"തറ്റിയോട് നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വികൃതി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=tnlps| തരം=  കഥ}}
{{Verified|name=supriyap| തരം=  ലേഖനം}}

16:08, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതി
വിഷയം : പരിസ്ഥിതി

എന്തൊക്കെയാ ഈ കാണുന്നത് റബ്ബേ...!!എന്തൊക്കെയാ ഈ കേൾക്കുന്നത്...!! സുബൈദാത്തഫുൾ ബേജാറിലാണ്. മഹാമാരി കേരളത്തെ തകർത്തു കൊണ്ടിരിക്കുന്നു. മനസ് വിഷമിപ്പിക്കുന്ന കാര്യങ്ങളാണ് ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്നത്, “ഉമ്മ നിങ്ങള് ബേജാറാകല്ല.., എല്ലാരേം ദൈവം കാക്കും.”നാരായണൻ പറഞ്ഞു. “ഓ നാരായണ.. ഇജ്ജ് എപ്പാ വന്നേ.. ഞാൻ കണ്ടില്ലെന്ട്ട.”സുബൈദ പറഞ്ഞു. “പണ്ടൊക്കെ ഏതൊക്കെയോ നാട്ടിലാ കേട്ടിരുന്നത്. ഭൂമി കുലുക്കവും, പ്രളയവും, ഉരുൾപ്പൊട്ടലുമൊക്കെഇപ്പൊ നമ്മടെ കേരളത്തിലും എത്തിയല്ലേ നാരായണേട്ടാ..”സുബൈദാത്തയുടെമൂത്ത മകൾ സുഹറ പറഞ്ഞു. “മനുഷ്യർ ചെയ്തതിന് ഭൂമി പകരം ചെയ്യാതിരിക്കുമോ സുഹറ.. പുഴ ഒഴുകേണ്ട വഴികളൊക്കെ നമ്മളടങ്ങുന്ന സമൂഹത്തിൽപ്പെട്ട ചിലർ ഇല്ലാണ്ടാക്കുമ്പോൾ മരങ്ങൾ ഒക്കെ വെട്ടിമുറിച്ച് ഭൂമിയുടെ തണലിനെ നശിപ്പിക്കുമ്പോൾ പിന്നെഅങ്ങനെ അല്ലാണ്ട് എങ്ങനെയാഉണ്ടാവുക..”നാരായണേട്ടൻ പറഞ്ഞു. “അതുമാത്രമാണോ നാരായണേട്ടാ .. പണ്ടൊക്കെ എത്രമാത്രം സ്നേഹത്തിലാ നമ്മൾ ഓരോരുത്തരും കഴിഞ്ഞിരുന്നത്. അന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ നമ്മൾ മറ്റുള്ളവരെ ഉപദ്രവിച്ചിട്ടേ ഇല്ലല്ലോ. ഇപ്പോൾ അങ്ങനെ ആണോ, നാടെല്ലാം വർഗീയതയല്ലേ വിളയാടുന്നത്. മനുഷ്യൻ എല്ലാം ഒന്നാണെന്നും ജാതിയും മതവും നമ്മെ രക്ഷിക്കില്ലെന്നും ഒരപകടം വരുമ്പോഴല്ലേ ആൾക്കാർ ചിന്തിക്കുന്നത്. അതിനുവേണ്ടി ഒരവസരം പ്രകൃതി തന്നെ ഉണ്ടാക്കിയതായിരിക്കും.”സുഹറ മറുപടിയായി പറഞ്ഞു. “ഇതൊക്കെ ഇണ്ടായിട്ടെന്താ നാരായണാ നമ്മൾ പഠിക്കുവോ. ഇത് കഴിയുമ്പോൾ വീണ്ടും തുടങ്ങില്ലേ. അങ്ങോട്ടും ഇങ്ങോട്ടും അടിയും ഭൂമിയെ വേദനിപ്പിക്കലും ഒക്കെ. എല്ലാവരെയും പടച്ചോൻ കാക്കട്ടെ.”സുബൈദാത്ത നെടുവീർപ്പിട്ടു.

ഫാത്തിമ സാദിഖ്,
4 താറ്റിയോട് നോർത്ത്. എൽ. പി. എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം