"സി.എ.എം.എച്ച്.എസ്, കുറുമ്പകര/അക്ഷരവൃക്ഷം/തിരിച്ചറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 14: | വരി 14: | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Manu Mathew| തരം= കഥ }} |
15:45, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തിരിച്ചറിവ്
സൂര്യകാന്തികൾ തന്റെ പ്രിയ സുഹൃത്ത് സൂര്യനെ നോക്കി പുഞ്ചിരി തൂകുന്ന സമയം. ആകാശത്തുകൂടി കൂട്ടുകാരായ രണ്ട് മഞ്ഞക്കുരുവികൾ പറക്കുകയായിരുന്നു. "മിന്നു ഇപ്പോൾ ആകാശത്തുകൂടി പറന്ന് നടക്കാൻ എന്താ ഒരു രസം. നല്ല തെളിഞ്ഞ അന്തരീഷം, ശുദ്ധമായ വായു, പിന്നെ അധികം ശബ്ദ കോലാഹലങ്ങളും ഇല്ലാ. എന്തുപറ്റി ഇവിടുത്തെ മനുഷ്യർക്ക്? "അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ മുത്തു.. മനുഷ്യരെല്ലാം വീടുകളിലാണ്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുകയല്ലേ.. "ലോക്ക് ഡൗണോ? "അതെ നീ കേട്ടിരുന്നില്ല ചൈനയിൽ കൊറോണ വൈറസ് എന്നൊരു രോഗം പടർന്നുപിടിക്കുന്നുവെന്ന്. അതിപ്പോൾ മറ്റു രാജ്യങ്ങളിലെല്ലാം തന്നെ പടർന്നു പിടിച്ചിരിക്കുകയാണ്. നമ്മുടെ രാജ്യത്തും പടർന്നു പിടിച്ചു. ഈ രോഗത്തിന്റെ വ്യാപനം തടയാൻ വേണ്ടിയാണു ഓരോ രാജ്യങ്ങളിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നത്. രോഗമുള്ള ഒരാളുമായി സമ്പർക്കത്തിലേർപ്പെടുന്നതുവഴിയാണ് ഈ രോഗം മറ്റൊരാളിലേക്ക് പടർന്നുപിടിക്കുന്നത്". "അല്ല മിന്നു, ഈ വൈറസിനെ തടയാൻ ഒരു മാർഗവും ഇല്ലേ? "ഉണ്ടല്ലോ.. കൈകൾ നന്നായി സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു വൃത്തിയാക്കുക, ഒരു മാസ്ക് ഉപയോഗിച്ച് നിർബന്ധമായും മുഖം മറക്കുക, ചുമയും തുമ്മലും മറ്റ് ശ്വാസകോശരോഗങ്ങളും ഉള്ളവരിൽ നിന്ന് അകലം പാലിക്കുക". "എന്തൊക്കെയായാലും ഈ രോഗം വന്നത് നന്നായി ഫാക്ടറികളിൽനിന്നും മറ്റും വരുന്ന വിശപ്പുകയും ശ്വസിക്കണ്ട, മാത്രമല്ല ഭുമിയിലൊരിടത്തും മനുഷ്യർകാരണം ഒരു മലിനീകരണവും നടക്കുന്നില്ല". അയ്യോ അങ്ങനെ പറയല്ലേ എന്റെ മുത്തു, നീ പറഞ്ഞത് ശരിയാണെങ്കിലും ഈ രോഗം പിടിപെട്ടു ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് മരിക്കുന്നത്. അതിൽ നിരപരാധികളും ഇല്ലേ.. "എന്തൊക്കെപ്പറഞ്ഞാലും മിന്നു ഇത് മനുഷ്യന്റെ അത്യാഗ്രഹത്തിന് കിട്ടിയ തിരിച്ചടിയാണ് ഇത്. "ഓ എന്റെ മുത്തു ഇപ്പോൾ ഇങ്ങനെ കുറ്റപ്പെടുത്താൻ ഉള്ള സമയമല്ല. നീ ഡോക്ടർമാരെയും നഴ്സുമാരെയും ഒക്കെ കാണുന്നില്ലേ, അവർ ജീവൻ പണയം വെച്ചല്ലേ രോഗികളെ ചികിത്സിക്കുന്നത്. അങ്ങനെ ചികിത്സിക്കുന്നതിനിടയിൽ കുറേപേർ മരിച്ചില്ലേ". എന്നാലും നീ ഒന്ന് നോക്കിയേ ലോക്ക് ഡൌൺ ആയിട്ടും നിരത്തിലിറങ്ങുന്ന മനുഷ്യരെ... "ഓ അവരെ തടയാനല്ലേ പോലീസുകാർ എന്റെ മുത്തു. നീ നോക്കിയേ ലോക്ക് ഡൌൺ കാരണം ചില വീടുകളിൽ ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നുണ്ട്. അവർക്ക് വേണ്ടി സർക്കാർ അവശ്യസാധനങ്ങൾ എത്തിക്കുന്നുമുണ്ട്. ഇപ്പോൾ നമ്മൾ ഈ വക കാര്യങ്ങളെ പ്രശംസിക്കുകയാണ് വേണ്ടത് ". നീ പറഞ്ഞത് ശരിയാ മിന്നു. നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർഥിക്കാം. എത്രയും വേഗം ഈ മഹാമാരി ഇല്ലാതാവട്ടെയെന്ന്."അതെ മുത്തു നമ്മളെ കൊണ്ട് അതല്ലേ പറ്റു. മനുഷ്യർ നമ്മളെ ദ്രോഹിക്കുന്നുണ്ടെങ്കിലും നമ്മുക്ക് അത് പറ്റില്ലല്ലോ, ഈ ഭൂമി അത് എല്ലാവരുടെയും അല്ലേ........
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ