"ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/എൻറെ നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻറെ നാട് | color= 5 }} <p> രണ്ടാം ക്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color= 5
| color= 5
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

23:25, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എൻറെ നാട്

രണ്ടാം ക്ലാസിൽ പഠിയ്കുന്ന മിടുക്കിയായ കുട്ടിയാണ് അമ്മു. ഞാനും അവളും ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. കുറച്ചു ദിവസമായി അമ്മു സ്കൂളിൽ വരുന്നില്ല. അവൾ‍ക്ക് സുഖമില്ല എന്നറിഞ്ഞു. അവളെ കാണാൻ ഞാൻ അവളുടെ വീട്ടിൽ ചെന്നു. അവൾ സുഖമില്ലാതെ നിലത്ത് പായയിൽ കിടക്കുകയാണ്. അവിടെയെങ്ങും ദുർഗന്ധം. അവളുടെ അരികിൽകൂടി എലിയും പാറ്റയും ഓടി നടക്കുന്നു. അവളുടെ അമ്മയ്ക്കും എന്നും അസുഖമാണ്. വീടിനടുത്തായി പ്ലാസ്റ്റിക് കവറുകളിൽ മാലിന്യം വലിച്ചെറിഞ്ഞിരിയ്ക്കുന്നത് ഞാൻ കണ്ടു.ആരാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവളോട് ഞാൻ തിരക്കി. അറവുശാലയിൽ നിന്നുള്ള മാലിന്യങ്ങൾ രാത്രിയിൽ കൊണ്ടുവന്നിടുന്നതാണെന്ന് അവൾ പറഞ്ഞു. വിഷമിയ്ക്കേണ്ട ഞാൻ പരിഹാരം കാണാം എന്ന് പറഞ്ഞ് വീട്ടിലേയ്ക്കോടി. അച്ഛനോട് കാര്യങ്ങൾ പറഞ്ഞു. ഉടൻതന്നെ അച്ഛൻ വാർഡ് മെമ്പറെ കണ്ട് വിവരം ധരിപ്പിച്ചു. വളരെ പെട്ടെന്നുതന്നെ അമ്മുവിൻറെ വീടും പരിസരവും വൃത്തിയാക്കുവാൻ വേണ്ട നടപടി സ്വീകരിയ്ക്കുകയും ചെയ്തു. അമ്മുവിൻറെ രോഗം മാറി അവൾ വീണ്ടും വന്നു തുടങ്ങി.

അദ്വൈത്.എച്ച്.
3 ബി ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം