞ് കശുമാവ് തന്റെ ചില്ലകളിലൊന്ന് ഇരിക്കാൻ പറ്റും വിധം മടക്കി താഴ്ത്തി വച്ചിട്ടുണ്ടായിരുന്നു. അവിടെ ഇരുന്നൊന്ന് ചക്കരമാമ്പഴം നുണയുമ്പോഴാണ് ആ കൊതിയൻ കാറ്റ് എന്റെ മാമ്പഴം തട്ടിപ്പറിക്കാൻ ഓടിയെത്തിയത്. പാവം, അപ്പോഴേക്കും ഞാനത് തിന്ന് കഴിഞ്ഞിരുന്നു. ‘ബ്ലിംഗസ്യ' എന്ന ഭാവത്തോടെ കാറ്റ് തിരിച്ച് പോയി. ‘അയ്യേ പറ്റിച്ചേ' എന്ന മട്ടിൽ ഞാനും അവിടെ നിന്ന് വീണ്ടും ചിന്ത തുടങ്ങുമ്പോഴാണ് അണ്ണാരക്കണ്ണനും സംഘവും എത്തിയത്. അവർക്കായും മാവ് മാങ്ങകൾ പൊഴിച്ചിട്ടുണ്ടായിരുന്നു. അണ്ണാരക്കണ്ണന് മാത്രമല്ല, കാക്കയ്ക്കും പൂച്ചയ്ക്കും തുടങ്ങി തന്റെ മാമ്പഴം നുണയാൻ ഓടിയെത്തുന്നവർക്കൊക്കെ മാവ് മാമ്പഴം വാരിക്കോരികൊടുക്കുന്നുണ്ടായിരുന്നു.പതിയെ വന്ന ഒരു കാറ്റ് എന്റെ കണ്ണുകളെ മൂടി. അത് മുൻപേ വന്ന ആ കൊതിയൻ കാറ്റായിരുന്നോ ? തീർച്ചയായും അല്ല. അവൻ പിണങ്ങിയിട്ടുണ്ടാകും. അതാ വീണ്ടും വരാത്തത്. കണ്ണുകൾ തുറന്നു. താനിപ്പോൾ ആ കശുമാവിൻ കയ്യിലല്ല കിടക്കുന്നത്. പിന്നെ ? ആ ഇരുമ്പ് കട്ടിലിന്റെ, പച്ചവിരിപ്പിന്റെ മണം വല്ലാതെ അസഹ്യമായി തോന്നി. ഒരു കൂട്ടം പേർ അപ്പോഴാണ് എന്റെ മുന്നിലേക്ക് കടന്ന് വന്നത്. എന്തതിശയം ? അവർ കണ്ണടക്കം മുഴുവൻ മൂടിയിട്ടുണ്ട്. എന്നാൽ കണ്ണുകളിൽ ധരിച്ച ഗ്ലാസ്സിലൂടെ എനിക്കവരുടെ കണ്ണുകൾ കാണാമായിരുന്നു.
സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കാസർഗോഡ് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ