"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4 | name=MT 1259| തരം=  കഥ}}

14:37, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അത്യാഗ്രഹം ആപത്ത്

ഒരിക്കൽ ഒരു ചുണ്ടെലി ആഹാരം തേടി നടക്കുകയായിരുന്നു. അപ്പോൾ നിറയെ നെല്ല് ഉള്ള ഒരു കൂട്ടയുടെ അടുത്തെത്തി. "ഹോ രക്ഷപെട്ടു" കൂട്ടയുടെ അടപ്പിലെ ചെറിയ ദ്വാരത്തിലൂടെ അവൻ അകത്തു കടന്നു ചുണ്ടെലി നെല്ലു തിന്നാൻ തുടങ്ങി. തിന്നു തിന്നു വയറു നിറഞ്ഞു വീർത്തു വന്നു ചുണ്ടെലി പുറത്തുകടക്കാൻ നോക്കി. എത്ര ശ്രമിച്ചിട്ടും ഒരു രക്ഷയും ഇല്ല വയറാണ് തടസ്സം ഒടുവിൽ ആ ചുണ്ടെലി കൂട്ടക്കകത്ത് തന്നെ കിടന്നുറങ്ങി. പിന്നീട് ഉറക്കം ഉണർന്നെഴുന്നേറ്റു അവൻ തന്റെ വയറിലേക്ക് നോക്കി വയറ് കുറെ കുറഞ്ഞിട്ടുണ്ട്. ഇനി പുറത്ത് കടക്കാം പക്ഷേ ചുണ്ടെലിക്ക് ഒരു ആഗ്രഹം കൂടി എന്തായാലും പുറത്തുകടക്കുകയല്ലേ കുറച്ചുകൂടി നെല്ല് തിന്നാം എന്ന് ചുണ്ടെലി വിചാരിച്ചു. അവൻ നെല്ല് തിന്നാൻ തുടങ്ങി വയറു വീർത്തു വന്നു വീണ്ടും പുറത്തുകടക്കാൻ വയ്യാതായി പിന്നെയും അവിടെ തന്നെ കിടന്നു ഉറങ്ങാൻ തീരുമാനിച്ചു. അപ്പോഴാണ് വിശന്നുവലഞ്ഞ ഒരു പൂച്ച അതുവഴി വന്നത്. എലിയുടെ മണം കിട്ടിയ പൂച്ച പതുക്കെ കൂട്ട തുറന്നു നോക്കി. ഹായ് തടിച്ച ഒരു ചുണ്ടെലി സമയം കളയാതെ പൂച്ച അവനെ പിടിച്ച് അകത്താക്കി.

മുഹമ്മദ്‌ റയ്യാൻ
2 എ ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ