"പി ടി എം എച്ച് എസ്, തൃക്കടീരി/അക്ഷരവൃക്ഷം/കൊറോണയും ലോകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയും ലോകവും | color= 2 <!-- 1 മുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 12: വരി 12:
അതു വരെ വൈറസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ നാം പാലിക്കണം. സർക്കാരിൻ്റെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി അനുസരിക്കണം..ഈ മഹാമാരിയെ അതിജീവിക്കാൻ അതിവേഗം മനുഷ്യരാശിക്ക് കഴിയട്ടെ...
അതു വരെ വൈറസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ നാം പാലിക്കണം. സർക്കാരിൻ്റെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി അനുസരിക്കണം..ഈ മഹാമാരിയെ അതിജീവിക്കാൻ അതിവേഗം മനുഷ്യരാശിക്ക് കഴിയട്ടെ...
{{BoxBottom1
{{BoxBottom1
| പേര്=    കീർത്തന.R. <!-- എഴുതിയ കുട്ടിയുടെ പേര് -->
| പേര്=    കീർത്തന ആർ <!-- എഴുതിയ കുട്ടിയുടെ പേര് -->
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 23: വരി 23:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= ലേഖനം}}

20:04, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയും ലോകവും

അണ കെട്ടിയും അതിർത്തി തിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞു കൊണ്ടാണ് രണ്ട് വർഷം മുമ്പ് കേരളത്തിൽ പ്രളയം എത്തിയത്.ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് മനുഷ്യൻ കെട്ടിപ്പൊക്കിയതെല്ലാം അതിൽ കട പുഴകി..ഇന്ന് ലോകം നേരിടുന്ന ഏറ്റവുംവലിയ പ്രശ്നത്തിന് കാരണം അദൃശ്യനായ ഇത്തിരിക്കുഞ്ഞൻ വൈറസ്..ഒന്നു തുമ്മാനെടുക്കുന്ന സമയം അത്രയും മതി ആ വൈറസിന് മനുഷ്യശരീരത്തിൽ കയറിപ്പറ്റാൻ.. പ്രളയകാലത്ത് ചിലർ വീടു വിട്ടിറങ്ങാതിരുന്നതാണ് സമൂഹത്തിനും സർക്കാരിനും തലവേദനയായതെങ്കിൽ വീട്ടിലിരിക്കാൻ കൂട്ടാക്കാത്തവരാണ് ഇന്ന് നാടിന് ബാധ്യതയാകുന്നത്.മനുഷ്യകുലത്തെ ഒന്നടങ്കം കീഴടക്കിയ, ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്ന ഈ കുഞ്ഞന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഒരൊറ്റ വഴിയേ നമുക്ക് മുന്നിൽ ഉള്ളൂ.വ്യക്തി ശുചിത്വത്തോടെ സമൂഹ അകലം പാലിച്ചുളള ജീവിതം.മലയാളിക്ക് ഹർത്താൽ ഒരു പുതുമയല്ല..എന്നാൽ ലോകമൊന്നടങ്കം ഒരു ഹർത്താൽ സംഭവിച്ചാലോ? എന്നു തീരുമെന്നറിയാതെ അനിശ്ചിതമായി നീളുന്ന ഒരു ഹർത്താൽ! ആ ഒരവസ്ഥയിലാണ് ഇന്ന് ലോകം.ചിന്തിക്കാൻ പോലും കഴിയാത്ത ഭീകരാവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നു പോകുന്നത്..അദൃശ്യ ശത്രുവിനെ ഭയന്ന് ഒളിച്ചിരിക്കുകയാണ് എല്ലാവരും..കടകളെല്ലാം അടച്ചിരിക്കുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആളൊഴിയാത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എല്ലാം അടച്ചുപൂട്ടി.. നിറവും ഭാഷയും രാജ്യവും മതവും നോക്കാതെ മനുഷ്യശരീരത്തിൽ കുടികയറുന്ന ഈ കൊച്ചു കുഞ്ഞൻ മനുഷ്യനു നേരെ തിരിച്ചടിക്കുകയാണ്.. മനുഷ്യൻ ചെയ്ത എല്ലാ ക്രൂരതകൾക്കും പ്രകൃതി തന്ന ഒരു വലിയ തിരിച്ചടി.... ഇന്ന് അതിർത്തികൾ എല്ലാം അടച്ചു പൂട്ടി രാജ്യങ്ങൾ സ്വയം തടവറ തീർക്കുന്നു. രാവും പകലുമെന്നില്ലാതെ ആകാശങ്ങളിൽ വിമാനങ്ങൾ പറക്കുന്നില്ല. കടലിലൂടെ നീന്തി കുതിക്കുന്ന അലങ്കാര കപ്പലുകൾ കുടുങ്ങിക്കിടക്കുന്നു...തീവണ്ടികൾ, മറ്റു വാഹനങ്ങൾ ഒന്നും ഓടുന്നില്ല... ഇത്തിരി പോന്ന ഈ വൈറസിനു മുന്നിൽ ലോകം നിശ്ചലം!ചൈനയിലെ മോട്ടോർ സിറ്റിയായി അറിയപ്പെടുന്ന വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ഇന്ന് ലോകത്തെ 193 രാജ്യങ്ങളിലും ഒരു പേമാരി പോലെ പടർന്നു പിടിച്ചിരിക്കുന്നു ചികിത്സയില്ലാത്ത ഈ രോഗം ലോകത്തെ ആറാമത്തെ ആഗോള അടിയന്തരാവസ്ഥയ്ക്ക് കാരണമാകുന്നു.വന്യ ജീവികളിൽ മാറിമാറി വസിക്കുന്ന ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെങ്ങനെ എന്നതിനു പിന്നിൽ ഒരു കഥയുണ്ട്. ചൈനയിൽ പട്ടിണിയുള്ള കാലത്ത് ചൈന സർക്കാർ വന്യജീവികളെ വേട്ടയാടാനുള്ള അനുമതിയോടെ ഉള്ള നിയമം പാസാക്കി. അതോടെ എലി മുതൽ പാമ്പ് വരെ അവരുടെ ഭക്ഷണമായി. ഒരു മാംസ കടയിൽ നിന്നായിരിക്കാം ഈ വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കരുതപ്പെടുന്നു. ഇന്ന് ലോകത്തിൻറെ പല കോണുകളിലും ഈ വൈറസ് എത്തിക്കഴിഞ്ഞു.. ലോകത്ത് ഓരോ മണിക്കൂറിലും ആയിരത്തോളം പേർ മരിച്ചു വീഴുന്നു.. മരണസംഖ്യ രണ്ടു ലക്ഷത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു... ലോകത്തിൻറെ ഓരോ മുക്കിലും മലയാളികൾ ഉണ്ട്. അത് കേരളത്തിലും ഇതെത്താൻ കാരണമായി. ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഏറ്റവും മികച്ച പ്രതിരോധ പ്രവർത്തനമാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലുമെല്ലാം പതിനായിരക്കണക്കിനാളുകൾ മഹാമാരിക്കിരയാകുമ്പോൾ തൊണ്ണൂറ്റി മൂന്ന് വയസ്സായ ആളെ പോലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ കേരളത്തിന് കഴിഞ്ഞു.. ശാസ്ത്രലോകം ഉറക്കമൊഴിച്ചുള്ള പരീക്ഷണങ്ങളിലാണ് .എത്രയും പെട്ടെന്ന് മരുന്ന് കണ്ടെത്താൻ കഴിയണേ എന്ന പ്രാർത്ഥനയിലാണ് ലോകം... അതു വരെ വൈറസിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ നാം പാലിക്കണം. സർക്കാരിൻ്റെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി അനുസരിക്കണം..ഈ മഹാമാരിയെ അതിജീവിക്കാൻ അതിവേഗം മനുഷ്യരാശിക്ക് കഴിയട്ടെ...

കീർത്തന ആർ
8 B പി ടി എം എച്ച് എസ്, തൃക്കടീരി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം