"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| സ്കൂൾ= നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= നാഷണൽ ഹയർസെക്കന്ററി സ്ക്കൂൾ ഇരിങ്ങാലക്കുട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 23025 | | സ്കൂൾ കോഡ്= 23025 | ||
| ഉപജില്ല= | | ഉപജില്ല= ഇരിഞ്ഞാലക്കുട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= തൃശ്ശൂർ | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Kannankollam| തരം= ലേഖനം}} |
18:30, 4 മേയ് 2020-നു നിലവിലുള്ള രൂപം
മറികടക്കാം മഹാമാരിയെ.....
ചൈനയിൽ നിന്നും വന്ന ഒരു മഹാമാരി ആണ് കോവിഡ് -19, ലോകത്തെ ആകെ വിറങ്ങലിപ്പിച്ചിരിക്കുകയാണ് ഈ കൊറോണ വൈറസ്. മൂന്നര മാസത്തിനകം 26 ലക്ഷം ആളുകളെ പിടികൂടുകയും 1.8 ലക്ഷം ആളുകളുടെ ജീവനെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ മഹാമാരിയെ മറികടക്കാൻ നമ്മൾ ചില മുൻകരുതലുകൾ എടുക്കണം, എന്തെന്നാൽ ഇടയ്ക്കിടക്ക് ഹാൻഡ് വാഷ് ഉപയോഗിച്ച് കൈകൾ കുറഞ്ഞത് 20 സെക്കന്റ് നേരമെങ്കിലും കഴുകണം, ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മൂക്കും വായും പൊത്തണം. കൂടാതെ നമ്മൾ പരമാവധി യാത്രകൾ ഒഴിവാകുകയും വേണം. എത്ര പെട്ടെന്നാണ് ലോകം കീഴ്മേൽ മറിഞ്ഞു പോയിരിക്കുന്നത്, ലോകം മുഴുവൻ വിരൽ തുമ്പിലാണെന്നും തങ്ങൾ ആഗോള ഗ്രാമമെന്നും അഹങ്കരിച്ചിരുന്ന ജനത ഇപ്പോൾ എല്ലായിടത്തും നാല് ചുവരുകൾക്കുള്ളിൽ തളച്ചിടപ്പെട്ടിരിക്കുന്നു. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയും സ്വാഭാവികം ജീവിതത്തെയും തകിടം മറിച്ചുകഴിഞ്ഞു. നാട് എന്നത് പ്രവാസികൾ വിശേഷിച്ചും ഗൾഫ് കാരന് ഒരു വിശ്വാസവും ആശ്വാസവുമാണ്. നാടിന്റെ കരുതൽ ആണ് ഇന്ന് അവൻ ഏറെ മോഹിക്കുന്നത്. നാട്ടിൽ എത്തിയാൽ മതി എന്ന വിശ്വാസം അവന് നൽകുന്നത് പിറന്ന മണ്ണിൽ കിട്ടുമെന്ന് ഉറപ്പുള്ള ആ കരുതലിൽ നിന്നാണ്. ആ ആത്മവിശ്വാസം അവന് പകരേണ്ട സമയമാണിത്. ഇത് ഗൾഫ് മലയാളിയെ കുറിച് മാത്രമല്ല, ഇന്ത്യക്ക് പുറത്ത് ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും ഇപ്പോൾ നാടിന്റെ തണൽ മോഹിക്കുന്നുണ്ട്. കോവിഡ് -19 അത്ര മാരകമല്ലെങ്കിലും വ്യാപകമായി പകരുന്നതാണ്, കോവിഡ് -19 ബാധിച്ചവരിൽ 80 ശതമാനത്തിൽ അതികം പേർക്കും രോഗം ഭേതമാകുന്നുണ്ട് 15 ശതമാനത്തോളം പേർക്ക് ന്യൂമോണിയ ബാധ ഉണ്ടാകാം, 5 ശതമാനത്തോളം പേർക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരും. പുതിയ രോഗമായതിനാൽ ആർക്കും ഇതിനെതിരെ പ്രതിരോധശക്തി ഇല്ലാത്തതിനാൽ രോഗം വളരെ വേഗം പടർന്നു പിടിക്കാനാണ് സാധ്യത കോവിഡ് -19 രോഗബാധ ഔട്ട് ബ്രേക്കായി രാജ്യത്ത് ആശുപത്രികൾ, സ്കൂളുകൾ, ഓഫീസുകൾ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലോ റെസിഡൻഷ്യൽ കോളനി, നഗരങ്ങൾ, ഗ്രാമങ്ങൾ തുടങ്ങിയ സാമൂഹികതലങ്ങളിലോ ക്ലസ്റ്ററുകളായി ഉണ്ടാകുകയാണെങ്കിൽ അതനുസരിച്ച് അവിടെ ഒരു കണ്ട്രോൾ റൂം സ്ഥാപിച്ച് ചുറ്റും കണ്ടൈൻമെൻറ് ഏരിയ നിശ്ചയിച്ചും അതിനുപുറമെ ബഫർ സോണുകൾ നിശ്ചയിച്ചും നിയന്ത്രണ പ്രവർത്തനങ്ങൾ നടത്താനായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോവിഡ് -19 കണ്ടൈൻമെൻറ് പ്ലാൻ (2020 മാർച്ച് 2)പുറത്തിറക്കിട്ടുണ്ട്. കൂടാതെ സാമൂഹിക സുരക്ഷക്കായി SMS കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. S-സോഷ്യൽ ഡിസ്റ്റൻസിങ് M-മാസ്ക് S-സോപ്പ് . BREAK THE CHAIN.....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം