"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 23: വരി 23:
| സ്കൂൾ=      ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=      ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41098
| സ്കൂൾ കോഡ്= 41098
| ഉപജില്ല= കരുനാഗപ്പള്ളി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കരുനാഗപ്പള്ളി     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം --> കരുനാഗപ്പള്ളി
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->  
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

16:30, 3 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി മുപ്പത്തേഴിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ഇപ്പോൾ ലോകത്ത് പടർന്നു പിടിച്ച കൊറോണ ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നാണെന്ന് കരുതുന്നു. ഇവ വവ്വാലുകളിൽ നിന്ന് മനുഷ്യനിൽ എത്തി എന്ന നിഗമനം ഉണ്ട്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം വൈറസ് ആണ്. വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക.മൂക്കൊലിപ്പ് ,ചുമ, തൊണ്ട വേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.

വൈറസ് ബാധിക്കുന്നത്

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വൈറസ് വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം പകരാം. വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കളിൽ സ്പർശിച്ചിട്ട് മൂക്കിലോ വായിലോ തൊട്ടാലും രോഗം പകരാം.

ചികിത്സ

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിച്ചാണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്കു നൽകുന്ന മരുന്നുകളാണ് നൽകുന്നത്.വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം

മുൻകരുതലുകൾ

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വം, വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും വൃത്തിയായി കഴുകണം. ചുമയ്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടണം. കഴുകാത്ത കൈകൾ കൊണ്ട് കണ്ണ് ,മൂക്ക്, വായ് എന്നീ ഭാഗങ്ങളിൽ തൊടരുത്. പനി,ജലദോഷം എന്നിവ ഉള്ളവരോട് അടുത്ത് ഇടപഴകരുത്.

മേഘ മധു
ഏഴ് ബി ഗവ. എച്ച്. എസ്. എസ്. കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം