"വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക് ഡൌൺ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=വെള്ളോറ A. U. P സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വെള്ളോറ A. U. P സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13958
| സ്കൂൾ കോഡ്= 13958
| ഉപജില്ല=  പയ്യന്നുർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പയ്യന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ
| ജില്ല= കണ്ണൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കഥ}}

19:30, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക് ഡൌൺ

നാളിതുവരെ അനുഭവിക്കാത്ത അറിയാത്ത എന്തെല്ലാം മാറ്റങ്ങൾ, മുഖം മറയ്ക്കണമത്രേ എന്തിനെതിരെയാണീ ശത്രുവിന്റെ പടയൊരുക്കം മനുഷ്യമനസ്സിന്റെ ഞാൻ എന്ന ഭാവത്തിന് ഒരു തിരിച്ചടി ! അതെല്ലേ ഈ കൊറോണ? ആർക്കാണ് ഈ വൈറസിനെ തളയ്ക്കാനാവുക? ഇതെവിടുന്നാണ് പ്രത്യക്ഷപ്പെട്ടത്? ഭൂമിയിലെ നരവംശത്തിന്റെ നാശത്തിനായി പ്രകൃതിയുടെ പ്രാർത്ഥനയുടെ ഫലമായി വന്നവതരിച്ച കൽക്കിയാണൊ?

ഉത്തരം കിട്ടാത്ത പലവിധം ചിന്തകളുമായാണ് രാവിലെ ഉണർന്നത് . ഉണർന്നയുടനെ '24' വാർത്താ ചാനൽ കാണുക അതാണ് ഇപ്പോഴത്തെ രീതി. പതിവ് പോലെ 100 ന്യൂസ് അതു കഴിഞ്ഞ് Goodmorning with SKN. പോസിറ്റീവ് വാർത്തകൾ തരണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ നെഗറ്റീവ് വാർത്തകൾ മാത്രമേ ഉള്ളൂവെന്ന സ്വതസിദ്ധമായ പതംപറച്ചിലോട് കൂടി SKN തുടങ്ങി. ഞാനും അദ്ദേഹത്തിന്റെ കൂടെ സഞ്ചരിച്ചു. അപ്പോഴാണ് എന്റെ മനസ്സിൽ ആ വാർത്ത എത്തിയത്. ഒരു പന്ത്രണ്ട് വയസ്സ്‌കാരിയുടെ കദനകഥ

ലോക് ഡൌൺ അല്ലെ ജോലി സ്ഥലത്ത് പെട്ടുപോയ ഒരു പാവം കുട്ടി. അവളുടെ അച്ഛൻ അവളെ ജോലിക്ക് വിട്ടത്രേ !എന്തിനാണവൾ ജോലി ചെയ്യുന്നത്? എന്തായാലും അവൾ ഒരു ജോലി തേടി...... .. രണ്ടു മാസമായി അവൾ ജോലി ചെയ്യുന്നു. അപ്രതീക്ഷിതമായി വന്ന മഹാമാരി, ലോക് ഡൗണിൽ അവളും പെട്ടു. കർശന നിയന്ത്രണം. ജോലി ഇല്ല, ഭക്ഷണമില്ല, വണ്ടി ഇല്ല പാവം അവൾക്ക് അമ്മയെ ഓർമ്മ വന്നു. അമ്മയുടെ അടുത്തെത്തി ആ മാറിൽ അണയാൻ അവൾ വെമ്പി. മറ്റുള്ളവരുടെ കൂടെ അവളും നടന്നു തുടങ്ങി. രാപ്പകൽ നടന്നു. അങ്ങനെ 150 km താണ്ടി. ആ കൊച്ചു കാലുകൾ തളർന്നു വീടെത്താൻ ഇനി ഒരു മണിക്കൂർ മാത്രം നടന്നാൽ മതി. അവളുടെ 'അമ്മ തന്റെ പൊന്നുമകളെയും കാത്തു ദിവസങ്ങൾ കഴിച്ചുകൂട്ടുകയാണ്. തന്റെ മകൾക്ക് വിശപ്പുണ്ടാകും ആ കൊച്ചു കാലുകൾ തളരുന്നുണ്ടാവും അവൾ ആധിയോടെ കാത്തിരുന്നു. എന്താണത്? അതൊരു വെളുത്ത വണ്ടിയാണല്ലോ lockdown ആയിട്ടും തന്റെ മകൾ വണ്ടിയിലാണൊ വരുന്നത്. ഓടിയെത്തിയ ആ അമ്മ കണ്ടത് തന്റെ നിശ്ചലമായ മകളെയാണ്.

ശ്രീനന്ദ P.V
6 A വെള്ളോറ A. U. P സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ