"ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/വീടിനുള്ളിലെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വീട്ടിനുള്ളിലെ അവധിക്കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 51: | വരി 51: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Manojjoseph|തരം= കഥ}} |
20:53, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വീട്ടിനുള്ളിലെ അവധിക്കാലം
ലോക് ഡൗൺ ആയതുകൊണ്ട് വീടിനകത്ത് ഒതുങ്ങി ഇരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി അപ്പുവിനും അമ്മുവിനും ബോറടിച്ചു തുടങ്ങിയിരുന്നു സ്കൂൾ പൂട്ടി എന്നറിഞ്ഞപ്പോൾ നേരത്തെ പൂട്ടിയ സന്തോഷത്തിൽ ആയിരുന്നു ഇരുവരും രാവിലെതന്നെ രണ്ടുപേരും താടിക്ക് കയ്യും കൊടുത്ത് ഇരിപ്പാണ് ."സ്കൂൾ അവധി ആയിട്ട് ഇതുവരെ വിരുന്നു പോകാൻ കഴിഞ്ഞിട്ടില്ല അപ്പൂപ്പനെ യും അമ്മൂമ്മയെ യും കാണാൻ കൊതിയാവുന്നു അവരുടെ കൂടെ പോയി മീൻ പിടിക്കാനും കുളത്തിൽ പോയി കളിക്കാനും കൊതി വരുന്നു എന്തെല്ലാം സ്വപ്നങ്ങളായിരുന്നു! ഒന്നും നടന്നില്ല ഈ വീട്ടിനകത്ത് ഇരുന്നു ബോറടിച്ചു" അപ്പു അമ്മു വിനോട് പറഞ്ഞു "ശ്ശൊ ഒരു കൊറോണ വൈറസ് കാരണം പുറത്തിറങ്ങാൻ പറ്റുന്നില്ല"അപ്പോൾ അമ്മു പറഞ്ഞു "അവനെ കാണാൻ പറ്റില്ല എന്ന് പറഞ്ഞിട്ടെന്താ അവൻ ഭീകരനാ "അപ്പു പറഞ്ഞു ഇരുവരും പുറത്ത് ഇതൊക്കെ പറഞ്ഞു ഇരിക്കുമ്പോഴാണ് അമ്മു ഒരു ആശയം മുന്നോട്ടുവെച്ചത് "നമുക്ക് കൃഷിയിൽ ഒരു കൈ നോക്കിയാലോ സമയവും പോയി കിട്ടും ബോറടിയും മാറ്റാം" അവർ നേരെ അമ്മയുടെ അടുത്ത് ചെന്ന് കാര്യം പറഞ്ഞു" ഒന്ന് പോ പിള്ളേരെ വെറുതെ ആ മണ്ണിലും ചെളിയിലും കിടന്നു കുത്തി മറിയാൻ " അമ്മ അവരെ ചീത്ത പറഞ്ഞു " വാ നമുക്ക് അച്ഛൻറെ അടുത്തു പോകാം" അച്ഛൻ പത്രം വായിക്കുക യാണല്ലോ! കേൾക്കുമോ ചോദിച്ചുനോക്കാം " അച്ഛാ അച്ഛാ "അമ്മു വിളിച്ചു "എന്താ മോളെ " "വീട്ടിൽ ഇരുന്നു ബോറടിച്ചു അപ്പൊ ഞങ്ങൾ വിചാരിക്കാ...എന്തെങ്കിലും തൊടിയിൽ കൃഷിചെയ്താലോ എന്ന്" " അച്ഛൻ ഞങ്ങളെ സഹായിക്കോ " " പിന്നെന്താ ഞാൻ സഹായിക്കാം" "ഇതൊക്കെ നല്ല കാര്യമല്ലെ " "അപ്പു..... അച്ഛൻ സമ്മതിച്ചു" അപ്പു: "അച്ഛാ അതിന് ആദ്യം നമുക്ക് കൃഷി സ്ഥലം ഒരുക്കണ്ടേ നമ്മുടെ തൊടി ആകെ ചപ്പുചവറുകൾ മൂടിക്കിടക്കാ " "ആകെ വൃത്തികേടാ "അച്ഛൻ; "അതു പറഞ്ഞപ്പോഴാ ഓർത്തത് അത് നിങ്ങൾ ഇതൊന്നു നോക്കൂ മക്കളേ ശുചിത്വത്തെ കുറിച്ച് കുറെ കാര്യങ്ങൾ പറയുന്നുണ്ട് " അപ്പു ;"ഇതെന്താ സാമൂഹിക ശുചിത്വം, പരിസര ശുചിത്വം എന്നൊക്കെ പറഞ്ഞാൽ? ശുചിത്വം എന്ന് പറഞ്ഞാൽ വൃത്തി എന്നല്ലേ" "എന്നും പറയാം ആരോഗ്യം, വൃത്തി ,വെടിപ്പ്, ശുദ്ധി ,എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ് ശുചിത്വം എന്നത് " "വ്യക്തി ശുചിത്വം ഉണ്ടെങ്കിൽ മാത്രമേ സാമൂഹിക ശുചിത്വവും പരിസര ശുചിത്വവും ഉണ്ടാക്കാൻ കഴിയൂ " "ശുചിത്വം നമ്മെ രോഗങ്ങളിൽ നിന്ന് അകറ്റി ആരോഗ്യകരമായ ഒരു ജീവിതം പ്രദാനം ചെയ്യുന്നു " "വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസരശുചിത്വവും" " നമ്മുടെ വീടും പരിസരവും വൃത്തിയില്ലാതെ ചപ്പുചവറുകൾ കൂടി കിടന്നാൽ കൊതുകും രോഗാണുക്കളും പെരുകി അസുഖങ്ങൾക്ക് കാരണമാകും " "കൃഷി ചെയ്യാൻ സ്ഥലം ഒരുക്കുമ്പോൾ ചപ്പുചവറുകൾ വൃത്തിയാക്കുന്നതിനിടെ നമുക്ക് രോഗപ്രതിരോധം സാധ്യമാക്കാൻ കഴിയും അല്ലേ അച്ഛാ......" അപ്പു പറഞ്ഞു "തീർച്ചയായും മോനെ" " നമുക്ക് ഇപ്പോൾ തന്നെ വൃത്തിയാക്കാൻ തുടങ്ങിയാലോ "അമ്മുചോദിച്ചു ... "പിന്നെന്താ എന്ന വാ മക്കളെ " അപ്പുവും അമ്മുവും അച്ഛൻറെ കൂടെ കൂടെ കൃഷി ചെയ്യാൻ വേണ്ടി തൊടിയിലേക്ക് കയറി വൃത്തിയാക്കാൻ തുടങ്ങി
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ