"ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം]]

09:03, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദുരന്തം വിതച്ച കൊറോണ


മാനവ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു മഹാദുരന്തത്തെയാണ്നാംഇന്അഭിമുഖീകരിക്കുന്നത്.കൊറോണ എന്നവൈറസ് ലോകത്തെമ്പാടുംപടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്.കൊറോണ എന്നവൈറസ് മുൻപുള്ളതാണെങ്കിലും ഇപ്പോൾ പടർന്നു പിടിക്കുന്ന കൊറോണ പുതിയ വെർഷൻ ആണ്. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല.രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട എറ്റവും വലിയ ദുരന്തമാണ് ഈ കൊറോണ വൈറസ്.
                   
                    കൊറോണ വൈറസ് ആദ്യം പൊട്ടിപുറപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. അവിടെ നിന്നും അത് കാട്ടുതീപോലെ ലോകമെമ്പാടും പടർന്നു പിടിച്ചു. ഏറ്റവും വലിയ ഭീകരത അനുഭവിച്ചുകൊണ്ടിരിക്കുന്നത് അമേരിക്ക,ഇറ്റലി,സ്പെയിൻ എന്നീ യൂറോപ്യൻ രാജ്യ‍ങ്ങളാണ്.ചൈന ഇതിൽ ഉൾപ്പെട്ടുവെങ്കിലും പിന്നീട് അതിൽ നിന്നുംഅതിജീവിച്ചുകൊണ്ടിരിക്കുന്നു.വിദേശ പൗരൻമാരിൽ നിന്നുമാണ് ഇന്ത്യയിലേക്ക് മഹാമാരി പടർന്നുപിടിച്ചത്.130 കോടി ജനങ്ങളുള്ള ഇന്ത്യാമഹാരാജ്യത്തിൽ ഇതുപോലൊരു മഹാമാരി പടർന്നുപിടിച്ചാൽ ഇന്ത്യയുടെ അവസ്ഥ നിയന്ത്രണാതീതമാവും.എന്നാൽ,നമ്മുടെ രാജ്യത്തെ ഭരണാധികാരികളുടെയും,ആരോഗ്യപ്രവർത്തകരുടെയും സമയോജിതമായ ഇടപെടൽമൂലം ഈവൈറസ് ഇന്ത്യയിൽ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കുന്നതിന് കഴിഞ്ഞു.എന്നാൽ പോലും ഈമഹാമാരിയുടെ സാമുഹ്യവ്യാപനം തടയാൻ ജനങ്ങൾ ഒരോരുത്തരും ശ്രമിച്ചാൽ മാത്രമേ ഈ മഹാമാരിയെ വേരോടെ പിഴുതെറിയാൻ സാധിക്കുകയുള്ളു.

                    ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും ബാധിച്ചിരിക്കുയാണ്.എന്നാൽ നമ്മുടെ വൈറസിനെതിരേയുള്ള പ്രവർത്തനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും അഭിനന്ദനാർഹമാണ്. സാമൂഹിക അകലം പാലിച്ചും,വ്യക്തിശുചിത്വവും,പരിസരശുചിത്വവും പാലിച്ചും കൊറോണ വൈറസിനെതിരേയുള്ള യുദ്ധം തുടർന്നകൊണ്ടിരിക്കുന്നു. ഇതിനെതിരെയുള്ള മുൻകരുതലുകളിൽ ലോകമെമ്പാടും ഉറ്റുനോക്കുന്നത് കേരളത്തെയാണ്.നമ്മുടെ ഭരണാധികാരികളുടെയും,ആരോഗ്യപ്രവർത്തകരുടെയും, അടുക്കും ചിട്ടയുമുള്ള പ്രവർത്തനം മുലം ഒരുപരിധിവരെ നമ്മൾ വിജയിച്ചുവെങ്കിലും,നാം ഒാരോരുത്തരുടെയും ആത്മാർത്ഥമായ മുൻകരുതലുകൾ ഉണ്ടെങ്കിൽ മാത്രമേ ഇനിയുള്ള സാമൂഹവ്യാപനം ഉണ്ടാകാതെ ഈ വൈറസിനെ എന്നെന്നേക്കുമായി തുരത്താൻ സാധിക്കുകയുള്ളു.

 

ദേവിക എസ്സ് എസ്സ്
8 E ഡി.വി.എം.എൻ, എൻ.എം.എച്ച്.എസ്.എസ്.മാറനല്ലൂർ,
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം