"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/അക്ഷരവൃക്ഷം/കൊറോണയും സാമ്പത്തിക ആഘാതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയും സാമ്പത്തിക ആഘാതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color= 5
| color= 5
}}
}}
{{Verification4|name=shajumachil|തരം=ലേഖനം}}

16:12, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണയും സാമ്പത്തിക ആഘാതവും
 കൊറോണ വൈറസിൻറെ വ്യാപനം ലോകമെമ്പാടുമുള്ള കോടികണക്കിന് ആളുകളിൽ ഉത്കണ്ട ഉണ്ടാക്കിയിരിക്കുകയാണ്. ആഗോള വിപണികൾ ഇടി‍‍ഞ്ഞകോണ്ടിരിക്കുന്നു . ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ മോളിക്യുലാ‍ർ ബയോളജി പ്രൊഫസ‍ർ ആയ ശ്രീ .രംഗനാഥും കൂട്ടരും ചൈനയിൽ നിന്നുള്ള പുതിയ കൊറോണ വൈറസ്(2019.n Cov) സംബന്ധിയായ ഗവേഷണത്തെ കുറിച്ച് ഒരു പ്രീപ്രിന്റ് പ്രസിദ്ധീകരിച്ചു . അതിൽ മൃഗ‍‍ങ്ങളിലും മറ്റും (വവ്വാലകളിലും,പാമ്പുകളിലും) കാണുന്ന സമാനമായ കൊറോണ വൈറസുകളും തമ്മിൽ സാമ്യമായ ഒരു ബന്ധം കണ്ടെത്തുകയും ,HIV virus പോലുള്ളവയുടെ ഉൾപ്പെടലുകൾ cov 19  ൽ കണ്ടെത്തിയതും അസ്വസ്തതയുളവാക്കുന്നതാണ്.
                          
                     ഈ സമീപകാല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയും ചൈനയും തമ്മിൽ കടുത്ത "തടവുകാരില്ലാത്ത " വാണിജ്യയുദ്ധം നടക്കന്നുണ്ടെന്ന് സൂചിപ്പിക്കന്നത് ഉചിതമാണെന്ന് തോന്നുന്നു.ഈ ഏറ്റുമുട്ടലിനിടയിൽ പൊടുന്നനെ ചൈനയിൽ ഒരു കൊറോണ വൈറസ് പൊട്ടിപുറപ്പെട്ടു.ഇത് ഇതിനകം തന്നെ ചൈനീസ് സമ്പത് വ്യവസ്ഥക്ക് വലിയ നാശനഷ്ടമുണ്ടാക്കുകയും ബീജിംഗിൻറെ വിലപേശലുകളെ ഗണ്യമായി ദുർബലപ്പെടുത്തുകയും ചെയ്തു.
                  നമ്മുടെ രാജ്യമുൾപ്പെടെ പല രാജ്യങ്ങളിലെയും പ്രധാന വിപണി സൂചികകളിലും 8% വരെ ഇടിവിന് കൊറോണ പൊട്ടിപുറപ്പെട്ടതുമായി ബന്ധമുണ്ട് .ഈ സംഭവവികാസങ്ങളെ 2015ന് ശേഷമുള്ള ഏറ്റവും മോശം അപചയംമെന്ന് ബ്ളൂംബർഗ് വിളിക്കുകയും ചെയ്തു.
                    വാഷിംഗ്ടൺ അടുത്തിടെ അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി  അമേരിക്കയിലും വിദേശത്തുമുള്ള ലബോറട്ടറികളിൽ സജീവമായി ആണവായുധങ്ങൾ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് തന്നെ പല വിദഗ്ദരും റിപ്പോർട്ട് ചെയ്തിരുന്നു.
                              ഇന്ത്യൻ ശാസ്ത്രജ്‍ഞരുടെ  പ്രവർത്തനങ്ങളെ സംബംന്ധിച്ച് സംസാരിക്കവെ കൊറോണ വൈറസ് ബാധിച്ച വ്യക്തികളെ HIV മരുന്നുകൾ ഉപയോഗിച്ച്  കുറച്ച് വിജയകരമായി ചികത്സിക്കാൻ ചൈനയുടെ മെഡിക്കൽ സറ്റാഫ് ആരംഭിച്ചതായി ഐക്യരാഷ്ട്ര സഭയുടെ രാസ ജൈവ ആയുധങ്ങളെ കുറിച്ചുള്ള മുൻ ഉപദേഷ്ടാവ് ഇഗോർ നിക്കുലിൻ പ്രസ്താവിച്ചു 
                        കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാൻ ആണ് .ഇന്ന് കൊറോണ എന്ന മഹാമാരി കാരണം ലക്ഷങ്ങളോളം പാവങ്ങളുടെ ജീവനാണ് നഷ്ടപെട്ടത്. നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയുടെ ഒരു പ്രധാന ഘടകം പ്രവാസികൾ തന്നെയാണ് . നമ്മുടെ കേരളത്തിലും കൊറോണയുണ്ടാക്കുന്ന സാമ്പത്തിക ആഘാതം വളരെ വലുതായിരിക്കും.ഒരു കാര്യം സുനിശ്ചിതമാണ് .പോസറ്റ് കൊറോണ കാലഘട്ടത്തിൽ  രാഷ്ട്രങ്ങൾ തമ്മിലുള്ള സാമ്പത്തിക സമവാക്യങ്ങൾ കീഴ്മേൽമറിയും .കൊറോണയെ എത്രയും വേഗം നിയന്ത്രണത്തിൽ ആക്കുക എന്നതാണ് തിരിച്ചടിയുടെ ആഘാതം കുറയ്ക്കുവാൻ സഹായിക്കുന്നത് .ഒരു വിശ്വപൗരൻ എന്ന നിലയിൽ നമുക്ക് ഇതിനായി ചെയ്യാൻ കഴിയുന്നത് ലോക്ക് ഡൗൺ കാലയളവിൽ സാമൂഹിക അകലം പാലിച്ച് വാട്ടിലിരിക്കക എന്നുള്ളതാണ്. 
എ. പി. ഉത്തര
9 A വയനകം വി.എച്ച്.എസ്സ്.എസ്സ്
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം