emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(ഉപഭോക്‌തൃ നാമം തിരുത്തൽ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
ശുചിത്വത്തിന് മനുഷ്യജീവിതത്തിൽ വളരെയധികം | |||
പ്രാധാന്യമുണ്ട് . വ്യക്തിശുചിത്വം പാലിക്കുന്നതോടൊപ്പം നാം | |||
പരിസരശുചിത്വവും പാലിക്കണം. ആരോഗ്യപൂർണ്ണമായ | |||
ജീവിതത്തിന് എറ്റവും ഗുണകരമായിട്ടുള്ളത് ശുചിത്വപൂർണ്ണമായ ചുറ്റുപാടാണ് . <p> | |||
വ്യക്തിശുചിത്വം നിലനിർത്തുന്നതിലൂടെ രോഗപ്രതിരോധം | |||
വളർത്തിയെടുക്കാൻ നമുക്ക് സാധിക്കും. ശുചിത്വം | |||
പാലിക്കാത്തവർക്ക് വിവിധരോഗങ്ങൾ പിടിപെടും. അതിനാൽ | |||
നാം ശരീരം വൃത്തിയായി സൂക്ഷിക്കണം. നാം ഉപയോഗിക്കുന്ന | |||
വസ്ത്രവും വൃത്തിയുള്ളതായിരിക്കണം. കുളിക്കൽ, കൈകാലുകൾ | |||
കഴുകൽ, ദന്തശുദ്ധിവരുത്തൽ, നഖം മുറിക്കൽ എന്നിവയെല്ലാം | |||
വ്യക്തിശുചിത്വത്തിന്റെ ഭാഗമാണ് . കൊറോണ വൈറസ് | |||
പടരുന്ന ഈ സമയത്ത് ഇരുകൈകളും സോപ്പുപയോഗിച്ച് | |||
കഴുകണം എന്നാണ് നിർദ്ദേശിക്കുന്നത് . അതായത് നമ്മുടെ | |||
കൈകളിലൂടെ രോഗം പകരാൻ സാധ്യതയുണ്ട്. അതിനാൽ | |||
നമ്മുടെ കൈകൾ വൃത്തിയാക്കണം. അതുപോലെതന്നെ ശരീരമാസകലവും ശുചിത്വപൂർണ്ണമായിരിക്കണം. നമ്മുടെ | |||
വസ്ത്രവും നാം ഉപയോഗിക്കുന്ന ഓരോ വസ്തുക്കളും | |||
ശുചിത്വമുള്ളതായിരിക്കണം. </p> | |||
<p> നാം ജീവിക്കുന്ന ചുറ്റുപാടും ശുചിത്വമുള്ളതായി സൂക്ഷിക്കൽ | |||
നമ്മുടെ കടമയാണ് . വീടും പരിസരവും നാം വൃത്തിയായി | |||
സൂക്ഷിക്കണം. നമ്മുടെ വീടുകൾ മലിനമുക്തമാക്കണം. | |||
ചുറ്റുപാടുകളെല്ലാം വൃത്തിഹീനമാക്കി വയ്ക്കുന്നത് പല | |||
രോഗങ്ങൾക്കും കാരണമാകും. വൃത്തിഹീനമായ ചുറ്റപാട് | |||
കൊതുകുപോലുള്ള രോഗാണുവാഹകരുടെ പെരുക്കത്തിന് | |||
അനുയോജ്യമാണ് . അതിനാൽ രോഗം വന്നതിനുശേഷം | |||
ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗപ്രതിരോധം വർ | |||
ദ്ധിപ്പിക്കുന്നതാണ് . അതിന്റെ ഭാഗമാണ് ശുചിത്വവും. | |||
ഒരു സമൂഹത്തിൽ ജീവിക്കുന്ന നാം പൊതുസ്ഥലത്തെ | |||
ശുചിത്വം പാലിക്കലും അനിവാര്യമാണ് . നാം ഓരോരുത്തരും | |||
തന്നെയാണ് പൊതുസ്ഥലവും വൃത്തിയായി സൂക്ഷിക്കേണ്ടത് . | |||
അവിടെ മാലിന്യങ്ങൾ കൊണ്ടിടുന്നതും തുപ്പുന്നതും എല്ലാം നാം | |||
ഒഴിവാക്കേണ്ടതാണ് . ഇത്തരത്തിൽ പൊതുസ്ഥലങ്ങളെ വളരെ | |||
ശുചിത്വപൂർണ്ണമായി നിലനിർത്തുന്ന വിദേശരാജ്യങ്ങളെ നാം | |||
മാതൃകയാക്കേണ്ടതാണ് . അതുപോലെ നമ്മുടെ രാജ്യത്തെയും | |||
മാറ്റിയെടുക്കാൻ സാധിക്കും എന്ന് പ്രത്യാശിക്കാം. അതിന് | |||
എല്ലാവരും പങ്കാളിയാകേണ്ടതുണ്ട് .</p> | |||
ഇത്തരത്തിൽ വ്യക്തിശുചിത്വവും, വീടും പരിസരവും | |||
ശുചിത്വപൂർണ്ണമാക്കുന്നതും, പൊതുസ്ഥലത്ത് ശുചിത്വം നിലനിർ | |||
ത്തുന്നതും നാം ഓരോരുത്തരുടെയും കടമയേക്കാൾ ഉപരി | |||
അനിവാര്യതയായി മാറിയിരിക്കുകയാണ് . പലതരത്തിലുള്ള | |||
രോഗങ്ങൾക്ക് ശുചിത്വമില്ലായ്മ ഒരു കാരണമാണ് . | |||
ജലമലിനീകരണം, വായുമലിനീകരണം, | |||
പരിസ്ഥിതിമലിനീകരണം ഇവയെല്ലാം മനുഷ്യജീവനുതന്നെ ഒരു | |||
ഭീഷണിയായിരിക്കുകയാണ് . ഇതിനെല്ലാം ഒരു | |||
ശാശ്വതപരിഹാരം ഉണ്ടായേ പറ്റൂ. ആരും കണ്ണുമൂടിയിരിക്കാതെ | |||
എല്ലാവരും മുന്നോട്ടുവന്നേ മതിയാകൂ. | |||
ഇത്തരത്തിൽ ശുചിത്വം പാലിക്കുന്നതിലൂടെ ആരോഗ്യപൂർ | |||
ണ്ണമായ ശരീരത്തെയും സമൂഹത്തെയും മാത്രമല്ല നമുക്ക് | |||
ലഭിക്കുന്നത് ; ആരോഗ്യപൂർണ്ണമായ, ശാന്തമായ മനസ്സും നമുക്ക് | |||
ലഭിക്കും. അതുകൊണ്ടുതന്നെയാണ് ശുചിത്വത്തിന് | |||
മനുഷ്യജീവിതത്തിൽ വളരെയധികം പ്രാധാന്യമുള്ളത്. | |||
“ശുചിത്വപൂർണ്ണമായ ജീവിതം | |||
ആരോഗ്യപൂർണ്ണമായ ലോകം” | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമ | | പേര്= ഫാത്തിമ ഫർസാന | ||
| ക്ലാസ്സ്= 10 C | | ക്ലാസ്സ്= 10 C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 15: | വരി 65: | ||
| ജില്ല= കൊല്ലം | | ജില്ല= കൊല്ലം | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color= 4 | ||
}} | }} | ||
{{verified1|name=Nixon C. K.|തരം=ലേഖനം }} |