"എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കുട്ടികളുടെ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കുട്ടികളുടെ നൊമ്പരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

15:44, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുട്ടികളുടെ നൊമ്പരം


സാറിന്റെ ആ നല്ല വാക്കുകൾ,ആ ദിവസം മനസ്സിൽ നിന്നും മായുന്നില്ല. ചിരിച്ചും കളിച്ചും ക്ലാസിലിരിക്കുമ്പോൾ സാർ കയറി വന്നു.സാറിന്റെ കണ്ണിൽ ആകെ വിഷമം .എന്തു പറ്റി സാർ? ഞങ്ങൾ ചോദിച്ചു. ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്ന സാറ് എല്ലാവരുടെയും കണ്ണിലേക്ക് നോക്കി. "എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്". നിശബ്ദമായിരുന്ന ക്ലാസിൽ സാറിന്റെ ശബ്ദം ഉയ'ർന്നു കേട്ടു ."നിങ്ങൾ ഇന്നു മുതൽ ഓരോ അഞ്ച് മിനിട്ടിലും സാനിട്ടേഴ്സർ കൊണ്ട് കൈകൾ വൃത്തിയായി കഴുകുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകാതെ കണ്ണിലോ, മൂക്കിലോ, വായിലോ സ്പർശിക്കാതിരിക്കുക. വ്യക്തികളുമായി പരമാവധി അകലം പാലിക്കുക; വീട്ടിനു പുറത്ത് പരമാവധി ഇറങ്ങാതിരിക്കുക; ആരോഗ്യമുള്ള ഭക്ഷണവും നിറയെ വെള്ളവും കുടിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക "ഇത്രയും പറഞ്ഞു കൊണ്ട് സാറ് നിർത്തി. ഞങ്ങൾ നിശ്ശബ്ദരായിരിക്കുകയാണ്;സാറ് ഒന്നുകൂടി പറഞ്ഞു "ഇന്നു മുതൽ സ്കൂൾ അടയ്ക്കുകയാണ്." ഞെട്ടിപ്പോയി ഞങ്ങൾ. ഞാൻ പൊട്ടിക്കരഞ്ഞു. എന്നെ പഠിപ്പിച്ച അധ്യാപകരോടെല്പാo യാത്ര പറഞ്ഞ് തിരിച്ചു വരുമ്പോൾ എന്റെ സ്കൂളിനെ തിരിഞ്ഞു നോക്കി വിഷമത്തോടെ യാത്രയായി.

വിഷ്ണുപ്രീത.വി
7 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം