"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/വേണ്ടത് വേണ്ടപ്പോൾ ചെയ്യണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വേണ്ടത് വേണ്ടപ്പോൾ ചെയ്യണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കഥ}}

17:10, 5 മേയ് 2020-നു നിലവിലുള്ള രൂപം

വേണ്ടത് വേണ്ടപ്പോൾ ചെയ്യണം

പൂവൻ കോഴി വാഴ തടയിൽ ചിക്കി ചികഞ്ഞു ഞാ ഞുലിനെയും ചെറുപ്രാണികളെയും തിന്നുകയായിരുന്നു വിശപ്പ്‌ ശമിച്ചപ്പോൾ അവൻ നിവർന്നു നിന്ന് നീട്ടി കൂവി .അത് കേട്ടു കൊണ്ട് ഒരു കാട്ടു പൂച്ച പമ്മി പമ്മി വന്ന് കോഴിയെ തടഞ്ഞു നിർത്തി കാട്ടു പൂച്ച കോഴിയെ ശകാരിച്ചു നീ ഉറക്കെ കൂവി കുട്ടികളെ പേടിപ്പിക്കുന്നു രാത്രിയിൽ ഉറങ്ങുന്നവരെ ശല്യ പെടുത്തുകയും ചെയ്യുന്നു പൂവൻ കോഴി ഭവ്യ തയോടെ പറഞ്ഞു

ഞാൻ കൂവുന്നത് കുട്ടികൾക്ക് എന്തൊരു ഇഷ്ട മാണെന്നൊ ആരെയും ഞാൻ ശല്യ പെടുത്താറില്ല നാട്ടിലുള്ള എല്ലാ ജീവികളെയും ഉണർത്താൻ ആണ് പാതിരായ്ക്ക് ശേഷം കൂവുന്നത് അല്ലാതെ പേടിപ്പിക്കാനല്ല

പ്രഭാതം ആയെന്നു ജീവജാലങ്ങളെ അറിയിക്കുന്നു ഇതെല്ലാം തെറ്റാണോ ചേട്ടാ കോഴി യുടെ മറുപടി പൂച്ച യ്ക്ക് ഇഷ്ട മായില്ല "ഓ ഒരു പരോപകാരി "പൂച്ച പുച്ഛിച്ചു <
. നീ ഓരോ തട്ട് മുട്ട് പറഞ്ഞു രക്ഷ പെടാൻ നോക്കേണ്ട നിന്നെ വെറുതെ വിടാൻ പോകുന്നില്ല പൂച്ച മീശ വിറപ്പിച്ചു അവൻ കോഴി യുടെ മേൽ ചാടി വീണു അതിനെ വലിച്ചു ഇഴച്ചു കൊണ്ട് മാളത്തിലേക്ക് നടന്നു ആഹ്ലാദ ത്തോടെ മൂളി പാട്ട് പാടി നടക്കുന്നതിന് ഇടയിൽചെന്ന് പെട്ടത് വേട്ട പട്ടിയുടെ മുൻപിലാണ്, വേട്ട പട്ടിക്കു വേണ്ടി പാക പെടുത്തിവച്ചിരുന്ന ഇറച്ചി ഒരിക്കൽ കട്ട് തിന്നവൻ ആണ് കാട്ടു പൂച്ച പലപ്പോഴും പട്ടി യുടെ മുന്നിൽ പെട്ടി ട്ടുണ്ടെങ്കിലും അന്നൊക്കെ ഓരോ സൂത്രം പ്രയോഗിച്ചു രക്ഷ പെട്ടിരുന്നു <
"ഇന്ന് നീ രക്ഷ പെടില്ലേടാ പൂച്ചേ "വേട്ട പട്ടി പല്ലിളിച്ചു കൊണ്ട് കുരച്ചു .<
പട്ടിയുടെ പിന്നിൽ പൂച്ച ആരോടോ പറയുന്നത് പോലെ ആംഗ്യം കാണിക്കുകയും ഭയം നടിക്കുകയും ചെയ്തു ." ആരാടാ പൂച്ചേ എന്ന് പകയോടെ ചോദിച്ചു കൊണ്ട് വേട്ട പട്ടി പിന്നിലേക്ക്തിരിഞ്ഞു നോക്കിയപ്പോൾ കോഴിയെ വിട്ടിട്ട് അടുത്ത് നിന്ന മരത്തിലേക്ക് ചാടി കയറാൻ ശ്രമിച്ചു .വേട്ട പട്ടി പൂച്ച യുടെ കഴുത്തിനു കടിച്ചെടുത്തു കുടഞ്ഞെറിഞ്ഞു ആ തക്കത്തിന് പൂവൻ കോഴി പറന്നും ഓടിയും കൂട്ടിൽ കയറി രക്ഷപെട്ടു ...

ഫാത്തിമ റഷ. പി
4 A ജി എം എൽ പി എസ് ഇരിങ്ങാവൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ