"യു.ജെ.ബി.എസ് കുഴൽമന്ദം/അക്ഷരവൃക്ഷം/തത്ത കണ്ട കാഴ്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color=    4
| color=    4
}}
}}
{{Verification|name=Padmakumar g| തരം= കഥ}}

13:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്ത കണ്ട കാഴ്ചകൾ

കുഞ്ഞനാനയുടെ പുറത്തിരുന്ന് മഴയത്തു കുടയും ചൂടി മിന്നു തത്ത പുഴയോരത്തു കൂടി നടന്നു.അവൾ ചുറ്റുപാടും നോക്കി.എത്ര മനോഹരമായ കാഴ്ചകൾ!!.പുഴയിലേക്ക് നോക്കിയപ്പോൾ അതാ അവിടെ തുള്ളി കളിക്കുന്ന മീനുകൾ .ഇഴഞ്ഞു പോകുന്ന പാമ്പുകൾ,മഴയത്തു സന്തോഷം കൊണ്ട് പേക്രോം പേക്രോം കരയുന്ന തവളകൾ,കള കളാരവത്തോടുകൂടി കലങ്ങി മറിഞ്ഞു ഒഴുകുന്ന പുഴ.ഇതെല്ലം കണ്ടു കൊണ്ട് നടന്നു നീങ്ങിയ മിന്നു തത്ത അങ്ങകലെ മരത്തിന്റെ ചില്ലയിലിരുന്നു അമ്മക്കിളി തന്റെ കുഞ്ഞുങ്ങളെ ചിറകിലൊളിപ്പിച്ചു മഴയിൽ നിന്നും സംരക്ഷിക്കുന്നത് കണ്ടു.അവൾക്കു സന്തോഷമായി.അപ്പോഴാണ് നിറപ്പകിട്ടാർന്ന പീലികൾ വിടർത്തി നൃത്തം ചെയ്യുന്ന മയിലുകളെ കാണാനിടയായത്.പുഴയുടെ ഇരുകരയിലുമുള്ള ആകാശം മുട്ടെ വളർന്നു നിൽക്കുന്ന തെങ്ങുകൾ,കാറ്റിലാടി കളിക്കുന്ന തെങ്ങോലകൾ തന്നെ മാടി വിളിക്കുന്ന പോലെ തത്തക്കു തോന്നി.മരങ്ങളുടെ കൊമ്പുകൾ കാറ്റത്തു താഴ്ന്നു വരുന്നത് കണ്ടപ്പോൾ തന്റെ മേലെ വീഴുമോ എന്ന് ഭയപ്പെട്ടു.എത്രയെത്ര കാഴ്ചകൾ!എന്ത് ഭംഗിയാണ് നമ്മുടെ പ്രകൃതി കാണാൻ.മിന്നു ഓരോ കാഴ്ചകൾ കണ്ട് സന്തോഷിച്ചു യാത്ര ചെയ്തു.

സ്നേഹ എസ്
നാലാം തരം യു.ജെ.ബി.എസ്. കുഴൽമന്ദം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ