"സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ഈ ദിനവും കടന്നുപോകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഈ ദിനവും കടന്നുപോകും      <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sreejaashok25| തരം=  ലേഖനം  }}

17:14, 3 മേയ് 2020-നു നിലവിലുള്ള രൂപം

ഈ ദിനവും കടന്നുപോകും     

കൊറോണ- ആരാണവ൯..? എന്താണവ൯..? എവിടെ നിന്ന് വന്നു.? എങ്ങനെ പ്രതിരോധിക്കും? ആയിരം ചോദ്യങ്ങളായിരുന്നു. മനസ്സുകൾ തളർന്നു പോകും എന്ന് തോന്നിയിരുന്നു. നാം തോറ്റുപോകും എന്ന് ഭയന്നു, ഈ ഒളിപോരാളിയുടെ മുന്നിൽ. ഭാരതത്തെ കൊറോണയ്ക്ക് വിട്ടുകൊടുക്കാൻ നാം തയ്യാറല്ല എന്ന ഉറച്ച തീരുമാനമെടുത്തു. ഏത് അവസരത്തിലും വിട്ടുകൊടുക്കില്ല എന്ന ദൃഢനിശ്ചയം. നാം തന്നെ ജയിക്കും എന്നുള്ള വിശ്വാസം.

        ആരും ഒരുകാലത്ത് കേൾക്കാതിരുന്ന ഒരു നാമമാണ് ഇന്ന് നമ്മുടെ ജീവിതങ്ങളെ വളരെയേറെ  സ്വാധീനിച്ചിരിക്കുന്നത്. കൊറോണ യെപ്പറ്റി യാതൊന്നും അറിയാതിരുന്ന നമ്മൾ ഇന്ന് അതിനെതിരെ  പോരാടുകയാണ്. ഈ മഹാമാരിയെ നാം ഒറ്റക്കെട്ടായി നേരിടുമെന്ന്  ചങ്കുറപ്പ് നമുക്കുണ്ട് . നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും  നമ്മോടൊപ്പമുണ്ട്. അതു തന്നെയാണ് നമ്മുടെ വിജയത്തിൻറെ ആദ്യപടി. എല്ലാ സഹായവുമായി സർക്കാരും  നമ്മോടൊപ്പമുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങളെ പറ്റി പോലും ചിന്തിക്കാതെ കാക്കി  ഉടുപ്പിട്ട പടയാളികൾ നിരത്തിലിറങ്ങി. രാപ്പകൽ ഓളം അവർ  വിയർപ്പൊഴുക്കി നമ്മുടെ നന്മയ്ക്ക് ആയി..... നമ്മെ സുരക്ഷിതരാക്കാ൯. കുട്ടികളെയും കുടുംബത്തെയും കാണാതെ  ആയിരക്കണക്കിന് ഡോക്ടർമാർ.... നഴ്സുമാർ..... രോഗികൾക്ക് ഇടയിലൂടെ പരക്കം പായുന്നു.  കൊറോണ നമുക്ക് കാട്ടി തന്ന കാഴ്ചകൾ ഇതെല്ലാമാണ്.നമ്മെനശിപ്പിക്കാൻ ഒരു കുഞ്ഞൻ തുനിഞ്ഞിറങ്ങിയപ്പോൾ നമ്മുടെ കരം പിടിക്കാൻ ആയിരം കാവൽ മാലാഖമാർ നമുക്കുചുറ്റും ഒത്തുകൂടി. ഒരിക്കലും വിട്ടു കൊടുക്കില്ല എന്ന ചങ്കുറപ്പോടെ. നമ്മുടെ ലോകം പൊരുതുകയാണ്,ഈ സൂക്ഷ്മാണു വിനോട്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കാതെ നമ്മൾ ഗൗരവപൂർവ്വ൦ പ്രവർത്തിച്ച് ഒരു പരിധിവരെയെങ്കിലും ഇന്ന് വിജയം കൈവരിച്ച് വരികയാണ്. ലോകത്തെ ആകെ കൈപ്പിടിയിലൊതുക്കാൻ മോഹിച്ചെത്തിയ ഈ കുഞ്ഞനിൽ നിന്ന് മനുഷ്യ വ൦ശത്തെ ആകെ രക്ഷിക്കാൻ സന്മനസ്സുള്ള ഒരുപാട്  പേർ നമ്മോടൊപ്പമുണ്ട്. ഒരേയൊരു പോംവഴിയായ പ്രതിരോധത്തിന്റെ മാർഗമാണ് നാമിന്ന് സ്വീകരിച്ചിക്കുന്നത്. ഒറ്റക്കെട്ടായി ഉള്ള നമ്മുടെ ഈ പോരാട്ടം ഫലം കാണാതെ പോകില്ല. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാമിന്ന് വീടുകളിൽ കഴിയുന്നു. വീട്ടിലിരുന്ന് പൗരധർമം നിർവഹിക്കുന്ന മഹാന്മാരായ ഇന്ത്യൻ പൗരന്മാരാണ് നമ്മൾ. കാലം കടന്നു പോകെ അതൊരു ചരിത്രമായി അവശേഷിക്കും. മനുഷ്യന് തോൽപ്പിക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല. ഇന്നു നാം മുഖാവരണം ധരിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി നമ്മെ സ്വയം രക്ഷിച്ചു കൊണ്ടിരിക്കുന്നു. മനുഷ്യത്വത്തിന്റെ വില മനസ്സിലാക്കി തന്ന കാലം കൂടിയായിരുന്നു ഇത്. അടുത്തും അകലെയുള്ള ഉള്ള ആശ്രിതർക്ക് സഹായവുമായി ധാരാളം കൂട്ടായ്മകൾ മുന്നോട്ടുവന്നു.
         
         "കൊറോണെ നീ കണ്ടില്ലേ.... ഇത് മനുഷ്യരാണ്. അവന് തെറ്റുകളും കുറ്റങ്ങളും സംഭവിക്കാം. ചിലപ്പോൾ കാലിടറിയേക്കാം. പക്ഷേ  തകർന്നു പോകാത്ത മാനവികമൂല്യങ്ങൾ നമ്മെ പിടിച്ചുയർത്തും. സ്നേഹം സാഹോദര്യം വിശ്വാസം മുതലായവ നമുക്ക് തുണയാകും.  ഞങ്ങൾ നിന്നെ തച്ചു തകർക്കും. നിന്നെ ഞങ്ങൾ കീഴടക്കും.  ഭയന്നു  വിറയ്ക്കില്ല ജാഗരൂകരായി ഇരിക്കും വ്യക്തിശുചിത്വം പാലിക്കും.... ഒന്നായി നിന്ന് പൊരുതും നമ്മൾ വിജയിക്കും. ഈ ദിനവും കടന്നു പോകും.... അതെ നാം അതിജീവിക്കും... പൊരുതി തോൽപ്പിക്കും ഈ കൊറോണയെ. തകർത്തെറിയും നാം മഹാമാരിയെ, പടുത്തുയർത്തും സ്നേഹത്തിൻറെ യും സാഹോദര്യത്തിന്റേയും കവചം. നമുക്ക് മുന്നേറാം.... ഒന്നായി.... ഒരു നല്ല നാളേക്കായി..... പ്രത്യാശയുടെ കിരണങ്ങൾ നമുക്ക് വഴി തെളിയിക്കട്ടെ. ഒരുമയും വിശ്വാസവും നമ്മെ വിജയത്തിലെത്തിക്കട്ടെ.
            
Lavanya R.S
8 C1 സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം