|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/| രോഗപ്രതിരോധവും ശുചിത്വവും/രോഗപ്രതിരോധവും ശുചിത്വവും]] | | *[[{{PAGENAME}}/സ്നേഹത്തിൻശക്തി| സ്നേഹത്തിൻശക്തി]] |
| *[[{{PAGENAME}}/കണ്ണന്റെ പ്രാർത്ഥന | കണ്ണന്റെ പ്രാർത്ഥന]] | | *[[{{PAGENAME}}/ശുചിത്വം| ശുചിത്വം]] |
| {{BoxTop1
| |
| | തലക്കെട്ട്=കണ്ണന്റെ പ്രാർത്ഥന <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <p> കണ്ണൻ അന്നും രാവിലെ പതിവു പോലെ സ്കൂളിൽ പോകാനിറങ്ങി.അമ്മ പറഞ്ഞു.”മോനെ,ഇന്ന് അവധിയാണ്.സ്കൂളിൽ പോകണ്ട.”അവന് സന്തോഷമായി."ഹായ്! ഇന്ന് കുഞ്ഞുവാവയുടെ കൂടെ കളിക്കാം.’അവൻ വിചാരിച്ചു.
| |
| തൊടിയിലും പറമ്പിലുമൊക്കെ ഒാടി നടന്ന് ക്ഷീണിച്ച് കണ്ണൻ സന്ധ്യയ്ക്ക് കയറി വന്നു."മോനെ, വേഗം പോയി മേലു കഴുകി വാ വിളക്ക് കത്തിക്കാറായി.”അമ്മ തിടുക്കം കൂട്ടി.നാമജപത്തിനു ശേഷം,മലയാളം പുസ്തകമെടുത്ത്, 'ജഗ്ഗു അമ്മയെ കാണുമോ' -എന്ന പാഠം ഉറക്കെ വായിച്ചു.അപ്പോഴാണ് അവൻ ഒാർത്തത്,ടീച്ചർ പറഞ്ഞ കത്ത് എഴുതിയില്ലല്ലോ.
| |
| ' നീ എന്തു ചെയ്യുകയാ മോനെ’? അടുക്കളയിൽ നിന്ന് അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു."ഞാൻ കത്ത് എഴുതുകയാ" ജഗ്ഗുവിന്റെ അമ്മയ്ക്ക് കൺമണിയും ഋഷിയും കത്ത് എഴുതിയ പോലെ എനിക്കും എന്റെ ടീച്ചർക്ക് കത്ത് എഴുതണം.ഒാ ശരി ശരി ,നന്നായി എഴുത്.നമുക്ക് ആ കത്ത് ടീച്ചർക്ക് വാട്സ് ആപ്പിൽ അയച്ച് കൊടുക്കാം.അതെന്താ അമ്മേ നാളെ സ്കൂളിൽ പോകുമ്പോൾ കൊടുത്താൽ പോരെ?ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ സ്കൂൾ തുറക്കില്ല എന്ന് വാർത്തയിൽ പറഞ്ഞ കാര്യം അപ്പോഴാണ് അവൻ അറിഞ്ഞത്.
| |
| കണ്ണന് ആകെ സങ്കടമായി.ഞാനെങ്ങനെ എന്റെ കൂട്ടുകാരെ കാണും?എനിക്കെന്റെ ടീച്ചറിനെ കാണാതിരിക്കാൻ വയ്യ.അവനു കരച്ചിൽ വന്നു.
| |
| എന്താ അമ്മേ നേരത്തേ സ്കൂൾ പൂട്ടിയത്? അവധിയാണെങ്കിലും എന്റെ ടീച്ചർ സ്കൂളിൽ വരും.നമുക്ക് പോകാം അമ്മേ ടീച്ചറിനെ കണ്ടിട്ട് വരാം.അവൻ വാശി പിടിച്ചു.അങ്ങനെയാണ് അമ്മയിൽ നിന്ന് ആ ഞെട്ടിക്കുന്ന സത്യം കണ്ണൻ തിരിച്ചറിഞ്ഞത്.
| |
| ......................................................................................................................
| |
| ഹൊ!രാജ്യം മുഴുവൻ, അല്ല ലോകം മുഴുവൻ അടച്ചു പൂട്ടിയിട്ടത്ര നാളായി?ഇങ്ങനെ ഇനി എത്ര നാൾ! ഒരു എത്തും പിടിയുമില്ല.
| |
| അമ്മ പറയുന്നതു പോലെ വീട്ടിലിരിക്കുകയേ വഴിയുളളൂ.എന്റെ ടീച്ചർ പറഞ്ഞുതന്നിട്ടുളള കാര്യങ്ങൾ തന്നെയാണ് വീടും പരിസരവുമൊക്കെ എപ്പോഴും വൃത്തിയാക്കണം.വൃത്തിയുളളിടത്ത് അസുഖങ്ങൾ വരാൻ മടിക്കും.
| |
| വരാന്തയുടെ അറ്റത്തായി അമ്മ സോപ്പും വെളളവും വച്ചിട്ടുണ്ട്.ഇടയ്ക്കിടയ്ക് കൈകൾ നന്നായി സോപ്പും വെളളവും ഉപയോഗിച്ച കഴുകാൻ അമ്മ എല്ലാവരെയും ഒാർമ്മിപ്പിക്കും.
| |
| മഹാരോഗമാണത്രേ!
| |
| ആരും കണ്ണന്റെ വീട്ടിലേയ്ക്ക് വരുന്നില്ല.
| |
| കണ്ണൻ ഒരിടത്തേയ്ക്കും പോകുന്നുമില്ല.
| |
| ഇങ്ങനെയുംഒരു രോഗമുണ്ടോ.ഈ രോഗാണു അത്ര ശക്തനാണോ?ആശുപത്രിയിൽ പോയി മരുന്ന് കഴിച്ചാൽ രോഗം മാറില്ലേ?
| |
| ഈ രോഗത്തിനെന്താ മരുന്ന് ഇല്ലാത്തത്?
| |
| മരുന്ന് കണ്ടുപിടിക്കാൻ കഴിയില്ലേ?-ഒരു നൂറ് നൂറ് ചോദ്യങ്ങൾ കണ്ണനെ അലട്ടി.
| |
| എന്തായാലും അമ്മ പറയുന്നത് അനുസരിക്കുകയേ വഴിയുളളൂ.
| |
| കൈകൾനന്നായി സോപ്പ്ഉപയോഗിച്ച് ഇടയ്കിടെ കഴുകണം.അകലം പാലിക്കണം.രോഗം വന്ന് ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതെ നോക്കുകയാണ് ഉത്തമം.
| |
| എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരിക്കട്ടെ.
| |
| ഈശ്വരാ ഈ ഇത്തിര് കുഞ്ഞൻ വൈറസ് ലോകം വിട്ടു പോയാൽ മതിയായിരുന്നു.
| |
| എന്റെ അമ്മയും വാവയും എന്റെ ടീച്ചറും എന്റെ കൂട്ടുകാരും എല്ലാരും നല്ലവരാ.ആരും ഒരു തെറ്റും ചെയ്യുന്നില്ല.
| |
| എന്റെ ദൈവമേ, ആരെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും അവരെയൊക്കെ തിരുത്തി നല്ലവരായി ജീവിക്കാൻ അനുവദിക്കണേ.ഈ വൈറസിനെ നീ തന്നെ തിരിച്ചു വിളിക്കണേ.എനിക്ക് പെട്ടെന്ന് തന്നെ സ്കൂളിൽ പോകാൻ പറ്റണേ.പ്രാർത്ഥനയോടെ കണ്ണൻ ഉറങ്ങാൻ കിടന്നു.</p>
| |
| {BoxBottom1
| |
| | പേര്= നമിത്ബിജു
| |
| | ക്ലാസ്സ്= 1 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യു.പി.എസ്സ്.വിളപ്പിൽശാല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 44358
| |
| | ഉപജില്ല= കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |