"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിശോധിക്കൽ) |
No edit summary |
||
വരി 32: | വരി 32: | ||
| സ്കൂൾ=ഗവ.എച്ച്.എസ്.എസ്,കരുനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=ഗവ.എച്ച്.എസ്.എസ്,കരുനാഗപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 41098 | | സ്കൂൾ കോഡ്= 41098 | ||
| ഉപജില്ല= | | ഉപജില്ല= കരുനാഗപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> |
17:00, 1 മേയ് 2020-നു നിലവിലുള്ള രൂപം
കോവിഡ്19
ചൈനയിൽ അയ്യായിരത്തോളം ആളുകളുടെ മരണത്തിന് ഇടയാക്കിയ കോവിഡ് എന്നറിയപ്പെടുന്ന ഈ രോഗം ഇപ്പോൾ അവിടെ നിയന്ത്രണവിധേയമായെങ്കിലും അമേരിക്ക, സ്പെയിൻ, ഇറ്റലി തുടങ്ങി ഇന്ത്യ ഉൾപ്പടെ ലോകത്തിലെ 210 ഓളം രാജ്യങ്ങളെ ഭീതിയിലാക്കി പടർന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഏകദേശം രണ്ട് ലക്ഷത്തോളം മനുഷ്യ ജീവനുകളാണ് കോവിഡ്-19 എന്ന രോഗത്താൽ പൊലിഞ്ഞത്. 29 ലക്ഷത്തോളം പേർ രോഗബാധിതരാണ്. ഈ രോഗം കാരണമായി ഇന്ത്യയിൽ 809 ആൾക്കാർ മരിക്കുകയും ഏകദേശം 25000 ഓളം പേർ രോഗബാധിതരുമാണ്. ഇന്ത്യയിൽ രോഗ വ്യാപനത്തിൽ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മുന്നിലാണ്. കേരളത്തിൽ ഈ രോഗം ബാധിച്ച് മൂന്നു പേർ മരിക്കുകയും 457 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഫലപ്രദമായ ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ രോഗ വ്യാപനം തടയുക എന്നുള്ളതു മാത്രമാണ് ഈ രോഗത്തിന് ഇതുവരെയുള്ള ഏക പ്രതിവിധി. അതിലേക്കായി ലോക രാഷ്ടങ്ങൾ, ഓഫീസുകൾ, ആരാധനാലയങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ എന്നിവ ഭാഗികമായും പൂർണ്ണമായും അടച്ചിട്ടും കര, വ്യോമ ഗതാഗതങ്ങൾ പൂർണ്ണമായും നിർത്തലാക്കിയും ലോക്ക് ഡൗൺ നടപ്പിലാക്കി വരുകയാണ്. ഇന്ത്യ മാർച്ച് 24-ാാം തീയതി മുതൽ ലോക്ക് ഡൗണിലാണ്. കോവിഡ്- 19എന്ന രോഗത്തിൻെറ വ്യാപനം തടയുന്നതിന് "ബ്രേക്ക് ദ ചെയിൻ" എന്ന് പേരിൽ കേരള സർക്കാർ ഒരു ക്യാമ്പയിൻ നടത്തുകയുണ്ടായി. രോഗ ബാധിതരിൽ നിന്നോ, രോഗ ബാധിതർ സ്പർശിച്ച സ്ഥലങ്ങളിൽ നിന്നോ കോറോണ വൈറസിൻെറ വ്യാപനം തടയുന്നതിനായി സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതു സ്ഥാപനങ്ങൾ, പൊതു വിപണികൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതുജനങ്ങൾ സംഗമിക്കുന്ന എല്ലാ സ്ഥലങ്ങളിലും കയറുമ്പോഴും ഇറങ്ങുമ്പോഴും സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ കഴുകി അണുവിമുക്തമാക്കുന്നതിനുള്ള ഒരു ബോധവൽക്കരണമായിരുന്നു അത്. ഈ ബോധവൽക്കരണ പരിപാടിയിലൂടെ കൊറോണ വൈറസ് വ്യാപനം നല്ലൊരളവിൽ തടയാൻ കേരളത്തിന് കഴിഞ്ഞു. കൂടാതെ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് സർക്കാരുകൾ പുറപ്പെടുവിച്ചിരുന്നത്. തുമ്മുമ്പോളോ ചുമക്കുമ്പോഴോ തൂവാല ഉപയോഗിക്കുക, അര മണിക്കുർ ഇടവിട്ട് സോപ്പോ സാനിട്ടൈസറോ ഉപയോഗിച്ച് കൈകൾ കഴുകുക, യാത്രകൾ ഒഴിവാക്കി എല്ലാവരും സ്വന്തം താമസ സ്ഥലങ്ങളിൽ കഴിയുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, യാത്രാ വേളകളിലും ആൾക്കാർ കൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കുക, മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക, വളരെ അത്യാവശ്യത്തിനു മാത്രം വാഹനം ഉപയോഗിക്കുക, സ൪ക്കാരിൻെറയും പോലീസിൻെറയും ആരോഗ്യ വകുപ്പ് അധികൃതരുടെയും നി൪ദേശങ്ങൾ കൃത്യമായി പാലിക്കുക തുടങ്ങി ധാരാളം നിർദ്ദേശങ്ങളോടെയാണ് ലോക്ക് ഡൗൺ നടപ്പിലാക്കി വരുന്നത്. അമേരിക്ക, ഇറ്റലി, സ്പെയിൻ ഉൾപ്പെടെയുള്ള ലോകത്തെ ഒന്നാം നമ്പ൪ സാമ്പത്തിക ശക്തികൾ കൊറോണയുടെ പിടിയിൽ ജീവശ്വാസം കിട്ടാതെ പിടയുമ്പോൾ കേരളത്തിന് ആത്മവിശ്വാസത്തോടെ രോഗവ്യാപനത്തെ പിടിച്ചു നിർത്താനായത് സർക്കാരിൻെറയും ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ആത്മാർത്ഥമായ ശ്രമ ഫലമായിട്ടാണ്. കോവിഡിനെ വിജയകരമായി നിയന്ത്രിച്ചു നി൪ത്തുന്ന കേരളത്തിൻെറ ആരോഗ്യമാതൃക ലോകം മുഴുവൻ പ്രശംസക്ക് പാത്രമാകുകയും ആന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ ചർച്ചയാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ കഴിയുന്ന അനേകം ഇന്ത്യക്കാർക്ക് ഇതിനകം തന്നെ ഈ രോഗത്താൽ മരണപ്പെട്ടു. അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും മറ്റുംകോവിഡ്-19 പടരുന്നതിനാലും വ്യോമ ഗതാഗതം പൂർണ്ണമായും നിലച്ചതിനാലും വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക എന്നത് ഒരു വലിയ സങ്കീർണ്ണതയായി തുടരുകയാണ്. എന്നിരുന്നാലും നാട്ടിൽ തിരിച്ചെത്തുന്ന എല്ലാ പ്രവാസികളെയും സുരക്ഷിതമായി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ കേന്ദ്ര കേരള സർക്കാരുകൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ട്രെയിനുകൾ, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങൾ ഐസൊലേഷൻ റുമുകളാക്കിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രോഗം പിടിപെട്ട് അത് സ്ഥിരികരിക്കുന്നതിന് 14 ദിവസം വരെ വേണ്ടിവരുമെന്നതിനാൽ രോഗബാധിതരെ കണ്ടെത്താൻ വളരെ പ്രയാസമാണ്. രോഗബാധിതരെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ തന്നെ അവരെ 14 ദിവസത്തെ നിരീക്ഷണത്തിലാക്കിയശേഷം അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കി അവരുമായി സഹവസിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തുന്നു. അങ്ങനെ രോഗിയുമായി നേരിട്ടും (First Contact) അല്ലാതെയും ബന്ധപ്പെട്ടവരെ കണ്ടെത്തുകയും അവരെ നിരീക്ഷണത്തിലാക്കുകയും അവരുടെ സ്രവം പരിശോധനക്ക് അയച്ച് ഫലം പോസിറ്റീവാണെങ്കിൽ അവരെ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള കോവിഡ് ആശുപത്രികളിൽ ഐസൊലേഷനിലാക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ ഐസൊലേഷനിൽ കഴിഞ്ഞ ധാരാളം ആൾക്കാരെ രോഗമുക്തരാക്കാൻ നമുക്ക് കഴിഞ്ഞു എന്നതിൽ ലോക രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റം അഭിനന്ദനാർഹമാണ്. സമൂഹ വ്യാപനത്തിൻെറ തോത്, രോഗികളുടെ എണ്ണം എന്നിവ ജില്ലാടിസ്ഥാനത്തിൽ കണക്കാക്കി ഓരോ ജില്ലയേയും പ്രത്യേക സോണുകളായി തിരിച്ചാണ് കേരളത്തിൽ കോവിഡ്-19എന്ന മഹാമാരിയെ നിയന്ത്രിക്കാൻ നാം സംവിധാനം ഒരുക്കിയിട്ടുള്ളത്. അതിൽ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളെ ഹോട്ട്സ്പോട്ടുകളായി കണക്കാക്കിയും ജില്ലകളെ റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീൻ എന്നീ സോണുകളായി തിരിച്ചും അവിടങ്ങളിൽ രോഗവ്യാപനത്തിൻെറ തോതനുസരിച്ച് പ്രത്യേക നിയന്ത്രണവും നിരീക്ഷണവും നടത്തിയാണ് നാം രോഗവ്യാപനത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്. അതിനാൽ ഈ രോഗത്തിൻെറ വ്യാപനം തടയുന്നതിനായി സർക്കാരിൻെറയും ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങി ബന്ധപ്പെട്ട വകുപ്പ് അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ പരിപൂർണ്ണമായും പാലിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്. ലോക ജനതക്ക് ഭീഷണിയായി പടർന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മാഹാമാരിയെ തുരത്താൻ, ഈ മഹാമാരിയുടെ സമൂഹ വ്യാപനത്തെ തകർക്കാൻ നാടിനൊപ്പം നമുക്കും ചേരാം. Breake the Chain- STAY SAFE, STAY HOME.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം