"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=26068 | | സ്കൂൾ കോഡ്=26068 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=എറണാകുളം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=എറണാകുളം | ||
| തരം= <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name= Anilkb| തരം=കഥ }} |
14:23, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ദൈവത്തിന്റെ സ്വന്തം നാട്
വളരെ സന്തോഷത്തിലും സമാധാനത്തിലും കഴിഞ്ഞിരുന്ന ഒരു കൊച്ചുനാട്ടിലേേക്ക്അതിഥിയെപ്പോലെ ഒരു വില്ലൻ കടന്നു വന്നു. ആ വില്ലൻ നാടിനെ ഒന്നാകെ അടച്ചു പൂട്ടി. നാട്ടിലെ പാവപ്പെട്ട ഒരു കർഷകനായിരുന്നു പത്രോസ്.വീട്ടിൽ അയാളും ഭാര്യ ത്രേസ്യയും മാത്രമേ ഉള്ളൂ. അവർക്ക് രണ്ട് മക്കളുണ്ട്. തന്നെ സഹായിക്കാൻ ഒരു പെൺകുഞ്ഞ് വേണമെന്ന് തേസ്യ ആഗ്രഹിച്ചെങ്കിലും രണ്ട് ആൺമക്കളാണ് തേസുക്കുണ്ടായത്. മൂത്തവൻ സൈമൺ.ഇളയവൻ ക്ലീറ്റസ്.രണ്ടു പേരേയും പഠിപ്പിച്ച് നാട്ടിൽ തന്നെ ജോലി നേടി അവധി ദിവസങ്ങളിൽ തന്റെ കൂടെ കൃഷിയിൽ സഹായിച്ച് ഒരുമിച്ചുള്ള സന്തോഷം നിറഞ്ഞ ഒരു കുടുംബമാണ് പത്രോസ് ആഗ്രഹിച്ചതെങ്കിലും പഠനം കഴിഞ്ഞതോടെ വിദേശത്തു പോകണമെന്ന മക്കളുടെ വാശിക്കു മുമ്പിൽ ആ മാതാപിതാക്കൾക്കു തോറ്റു കൊടുക്കേണ്ടി വന്നു.രണ്ടു പേരും രണ്ട് നാടുകളിലേക്ക്പോയി.വർഷങ്ങൾകടന്നുപോയി.അവർക്കവിടെ കുടുംബവും കുട്ടികളുമൊക്കെയായി.വല്ലപ്പോഴും വിളിച്ചാലായി. ഇളയവൻ ക്ലീറ്റസ് ഇന്ന് വിളിച്ചിരുന്നു. അവിടെ ആകെകൊറോണ പടരുന്നു, സ്ഥിതി രൂക്ഷം എന്ന്.എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതിയെന്നും. പത്രോസ് ഒരു നിമിഷം ചിന്തിച്ചു പോയി, കുറേ നാളുകൾക്ക് ശേഷം കഴിഞ്ഞ മാസം ഒന്നു വിളിച്ചപ്പോൾ കുറച്ചു ദിവസം നാട്ടിലൊന്നു വന്ന് നിന്നുകൂടേ പിള്ളേരെയൊക്കെ കാണാൻ കൊതി തോന്നുന്നു, ഞങ്ങൾക്കും പ്രായമായില്ല എന്ന് പറഞ്ഞപ്പോൾ അവിടെ ചൂടല്ലേ എ സി ഇല്ലല്ലോ പാടവും പറമ്പും പൊടിയുമൊക്കെയല്ലേ എന്ന് ചോദിച്ചനാണ് ഇപ്പോൾ എങ്ങനെയെങ്കിലും വരാൻ പറ്റിയെങ്കിൽ എന്നു പറയുന്നത്. ഈ ഒരവസ്ഥയിൽ നിസ്സഹായനായ താൻ എന്തു ചെയ്യാൻ? എന്തായാലും മക്കളോടുള്ളസ്നേഹംഇല്ലാതാവില്ലല്ലോഅവർക്കല്ലേവേണ്ടാതായുള്ളൂ.പത്രോസു ചേട്ടൻ പഞ്ചായത്തു പ്രസിഡന്റിന്റെ പക്കൽ വിവരം അറിയിച്ചു. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തീരുമാനങ്ങൾക്കനുസരിച്ച് വേണ്ടതു ചെയ്യാമെന്ന് അയാൾക്ക് വാക്കു കൊടുത്തു.ഈ നാടിനെ പുച്ഛിച്ചവർ ഇന്ന് ഈ നാടിനെ വാഴ്ത്തുന്നു.നാടിന്റെ വളർച്ചയിലോ സമ്പന്നതയിലോ മാത്രമല്ല അവിടുത്തെ മനുഷ്യരുടെ മനസ്സിന്റെ നന്മയുടെ വളർച്ചയിലാണ് ആ നാടിന്റെ ശക്തി കുടി കൊള്ളുന്നത്. "നമ്മൾ നേരിടും കൊറോണയെ ഒറ്റക്കെട്ടായ്."
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ